Malayalam
പരസ്പരം ലിപ് ലോക്ക് ചെയ്ത് ഗോപി സുന്ദറും അമൃത സുരേഷും; പുതിയ വിശേഷം തിരക്കി ആരാധകർ; അഭിരാമിയുടെ കമന്റ് ഞെട്ടിച്ചു
പരസ്പരം ലിപ് ലോക്ക് ചെയ്ത് ഗോപി സുന്ദറും അമൃത സുരേഷും; പുതിയ വിശേഷം തിരക്കി ആരാധകർ; അഭിരാമിയുടെ കമന്റ് ഞെട്ടിച്ചു
പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ ഗായിക അമൃത സുരേഷും ജീവിത പങ്കാളി ഗോപി സുന്ദറും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോൾ ഇരുവരും ഷോയും മറ്റ് കാര്യങ്ങളുമായി ഖത്തറിലാണുള്ളത്. ഓണത്തിന് ശേഷമാണ് ഇരുവരും വിദേശത്തേക്ക് പറന്നത്.
ഇപ്പോൾ അവിടെ നിന്നുള്ള മനോഹരമായൊരു പ്രണയ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും. ഇരുവരും പ്രണയാർദ്രമായി ലിപ് ലോക്ക് ചെയ്യുന്നതാണ് താരങ്ങൾ പങ്കുവെച്ച ഫോട്ടോയിലുള്ളത്. ഫോട്ടോ വളരെ വേഗത്തിൽ വൈറലായി അമൃതയുടെ സഹോദരി അഭിരാമി അടക്കം കമന്റുകളുമായി എത്തി.
‘തൊന്തരവാ…’ എന്നാണ് ഫോട്ടോ കണ്ട് അഭിരാമി കമന്റായി കുറിച്ചത്. അഭിരാമി മാത്രമല്ല മറ്റ് നിരവധി ആരാധകരും കമന്റുകൾ കുറിച്ചു. എല്ലാവരും ‘ക്യൂട്ട് കപ്പിൾ, നന്നായിട്ടുണ്ട്’ തുടങ്ങിയ കോംപ്ലിമെന്റുകളാണ് ഇുവരുടേയും പുതിയ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്.
പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽമീഡിയിയൽ പങ്കുവെച്ചാൽ വലിയ രീതിയിൽ വിമർശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു. തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ അത്തരം കമന്റുകൾ താരങ്ങൾ മൈൻഡ് ചെയ്യാതായതോടെ സദാചാരം ചമഞ്ഞെത്തുന്ന സൈബർ ആങ്ങളമാരും പെങ്ങമ്മാരും അമൃതയുടയേും ഗോപി സുന്ദറിന്റേയും ഫോട്ടോയ്ക്ക് ഹേറ്റ് കമന്റ് ഇടുന്നിൽ നിന്നും പിന്മാറിയിട്ടുണ്ട്.
നിങ്ങൾ ജീവിതം ആഘോഷിക്കൂ തുടങ്ങി നിവരവധി മനോഹര കമന്റുകളാണ് ഇവരുടെ ഫോട്ടോയ്ക്ക് ഇപ്പോൾ വരുന്നത്.
