തിരുവോണ ദിനത്തില്‍ താരങ്ങളെല്ലാം കുടുംബത്തോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിൽ കാളിദാസ് ജയറാമും ചിത്രങ്ങൾ പങ്കിട്ടു. നാലംഗ കുടുംബത്തിന്റെ ചിത്രത്തില്‍ അഞ്ചാമത് ഒരാള്‍ കൂടി ഉണ്ടായിരുന്നു. കാളിദാസിനൊപ്പം ഇരിക്കുന്ന പെണ്‍കുട്ടിയായിരുന്നു പുതിയ അതിഥി. ഇതോടെ ആരാണ് ഈ പെണ്കുട്ടിയെന്നായി ആരാധകരുടെ സംശയം.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ‘വിദഗ്ധര്‍’ ആ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണര്‍ അപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിനൊപ്പം കുടുംബ ചിത്രത്തില്‍ ഇടംപിടിച്ചത്.
വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ കാളിദാസ് പതിവായി പങ്കുവെയ്ക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് കുടുംബത്തൊടൊപ്പം ഒരു അതിഥി കൂടി ചിത്രത്തില്‍ ഇടംനേടുന്നത്. അതും തിരുവോണ നാളില്‍! കാളിദാസിനൊപ്പമുള്ള ഈ കുടംബ ചിത്രം തരിണിയും തന്റെ ഇന്റസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സര്‍പ്പട്ടെ പരമ്പരൈയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാളിദാസ് ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. ഓഗസ്റ്റ് 31നായിരുന്നു ചിത്രം തിയേറ്ററിലെത്തിയത്. കാളിദാസ് ജയറാം, ദുഷാര വിജയന്, കലൈയരസന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രം വലിയ പ്രേക്ഷക പ്രശംസയാണ് നേടുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...