Connect with us

അദ്ദേഹവും സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയായിരുന്നു, പതിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചു; ആദ്യ വിവാഹം വേർപിരിഞ്ഞതിന് പിന്നിലെ കാരണം ഇതാണ്; യമുനയുടെ വെളിപ്പെടുത്തൽ

Malayalam

അദ്ദേഹവും സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയായിരുന്നു, പതിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചു; ആദ്യ വിവാഹം വേർപിരിഞ്ഞതിന് പിന്നിലെ കാരണം ഇതാണ്; യമുനയുടെ വെളിപ്പെടുത്തൽ

അദ്ദേഹവും സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയായിരുന്നു, പതിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചു; ആദ്യ വിവാഹം വേർപിരിഞ്ഞതിന് പിന്നിലെ കാരണം ഇതാണ്; യമുനയുടെ വെളിപ്പെടുത്തൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ ജ്വാലയായിലൂടെയാണ് നടി യമുന പ്രിയങ്കരിയാകുന്നത്. സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും നടിയെ കുറിച്ച് ഓർക്കമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യമെത്തുന്നത് ജ്വാലയായിലെ കഥാപാത്രമാണ്. സിനിമ രംഗത്ത് നിന്നാണ് യുമന സീരിയലിൽ എത്തുന്നത്. സഹോദരി കഥാപാത്രങ്ങളായിരുന്നു നടി അധികം അവതരിപ്പിച്ചത്.

ചന്ദന മഴ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് യമുന കൂടുതൽ പ്രേക്ഷകർക്കിടയിൽ ജനപ്രിയയായത്. മീശമാധവൻ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ നടി അഭിനയിച്ചെങ്കിലും പിൽക്കാലത്ത് സീരിയലുകളിൽ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്താ പ്രാധാന്യം നേടാറുണ്ട്.

യമുനയുടെ രണ്ടാമത്തെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു. നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മ കൂടിയായതിനാല്‍ യമുനയെ അധിഷേപിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

ഒരു സ്ഥലക്കച്ചവടത്തിന് പോയത് വഴിയാണ് രണ്ടാമത്തെ ഭര്‍ത്താവായ ദേവനെ പരിചയപ്പെടുന്നതെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തുന്നത്. വിവാഹം കഴിക്കുമെന്ന് അറിയുമായിരുന്നെങ്കില്‍ ആ സ്ഥലം ഞാന്‍ വാങ്ങില്ലായിരുന്നുവെന്നും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ യമുന പറഞ്ഞു.

ശരിക്കും പറഞ്ഞാല്‍ ചേരാന്‍ പാടില്ലാത്തവര്‍ തമ്മില്‍ ചേര്‍ന്നതായിരുന്നു എന്റെ ആദ്യ വിവാഹം. പൊരുത്തമൊക്കെ നോക്കി കുഴപ്പമില്ലെന്ന് പറഞ്ഞു. പക്ഷേ ഞാനിപ്പോള്‍ അതിലൊന്നും വിശ്വസിക്കുന്നില്ല. പതിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് മനസിലായതോടെയാണ് വേര്‍പിരിഞ്ഞത്. അദ്ദേഹവും സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയായിരുന്നു. മാനസികമായി ഞങ്ങള്‍ക്ക് മുന്നിലേക്ക് പോവാന്‍ പറ്റില്ലെന്ന അവസ്ഥയിലേക്ക് വന്നപ്പോഴാണ് ഡിവോഴ്‌സിനെ കുറിച്ച് ചിന്തിച്ചത്.

അന്നും മക്കള്‍ തന്നെയാണ് മുന്‍കൈ എടുത്തത്. കാരണം അവരുടെ മുന്നിലാണ് ഈ വഴക്കും ബഹളവും നടക്കുന്നത്. ഇതുപോലെ വേര്‍പിരിയുന്ന വീടുകളില്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് അവിടുത്തെ കുഞ്ഞുങ്ങളാണ്. നമ്മള്‍ സന്തോഷത്തോടെ ഇരുന്നപ്പോള്‍ ഉണ്ടായവരാണ് കുട്ടികള്‍. അവരെന്ത് പിഴച്ചു. അതുകൊണ്ട് പിരിയണമെന്ന് തീരുമാനിച്ചപ്പോഴെ അച്ഛനും അമ്മയും മക്കള്‍ക്ക് ഉണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നു. ഞങ്ങള്‍ രണ്ടാളും ചേര്‍ന്നാണ് മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും യമുന പറയുന്നു.

എന്റെ മൂത്തമകളെ കെട്ടിക്കാറായപ്പോഴാണ് ഞാന്‍ രണ്ടാമത് കെട്ടിയതെന്നാണ് ചിലര്‍ പറഞ്ഞ് പരത്തിയത്. സത്യത്തില്‍ എന്റെ മകള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. അവളെ ഇപ്പോള്‍ പിടിച്ച് കെട്ടിക്കാന്‍ പറ്റുമോ? എന്റെ മകളെ കെട്ടിക്കുമ്പോള്‍ ഞാന്‍ എല്ലാവരോടും പറയുമെന്ന് യമുന കൂട്ടിച്ചേര്‍ത്തു.

ദേവനെ കണ്ടുമുട്ടിയ കഥയും നടി പറഞ്ഞു..

ലോകത്ത് ആദ്യമായിട്ടായിരിക്കും ഭര്‍ത്താവിന്റെ സ്ഥലം ഭാര്യ പൈസ കൊടുത്ത് വാങ്ങിക്കുന്നത്. എന്റെ സുഹൃത്ത് വഴിയാണ് വീട് വെക്കാന്‍ വേണ്ടി സ്ഥലം വാങ്ങിയത്. ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ ആയിരുന്നു പിന്നീട് ഭര്‍ത്താവായി വന്ന ദേവന്‍. ഇപ്പോഴും ആ പൈസ ഞാന്‍ അടച്ച് കൊണ്ടിരിക്കുകയാണ്. അന്ന് ഇദ്ദേഹത്തെ കെട്ടുമെന്ന് അറിയുമായിരുന്നെങ്കില്‍ ആ സ്ഥലം വാങ്ങിക്കില്ലായിരുന്നുവെന്ന് യമുന പറയുന്നു. എൻ്റെ പിറന്നാൾ ദിനത്തിൽ മക്കളോടാണ് അമ്മയെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചോട്ടെ എന്നും ദേവേട്ടൻ ചോദിക്കുന്നത്. അവർ സമ്മതിച്ചു. അങ്ങനെയാണ് വിവാഹം നടന്നതെന്ന് യമുന കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top