Connect with us

കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് വരദ; ജിഷിനെ ഒഴിവാക്കിയല്ലേ എന്ന് ആരാധകർ !

Actor

കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് വരദ; ജിഷിനെ ഒഴിവാക്കിയല്ലേ എന്ന് ആരാധകർ !

കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് വരദ; ജിഷിനെ ഒഴിവാക്കിയല്ലേ എന്ന് ആരാധകർ !

മിനിസ്‌ക്രീന്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ജിഷിനും വരദയും. പരമ്പരയില്‍ നായികയും വില്ലനുമായി അഭിനയിക്കുന്നതിടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നതും വിവാഹത്തിലേക്ക് കടക്കുന്നതും. തമാശ കലര്‍ന്ന രസത്തോടെ ജിഷിന്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും, അതിന് നല്‍കുന്ന ക്യാപ്ഷനുകളെല്ലാം സോഷ്യല്‍മീഡിയകളില്‍ വൈറലാകാറുണ്ട്.

എന്നാൽ കഴിഞ്ഞ ഒരു മാസമായി ഇരുവരും വേർപിരിഞ്ഞു എന്നുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ കാണാൻ കഴിയുന്നത്. തങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാലും ഇവരുടെ ആരാധകരുടെ സംശയങ്ങൾ ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ ദിവസം വരദ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച വീഡിയോ പങ്കുവെച്ചിരുന്നു.

ഈ വീഡിയോയ്ക്ക് ഓണാശംസകൾ നേരുന്നതിനൊപ്പം ജിഷിനെ തിരക്കിയും കുറേ പേർ കമൻ്റ് ഇട്ടിരുന്നു. ജിഷിനെ ഒഴിവാക്കിയല്ലേ എന്നാണ് ഒരു കമന്റ്. ജിഷിൻ എവിടെയെന്ന് ചോദിക്കുന്ന നിരവധി പേർ ഉണ്ട്. നിങ്ങൾ തമ്മിൽ ചെറിയ പ്രശ്നങ്ങൾ മാത്രമാണെങ്കിൽ കൊച്ചിനെ ഓർത്ത് ഒരുമിക്കണം.
വേറൊരാളുടെ കമന്റ് പോകുന്നവർ പോട്ടെ, വരദക്ക് വേറെ ചെക്കനെ കിട്ടും എന്നും ഒരാൾ കമൻ്റ് ചെയ്തിട്ടുണ്ട്. കൂടാതെ വരദയുടെ അച്ഛൻ സദ്യ കഴിച്ചത് ഇടത് കൈ കൊണ്ടാണ്. അതിനെക്കുറിച്ച് അന്വേഷിച്ചവരും ഉണ്ട്. അച്ഛൻ്റെ കൈയ്ക്ക് എന്ത് പറ്റിയെന്ന് ചോദിച്ചവർ ഉണ്ട്.

വരദയും ജിഷിനും തമ്മിൽ ഡിവോഴ്സ് ആയോ എന്ന് ഒരാൾ കമൻ്റ് ചെയ്തപ്പോൾ ആയി എന്ന് മറ്റൊരാൾ കമൻ്റ് ചെയ്തിട്ടുമുണ്ട്. എന്തായാലും തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ഓണാശംസകൾ അറിയിച്ച് കൊണ്ടുള്ള വീഡിയോ ആയിരുന്നു. അമ്മയും അച്ഛനും മകനും ചേർന്ന് ഓണസദ്യ കഴിക്കുന്ന വീഡിയോ ആണ് വരദ കുടുംബത്തോടൊപ്പമുള്ള വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത്.

വരദ യൂട്യൂബ് ചാനൽ തുടങ്ങിയത് മുതലാണ് ഇവരെ ഇഷ്ടപ്പെടുന്നവർ ജിഷിനെ അന്വേഷിച്ച് തുടങ്ങിയത്. കൂടാതെ വരദയുടെ ഇൻസ്റ്റ​ഗ്രാം പേജിലെങ്ങും ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതോടെ ജിഷിനും വരദയും വേർപിരുഞ്ഞോ എന്നുള്ള സംശയത്തിലാണ്. ഓൺലൈൻ പാപ്പരാസികളും ഇവർ വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ ഇറക്കി പ്രേക്ഷകരുടെ സംശയത്തിന് ആക്കം കൂട്ടി.

വിവാഹ മോചന വാർത്തകളോട് ജിഷിനും വരദയും പ്രതികരിച്ചിരുന്നു. നടൻ ആദിത്യനൊപ്പം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിഷിൻ ഡിവോഴ്സിനെ കുറിച്ച് പറഞ്ഞത്. ജിഷിൻ-വരദ എന്ന് സെർച്ച് ചെയ്താൽ ഇപ്പോൾ വരുന്ന വാർത്ത എന്താണെന്ന് എനിക്ക് അറിയാം. കുറച്ച് സമയം കൂടി തരണം.

ഡിവോഴ്സ് ആയിട്ടില്ല. ആവുമ്പോൾ എന്തായാലും അറിയിക്കാം എന്നാണ് ജിഷിൻ പറയുന്നത്. ഇനി വരദയുടെ കൂടെ ഒരുമിച്ച് വരാമെന്ന് ആദിത്യൻ പറയുമ്പോൾ ഡിവോഴ്സ് ആയിട്ടില്ലെങ്കിൽ വരാമെന്നും ജിഷിൻ പറഞ്ഞു.വിവാഹ മോചന വാർത്തകൾ മാത്രമല്ല, ഒരിക്കൽ വരദ ​ഗർഭിണിയാണെന്ന തരത്തിലും വാർത്തകൾ വന്നു. ‘കുറേ നാൾ മുൻപ് എന്നെ ഒരാൾ വിളിച്ചിട്ട് കൺഗ്രാസ് പറഞ്ഞു. എന്താ സംഭവമെന്ന് ചോദിച്ചപ്പോൾ വരദ ഗർഭിണിയല്ലേന്ന് പറഞ്ഞു. ഗർഭ ന്യൂസായി വന്നത് അവളുടെ അനിയന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞതാണ്. എന്നിട്ട് ഞാൻ അവളെ വിളിച്ച് നീ ഗർഭിണിയാണോന്ന് ചോദിച്ചു. അവൾ എന്നെ ആട്ടുകയാണ് ചെയ്തത്. ഞാനിതൊക്കെ എൻജോയ് ചെയ്യുകയാണ്, ജിഷിൻ പറയുന്നു.

More in Actor

Trending

Recent

To Top