News
ഞാനൊരു റണ്‍ബീര്‍-ആലിയ ഫാനാണ്, അതുകൊണ്ട് നിങ്ങള്‍ ഈ ചോദ്യം എന്നോട് ചോദിക്കരുത്; അഭിമുഖത്തിനിടെ അവതാരകനോട് മൗനി റോയി
ഞാനൊരു റണ്‍ബീര്‍-ആലിയ ഫാനാണ്, അതുകൊണ്ട് നിങ്ങള്‍ ഈ ചോദ്യം എന്നോട് ചോദിക്കരുത്; അഭിമുഖത്തിനിടെ അവതാരകനോട് മൗനി റോയി
സീരിയലുകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മൗനി റോയി. അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്മാണ്ട ചിത്രമായ ‘ബ്രഹ്മാസ്ത്ര’യില്‍ പ്രതിനായിക വേഷത്തില്‍ മിന്നു പ്രകടനമാണ് മൗനി കാഴ്ച വെച്ചത്. റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.
ഇപ്പോഴിതാ ഒരു അഭിമുഖത്തല്‍ മൗനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മൗനിയുടെ പ്രകടനം പല രംഗങ്ങളിലും മറ്റു അഭിനേതാക്കളെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടല്ലോ’ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മൗനി.
‘ഞാനൊരു റണ്‍ബീര്‍-ആലിയ ഫാനാണ്. അവര്‍ രണ്ടു പേരുടെയും കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. പല കാര്യങ്ങളും ഇപ്പോഴും എനിക്കു വിശ്വസിക്കാനായിട്ടില്ല. ആലിയയും റണ്‍ബീറും നല്ല ഹൃദയത്തിനു ഉടമകളാണ്’ എന്നും മൗനി പറഞ്ഞു. അവര്‍ വളരെ അര്‍പ്പണ മനോഭാവമുളള ആളുകളാണ്. റിഹേഴ്‌സല്‍ സമയങ്ങളിലും മറ്റും സെറ്റില്‍ തന്നെ തുടരാറുണ്ട്.
ആലിയയും റണ്‍ബീറും ഒരുമിച്ചു ജോലി ചെയ്യുന്നതു കാണുമ്പോള്‍ അവര്‍ തമ്മിലുളളത് എന്തോ മാജിക്കാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഈ ചോദ്യം എന്നോട് ചോദിക്കരുത്’ എന്നും മൗനി കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത ‘കൈലാസനാഥന്‍’, നാഗകന്യക എന്നീ സീരിയലിലൂടെ മൗനി മലയാളികള്‍ക്കും പ്രിയങ്കരിയാണ്. മലയാളിയായ സൂരജ് നമ്പ്യാരെയാണ് നടി വിവാഹം ചെയ്തിരിക്കുന്നത്.
