Connect with us

അതിരയ്ക്ക് പകരക്കാരി ആയിട്ട് എത്തിയ താരം ; അനന്യയായി ഈ നടിയെ നിങ്ങൾ സ്വീകരിച്ചോ..; പ്രതീക്ഷിച്ചത് സൈബർ ബുള്ളിയിങ് ;കുടുംബവിളക്കിലെ അനന്യയായ അശ്വതി !

serial news

അതിരയ്ക്ക് പകരക്കാരി ആയിട്ട് എത്തിയ താരം ; അനന്യയായി ഈ നടിയെ നിങ്ങൾ സ്വീകരിച്ചോ..; പ്രതീക്ഷിച്ചത് സൈബർ ബുള്ളിയിങ് ;കുടുംബവിളക്കിലെ അനന്യയായ അശ്വതി !

അതിരയ്ക്ക് പകരക്കാരി ആയിട്ട് എത്തിയ താരം ; അനന്യയായി ഈ നടിയെ നിങ്ങൾ സ്വീകരിച്ചോ..; പ്രതീക്ഷിച്ചത് സൈബർ ബുള്ളിയിങ് ;കുടുംബവിളക്കിലെ അനന്യയായ അശ്വതി !

ശക്തയായ വീട്ടമ്മയുടെ കഥ നാടകീയമായി പറഞ്ഞപ്പോള്‍, ജനഹൃദയങ്ങള്‍ സ്വീകരിച്ച പരമ്പരയാണ് ‘കുടുംബവിളക്ക്’. ‘സുമിത്ര’ എന്ന സ്ത്രീയുടെ വെറും വീട്ടമ്മയില്‍ നിന്നും, ബിസിനസ് വീട്ടമ്മയിലേക്കുള്ള യാത്രയാണ് കഥയുടെ പുരോഗതി. അതിനിടെ സംഭവിക്കുന്ന അവിചാരിതമായ സംഭവങ്ങളും, കുടുംബാംഗങ്ങളെക്കൊണ്ട് സംഭവിക്കുന്ന പ്രശ്‌നങ്ങളുമെല്ലാം പരമ്പരയെ ഉദ്യേഗജനകമാക്കി മാറ്റുന്നുണ്ട്.

സുമിത്രയുടെ മുന്‍ ഭര്‍ത്താവിന്റെ, ഇപ്പോഴത്ത ഭാര്യയായ ‘വേദിക’യായിരുന്നു വളരെക്കാലം ‘സുമിത്ര’യ്ക്ക് തലവേദനയായിരുന്നത്. എന്നാല്‍ തന്റെ ഇളയ മകളെക്കൊണ്ടുള്ള കുടുക്കിലാണ് ‘സുമിത്ര’യുള്ളത്. ഈ കുടുക്ക് ഒരു ഊരാക്കുടുക്ക് ആകുമോ എന്ന പേടിയിലാണ് പ്രേക്ഷകരും ‘സുമിത്ര’യുമുള്ളത്.

അതേസമയം, കഥയാണ് ഇതെല്ലാം കഥാപാത്രങ്ങളാണ് എന്നൊക്കെ വളരെ വ്യക്തമെങ്കിലും സീരിയൽ താരങ്ങൾ എല്ലാം പ്രേക്ഷകരുടെ ഇടയിൽ വളരെയധികം ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. കുടുംബ പ്രേക്ഷകര്‍ക്ക് അഭിനേതാക്കള്‍ എന്നതിലുപരിയായി തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെ പ്രിയപ്പെട്ടവരും പരിചിതരുമായിരിക്കും സീരിയല്‍ താരങ്ങള്‍.

ദിവസവും കാണുന്ന മുഖങ്ങള്‍ എന്ന നിലയില്‍ ഓരോ താരവും അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളായി തന്നെയായിരിക്കും പലരുടേയും മനസില്‍ ഇടം നേടുക. അതുകൊണ്ട് തന്നെ ഒരു താരത്തിന് പകരക്കാരിയോ പകരക്കാരനോ ആയി മറ്റൊരാള്‍ എത്തുമ്പോള്‍ അത്ര പെട്ടെന്ന് പ്രേക്ഷകര്‍ സ്വീകരണമെന്നില്ല. പ്രത്യേകിച്ച് തങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ളൊരു കഥാപാത്രമായിട്ട് വരുമ്പോള്‍.

