‘ഞങ്ങളുടെ പ്രണയത്തിന്റെ സൈന്‍’; കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി മൃദുലയും യുവ കൃഷ്ണയും, കുഞ്ഞിന്റെ പേരും മുഖവും ആദ്യമായി പുറത്ത് വിട്ടു; ചിത്രം വൈറൽ
‘ഞങ്ങളുടെ പ്രണയത്തിന്റെ സൈന്‍’; കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി മൃദുലയും യുവ കൃഷ്ണയും, കുഞ്ഞിന്റെ പേരും മുഖവും ആദ്യമായി പുറത്ത് വിട്ടു; ചിത്രം വൈറൽ
‘ഞങ്ങളുടെ പ്രണയത്തിന്റെ സൈന്‍’; കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി മൃദുലയും യുവ കൃഷ്ണയും, കുഞ്ഞിന്റെ പേരും മുഖവും ആദ്യമായി പുറത്ത് വിട്ടു; ചിത്രം വൈറൽ
അടുത്തിടെയാണ് താരദമ്പതികളായ മൃദുലയ്ക്കും യുവയ്ക്കും ഒരു കുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം മൃദുല സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ദൈവത്തിനും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ സുഹൃത്തുക്കൾക്കും മൃദുല നന്ദിയും പറഞ്ഞാണ് കുഞ്ഞ് പിറന്ന വിവരം പങ്കുവെച്ചത്.
കുഞ്ഞിന്റെ കൈ പിടിച്ചുള്ള ചിത്രവും മൃദുല പങ്കുവെച്ചിരുന്നു. കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞിന്റെ ചിത്രങ്ങളോ പേരോ താരങ്ങൾ പങ്കുവെച്ചിരുന്നില്ല.
ഇപ്പോഴിതാ ആദ്യമായി കുഞ്ഞിന്റെ മുഖം ഇന്‍സ്റ്റഗ്രാമിലൂടെ മൃദുലയും യുവയും പരസ്യപ്പെടുത്തി. പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ രണ്ട് പേരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ഞങ്ങളുടെ പ്രണയത്തിന്റെ സൈന്‍’ എന്നാണ് മൃദുല കുറിച്ചിരിയ്ക്കുന്നത്. ‘ഞങ്ങളുടെ കുഞ്ഞ് രാജകുമാരിയെ പരിചയപ്പെടുത്തുന്നു’ എന്ന് യുവയും കുറിച്ചു. ധ്വനി കൃഷ്ണ എന്നാണ് കുഞ്ഞിന് പേര് നല്കിയിരിയ്ക്കുന്നത്.
ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി ആരാധകരും ഇന്റസ്ട്രിയിലെ സുഹൃത്തുക്കളും എത്തിക്കഴിഞ്ഞു. ആതിര മാധവ്, ആന്മരിയ, ദിവ്യ മേനോന്, മീത്ത് മിറി തുടങ്ങിയവര്‍ എല്ലാം ആശംസകള്‍ അറിയിച്ച് കമന്റ് ബോക്സില്‍ എത്തി.
2021 ജൂലൈ 8 ന് ആയിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹം. ഒരേ ഇന്റസ്ട്രിയില്‍ ആയിരുന്നുവെങ്കിലും പ്രണയ വിവാഹമല്ല. അറേഞ്ച് കം ലവ് മാര്യേജ് ആയിരുന്നു. വവാഹ ശേഷവും അഭിനയത്തില്‍ മൃദുല സജീവമായിരുന്നുവെങ്കിലും ഗര്‍ഭിണിയായപ്പോഴാണ് ബ്രേക്ക് എടുത്തത്.
ഇരുവർക്കും മൃദുവഎന്ന് പേരിട്ടിരിക്കുന്ന ഒരു യൂട്യൂബ് ചാനലുമുണ്ട്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി ചാനലിലൂടെ ഇരുവരും പങ്കിടാറുണ്ട്
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...