മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും പൂജിത മേനോനും. ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയ്ക്കൊപ്പമുള്ള യാത്രാ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി പൂജിത മേനോന്. ചോദ്യവുമില്ല, പറച്ചിലുമില്ല ഒരു ദിവസം രാവിലെ സുഹൃത്തുക്കളുമായി വന്ന് നേരേ വണ്ടിയില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു എന്നാണ് പൂജിത ഒരു അഭിമുഖത്തില്‍ പറയുന്നത്.
ജിപിയുടെ കൂടെയുള്ള യാത്ര എപ്പോഴും ഭയങ്കര രസമാണ്. ഒരു ദിവസം രാവിലെ സുഹൃത്തുക്കളുമായി വന്ന് നേരേ വണ്ടിയില്‍ കയറ്റി കൊണ്ടുപോയി. എവിടെയാണെന്ന് പറച്ചിലൊന്നുമില്ല. എല്ലാം സര്‍പ്രൈസ് ആയിരുന്നു. മൈക്കിള്‍ ഷൂമാക്കറെ പോലെയായിരുന്നു വണ്ടി ഓടിച്ചത്.
5 മണിക്കു മുന്‍പ് ചെക്ക്പോസ്റ്റ് കടക്കണമെന്നു പറഞ്ഞായിരുന്നു വണ്ടിയോടിക്കല്. നേരേ പോയത് നെല്ലിയാമ്പതിയിലേക്കായിരുന്നു. ട്രക്കിംഗ് നടത്തി നേരെ മുകളില്‍ പോയി. അവിടെ ചെന്ന് യോഗ ചെയ്ത് എടുത്ത വിഡിയോയാണ് യോഗ ഡേയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇട്ടത്.
ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് അതൊക്കെ. സിനിമയില്‍ അവസരങ്ങള്‍ വര്‍ധിച്ചാലും പ്ലാന്‍ ചെയ്തതും അല്ലാത്തതുമായ യാത്രകള്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നും താരം പറയുന്നു. നീ കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് പൂജിത.
ഏഷ്യാനെറ്റിലെ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലൂടെ മലയാളികളുടെ മനംകവർന്ന നായികയാണ് ഐശ്വര്യ റാംസായി. എന്ന പറഞ്ഞാൽ മലയാളികളുടെ പ്രിയപ്പെട്ട കല്യാണി....
കനത്ത വെള്ളക്കെട്ടിൽ ചെന്നൈ ദുരിതത്തിലായിരിക്കുകയാണ്. ചെന്നൈയിലെ വിമാനത്താവളം അടച്ചു, വന്ദേഭാരത് അടക്കമുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്....
ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയ താരമാണ് അശോകന്. പി. പത്മരാജന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയന്‍ കുഞ്ചു’...
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ്...