ശ്രീനിലയം വീട്ടിലെ ഓരോ അംഗവും തൊട്ടപ്പുറത്തെ വീട്ടിലുള്ളവരാണ് കുടുംബ പ്രേക്ഷകര്‍ക്ക്. അതുകൊണ്ട് ഇക്കൂട്ടത്തില്‍ ഒരാള്‍ക്ക് പകരമാവുക എന്നത് ചില്ലറപ്പണിയല്ല. എന്നാല്‍ ഈ ദൗത്യത്തില്‍ വിജയിച്ച സന്തോഷം പങ്കുവെക്കുകയാണ് അശ്വതി .

കുടുംബവിളക്കില്‍ അനന്യയായി എത്തിയ ആതിര മാധവിന് പകരക്കാരിയായിട്ടാണ് അശ്വതി എത്തിയത്. പക്ഷെ വളരെ പെട്ടെന്നു തന്നെ അനന്യയായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ അശ്വതിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചാനൽ അഭിമുഖത്തില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അശ്വതി .

കൊമേഴ്‌സ് ബിരുദധാരിയാണ് അശ്വതി . ബാങ്ക് ജോലി ചെയ്തു മുന്നോട്ട് ജീവിക്കും എന്ന് പ്രതീക്ഷിച്ച വീട്ടുകാരുടെ പ്രതീക്ഷയെ തകർത്താണ് ഇപ്പോൾ മലയാളികളുടെ പ്രിയങ്കരിയായ അനന്യ ആയി എത്തിയിരിക്കുന്നത്.

ഐശ്വര്യ പറഞ്ഞ വാക്കുകൾ വായിക്കാം… വീട്ടിലെ എല്ലാവരും കരുതിയിരുന്നത് ഞാന്‍ ബാങ്കിംഗിലായിരിക്കുമെന്നാണ്. ഞാന്‍ ബികോം പൂര്‍ത്തിയാക്കിയതാണ്. പിജിയും കഴിഞ്ഞതോടെയാണ് പാന്‍ഡമിക് വരുന്നത്. ഈ സമയത്ത് ചില ഫോട്ടോഷൂട്ടുകള്‍ ചെയ്തു. പരസ്യങ്ങളും മറ്റും ഇതോടെ ലഭിച്ചു. അങ്ങനെയാണ് അനൂപ് മേനോന്‍ സാറിന്റെ പദ്മയില്‍ ചെറിയൊരു വേഷം ലഭിക്കുന്നത്. അതോടെ എന്റെ വിധി മാറി മറിഞ്ഞു. മനസിനക്കരെ എന്ന പരമ്പരയിലൂടെ ഞാന്‍ ടിവിയിലെത്തുകയായിരുന്നു എന്നും താരം പറയുന്നു.

ഇതിന് പിന്നാലെയാണ് ഐശ്വര്യയെ തേടി അനന്യ എത്തുന്നത്. ഗര്‍ഭിണിയായതോടെയാണ് അനന്യയാകുന്നതില്‍ നിന്നും ആതിര മാധവ് പിന്മാറുന്നത്. തുടക്കത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നുവെന്നാണ് അശ്വതി പറയുന്നത്.

”സാധാരണയായി പകരക്കാരായി എത്തുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ ബുള്ളിയിംഗ് നേരിടേണ്ടി വരാറുണ്ട്. പെട്ടെന്നൊരു ദിവസം പുതിയൊരാളെ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകില്ല. ഞാനും അത് തന്നെയായിരുന്നു പ്രതീക്ഷിച്ചത്. അതിന്റെ ഉത്കണ്ഠയുമുണ്ടായിരുന്നു. പക്ഷെ നല്ല റേറ്റിംഗുള്ളൊരു ഷോയുടെ ഭാഗമാകാനുള്ള അവസരം നഷ്ടമാക്കാന്‍ സാധിക്കില്ലായിരുന്നു. എന്റെ ഭാഗ്യത്തിന് പ്രേക്ഷകരുടെ പ്രശംസ നേടാനായി. ആദ്യ പ്രൊമോയ്ക്ക് ശേഷം ലഭിച്ച പിന്തുണകള്‍ വളരെ വലുതായിരുന്നു.

മലയാളത്തിലെ ജനപ്രീയ പരമ്പരകളിലൊന്നിലൂടെ ടെലിവിഷന്‍ കരിയര്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് അശ്വതി പറയുന്നത്. ”മുമ്പില്‍ കാണുന്നത് യാഥാര്‍ത്ഥ്യമാണെന്ന് കാഴ്ചക്കാരെ വിശ്വസിപ്പിക്കലാണ് അഭിനയം. അത് കുടുംബവിളക്കിന് സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. റേറ്റിംഗ് ചാര്‍ട്ടിലെ സ്ഥാനം അതിനുള്ള തെളിവാണ്. ഈ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്” എന്നും താരം പറയുന്നുണ്ട്.

about kudumbavilakku

More in serial news

Trending

Recent

To Top