പ്രണയിച്ച് നടക്കുന്ന സന്തോഷവും ബ്രേക്കപ്പ് വരുമ്പോള്‍ അനുഭവിക്കുന്ന ഡിപ്രെഷനുമൊക്കെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്;അങ്ങോട്ട് പണി കൊടുക്കാന്‍ നിന്നിട്ടില്ല ; പൂജിത പറയുന്നു !
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പൂജിത മേനോന്. അവതാരകയായും മോഡലിങ് രംഗത്തും തിളങ്ങി നിൽക്കുന്ന
താരമാണ് പൂജിത. എന്റെ കുട്ടികളുടെ അച്ഛന് എന്ന ടെലിവിഷന്‍ പരമ്പരയില്‍ ഗംഭീര വില്ലത്തി വേഷത്തിലെത്തി പൂജിത പ്രേക്ഷകരുടെ മനംകവര്‍ന്നു. ഇതിന് പുറമേ നിരവധി സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി ഓര്‍മ്മകള്‍ എന്ന സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് നടി.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പ്രൊമോഷന് തിരക്കുകളിലാണ് പൂജിതയിപ്പോള്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചും അതിലൂടെ പണി കിട്ടിയതിനെ കുറിച്ചൊക്കെ നടി പറഞ്ഞിരിക്കുകയാണ്. ഉടനെ ഒരു വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തിനും പൂജിത മറുപടി പറഞ്ഞു.
വിഷമം തോന്നിയ കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നാണ് പൂജിത പറയുന്നത്. പിന്നെ ഓര്‍ക്കുമ്പോള്‍ വിഷമം വരുന്നതൊക്കെ നമുക്ക് പണി കിട്ടിയ സംഭവങ്ങളായിരിക്കും. നമ്മുടെ ഹൃദയം തകര്‍ത്ത കാര്യങ്ങളൊക്കെയാണ് അതിലുണ്ടാവുക എന്ന് പൂജിത പറയുന്നു. സന്തോഷമുള്ള നിമിഷം നമുക്കേറ്റവും പ്രിയപ്പെട്ട ആളുകളുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന ഓര്‍മ്മകളാണ്.
എനിക്ക് പ്രണയം ഇഷ്ടമാണ്.
നമ്മള് ഒരാളുമായി പ്രണയത്തിലാണെങ്കില്‍ കൂടുതല്‍ ചെറുപ്പമായി തോന്നും. നമ്മുടെ ഏറ്റവും നല്ല ഭാഗമാണ് അവിടെ കാണിക്കുക. ഞാന്‍ പ്രണയിച്ചിട്ടൊക്കെ ഉണ്ട്. അതിലൂടെ പണി കിട്ടിയിട്ടുമുണ്ട്. അങ്ങോട്ട് പണി കൊടുക്കാന്‍ നിന്നിട്ടില്ല. നമ്മള് പ്രണയിച്ച് നടക്കുന്ന സന്തോഷവും ബ്രേക്കപ്പ് വരുമ്പോള്‍ അനുഭവിക്കുന്ന ഡിപ്രെഷനുമൊക്കെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്.
നമ്മള് പ്രണയിച്ചാലും ബ്രേക്കപ്പ് ആയാലും നമ്മള് വളര്‍ന്ന് കൊണ്ടേയിരിക്കും. അടുത്ത പ്രണയം വരുമ്പോഴും നമ്മുടെ ഏറ്റവും നല്ല വശം മാത്രമേ കാണിക്കൂ.. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാനിത് പറയുന്നതെന്ന് പൂജിത വ്യക്തമാക്കുന്നു.
പൂജിതയുടെ വിവാഹമെന്നാണെന്ന് ചോദിച്ചാല്‍ അതെനിക്ക് അറിയില്ലെന്നാണ് നടി പറയുന്നത്. നല്ലൊരു ചെക്കനെ കെട്ടി, വല്ലവരോടും കമ്മിറ്റഡ് ആവണം. പെട്ടെന്ന് നമുക്കുണ്ടാവുന്ന ഒരു കണക്ഷന് ഉണ്ടല്ലോ, അതൊക്കെ സിനിമാ സ്റ്റൈലില്‍ ആവും. പക്ഷേ നമുക്കുള്ളത് ആ സമയം ആവുമ്പോഴായിരിക്കും വരിക.
രണ്ടാളും വിവാഹം കഴിക്കാനും ഒരുമിച്ച് പോവാനും തയ്യാറായി എന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയാണെങ്കില്‍ ഞാന്‍ റിലേഷന്‍ഷിപ്പിലാണെന്ന് പറയും. ഇപ്പോള്‍ സിംഗിളാണെന്ന് പറയാന്‍ പറ്റില്ല, ഞാനുമായി സ്വയം കമ്മിറ്റഡ് ആണ്.
വിമര്‍ശനങ്ങളൊക്കെ ഞാന്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നെ ബാധിക്കുന്ന ഒരു കമന്റ് ആണെങ്കില്‍ ഞാനത് ഡിലീറ്റ് ചെയ്യുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യും. നമ്മളെ പിന്നെയും അത് ബാധിക്കുകയാണെങ്കില്‍ മാത്രമേ സൈബര്‍ സെല്ലിലേക്കും മറ്റും പരാതിയുമായി പോവുക. ദൈവം സഹായിച്ച് എനിക്ക് അങ്ങനൊരു അവസ്ഥ വന്നില്ല. കൂടുതലും നല്ല അഭിപ്രായങ്ങളാണ് ആളുകളില്‍ നിന്നും എനിക്ക് വരുന്നത്. ഇതുപോലെ നന്നായി പോവണമെന്നാണ് എന്റെ ആഗ്രഹമെന്ന് പൂജിത പറയുന്നു.
