News
ഇന്ത്യന്‍ സിനിമയില്‍ താന്‍ കണ്ടിട്ടുള്ളതില്‍ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരില് ഒരാളാണ് ദുല്‍ഖര്‍; സംവിധായകന് ആര് ബല്‍കി
ഇന്ത്യന്‍ സിനിമയില്‍ താന്‍ കണ്ടിട്ടുള്ളതില്‍ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരില് ഒരാളാണ് ദുല്‍ഖര്‍; സംവിധായകന് ആര് ബല്‍കി
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’. ആര് ബല്‍കി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛുപിനായി ദുല്‍ഖറിനെ തെരഞ്ഞെടുക്കാനുള്ള കാരണം പറയുകയാണ് സംവിധായകന്. ദുല്‍ഖറിനെ സൂക്ഷമായി നിരീക്ഷിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്റെ ജോലി മതിപ്പുളവാക്കി.
ഇന്ത്യന്‍ സിനിമയില്‍ താന്‍ കണ്ടിട്ടുള്ളതില്‍ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരില് ഒരാളാണ് ദുല്‍ഖര്‍ എന്നാണ് സംവിധായകന് പറയുന്നത്. അതിനാല്‍ തന്നെ ചിത്രത്തിലെ വേഷത്തിന് ദുല്‍ഖറിനേപ്പോലെ ഒരാളെയാണ് ആവശ്യമെന്ന് കരുതി. നടന് തിരക്കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ ബല്‍കി പറഞ്ഞു.
പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ഛുപ് ഒരുങ്ങുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.
എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര് ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
