News
പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ മെസ്സേജ് അയക്കാറുണ്ടെന്ന് വരുണ്‍ ധവാന്‍, മലൈക അറോറ അറിഞ്ഞാല്‍ പ്രശ്‌നമാകില്ലേയെന്ന് അനില്‍ കപൂര്‍; വൈറലായി വീഡിയോ
പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ മെസ്സേജ് അയക്കാറുണ്ടെന്ന് വരുണ്‍ ധവാന്‍, മലൈക അറോറ അറിഞ്ഞാല്‍ പ്രശ്‌നമാകില്ലേയെന്ന് അനില്‍ കപൂര്‍; വൈറലായി വീഡിയോ
ബോളിവുഡിലെ പ്രശസ്തമായ സെലിബ്രിറ്റി ചാറ്റ് ഷോകളില്‍ ഒന്നാണ് കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍. ഏഴാം സീസണില്‍ എത്തി നില്‍ക്കുന്ന ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് നടന്‍ അനില്‍ കപൂറും വരുണ്‍ ധവാനുമായിരുന്നു. വിവിധ വിഷയങ്ങളെ കുറിച്ചുള്ള അനില്‍ കപൂറിന്റെയും വരുണിന്റെയും കരണ്‍ ജോഹറിന്റെയും രസകരമായ സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
കോഫി വിത്ത് കരണ്‍ ഷോയ്ക്കിടയില്‍ അനില്‍ കപൂറിന്റെ അനന്തിരവനും നടനുമായ അര്‍ജുന്‍ കപൂറിനെ കുറിച്ച് നടന്‍ വരുണ്‍ ധവാന്‍ പറഞ്ഞ രസകരമായൊരു കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റാപിഡ് ഫയര്‍ റൗണ്ടിനിടെ തന്റെ ഉറ്റ സുഹൃത്തായ അര്‍ജുന്‍ കപൂറിനെ ട്രോളാനുള്ള അവസരം വരുണ്‍ ധവാന്‍ നഷ്ടപെടുത്തിയില്ല.
താരങ്ങള്‍ക്കിടയില്‍ മികച്ച ‘തള്ളിസ്റ്റ്’ ആരാണെന്നുള്ള ചോദ്യത്തിന് അര്‍ജുനന്റെ പേര് പറഞ്ഞാണ് വരുണ്‍ മാലപടക്കത്തിന് തിരികൊളുത്തിയത്. തന്റെ അനന്തരവനെ കുറിച്ച് അങ്ങനെയൊന്നും പറയാന്‍ പാടില്ല എന്ന് അനില്‍ കപൂര്‍ പറഞ്ഞപ്പോള്‍ ‘അവന്‍ നല്ല കള്‍ച്ചറുള്ള മനുഷ്യനാണ്’ എന്ന വരുണിന്റെ മറുപടി രണ്ടു പേരെയും ചിരിപ്പിച്ചു.
അവന്‍ നല്ല പഞ്ചാരയടിയും പരദൂഷണം പറച്ചിലുമാണെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഞെട്ടലോടെയാണ് അനില്‍ കപൂര്‍ സ്വീകരിച്ചത്. ‘വല്ലപ്പോഴുമേ അവന്റെ പഞ്ചാരയടിയുള്ളു’ വരുണ്‍ പറഞ്ഞു. ഇതുകേട്ട കരണുള്‍പ്പെടെയുള്ളവര്‍ ആശ്ചര്യപ്പെട്ടു. ‘അവന്‍ ശരിക്കും പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ മെസ്സേജ് അയക്കാറുണ്ടോ?’ എന്ന ചോദ്യത്തിന് ‘ഇടയ്ക്ക് മാത്രം, കുഴപ്പമൊന്നുമില്ല,’ എന്നാണ് വരുണ്‍ മറുപടി പറഞ്ഞത്.
മലൈക അറോറയുമായിട്ട് ഏതാനും വര്‍ഷങ്ങളായി അര്‍ജുന്‍ കപൂര്‍ റിലേഷന്‍ഷിപ്പിലാണ്. ഈ ബന്ധത്തെ കുറിച്ച് ഇരുവരും പരസ്യമായി തുറന്നു പറയുകയും ചെയ്തിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും അര്‍ജുനും മലൈകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വരുണിന്റെ വെളുപ്പെടുത്തലുകള്‍ അവരുടെ ബന്ധത്തെ ബാധിക്കുമോ എന്നായിരുന്നു അനില്‍ കപൂറിന്റെ ചോദ്യം. ‘ അവര്‍ തമ്മില്‍ ബന്ധം പിരിയുമല്ലോ!’ എന്ന് അനില്‍ കപൂര്‍ ചോദിച്ചപ്പോള്‍ ‘അങ്ങനെയൊന്നും ഉണ്ടാകില്ല,’ എന്നായിരുന്നു വരുണിന്റെ മറുപടി.
അര്‍ജുന്‍ നല്ല നടനാണെന്ന് അദ്ദേഹത്തിന്റെ കഴിവിനെ അധികം ഉപയോഗിക്കുന്നില്ലെന്നും പ്രശംസിച്ച്‌കൊണ്ട് വിഷയം മാറ്റാന്‍ വരുണ്‍ ശ്രമിച്ചെങ്കിലും, കരണ്‍ നിന്റെ കള്ളം പിടിച്ചു, ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് തമാശയായി അനില്‍ കപൂര്‍ പറഞ്ഞു.
ഒടുവില്‍, റാപിഡ് ഫയര്‍ വിജയിച്ച വരുണ്‍ തനിക് ഒരു ഫ്രണ്ടിനെ കൂടി നഷ്ടപ്പെട്ടു എന്നാണ് തമാശയായി പറഞ്ഞത്. ‘സമ്മാനം നഷ്ടപ്പെട്ടാലും ഒരു ഫ്രണ്ടിനെ നഷ്ടപെടുത്തില്ല,’ അനില്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു. കോഫി വിത്ത് കിരണിന്റെ ഏഴാം സീസണില്‍ ഇത് വരെ രണ്‍വീര്‍സിംഗ് ആലിയ ഭട്ട്, ഷാഹിദ് കപൂര്‍കിയാര അദ്വാനി, സിദ്ധാര്‍ഥ് മല്‍ഹോത്രവിക്കി കൗശല്‍ എന്നിവരാണ് അതിഥികളായി എത്തിയത്.
