Connect with us

ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് നന്ദി; ശസ്ത്രക്രിയ കഴിഞ്ഞു!;താരകല്യാണിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സൗഭാഗ്യ

Actress

ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് നന്ദി; ശസ്ത്രക്രിയ കഴിഞ്ഞു!;താരകല്യാണിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സൗഭാഗ്യ

ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് നന്ദി; ശസ്ത്രക്രിയ കഴിഞ്ഞു!;താരകല്യാണിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സൗഭാഗ്യ

മലയാളികൾക്ക് ഏറെ സുപരിചതമായ കുടുംബമാണ് നടി താരകല്യാണിന്റേത്. താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് മലയാളികൾക്ക് പരിചിതരാണ്.കഴിഞ്ഞ ദിവസമാണ് നടി താര കല്യാണിനെ ഒരു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊണ്ടയ്ക്ക് ചില പ്രശ്നങ്ങൾ കാരണം ഒരു മേജർ സർജറിയ്ക്ക് വിധേയമാവുകയായിരുന്നു താര.

അമ്മയ്ക്കായി പ്രാർത്ഥിക്കണം എന്നു പറഞ്ഞുകൊണ്ട്, ശസ്ത്രക്രിയയ്ക്കായി തിയേറ്ററിലേക്ക് പോവും മുൻപ് പേരക്കുട്ടി സുദർശനയെ ലാളിക്കുന്ന താര കല്യാണിന്റെ ചിത്രവും സൗഭാഗ്യ പങ്കു വെച്ചിരിന്നു .

ഇപ്പോൾ, അമ്മയുടെ പുതിയൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള താരയുടെ ചിത്രമാണിത്. ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് നന്ദിയെന്നാണ് സൗഭാഗ്യ കുറിച്ചത്.പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നത്“എനിക്കൊരു വലിയ കുടുംബമുണ്ട്. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകൾ; നിങ്ങളെന്നേ സ്നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ഞങ്ങൾക്ക് തുണയായുണ്ടാവട്ടെ.

ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റും മുൻപുള്ള ഒരു മനോഹര മുഹൂർത്തം. ആ നിമിഷം വീണ്ടും വീണ്ടും ഞാൻ എന്റെ മനസ്സിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുകയാണ്,” സൗഭാഗ്യ ഇന്നലെ ഷെയർ ചെയ്ത കുറിപ്പിലെ വാക്കുകൾ ഇങ്ങനെ.“കുറച്ചുനാളുകളായി ശബ്ദം അടഞ്ഞിരിക്കുകയാണ്, തൊണ്ടയ്ക്ക് സുഖമില്ലാത്തതിനാൽ ഒരു മേജർ സർജറി ഉടനെയുണ്ടാവും,” എന്ന് താര കല്യാൺ കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top