രണ്ടാമത്തെ വിവാഹം എന്റെ തീരുമാനമാണ്, മുന്‍പ് ഞാന്‍ പലരും പറയുന്ന വഴികളിലൂടെയാണ് പോയത്, ഇപ്പോള്‍ എന്റെ ജീവിതത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്;ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് യമുന!
പ്രശസ്ത സിനിമാ സീരിയൽ താരമാണ് യമുന.നടിയുടെ രണ്ടാം വിവാഹം വലിയ വാര്‍ത്തയായിരുന്നു. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍കുട്ടികള്‍ നിന്ന് ആണ് യമുനയുടെ വിവാഹം നടത്തിയത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനാണ് യമുനയുടെ ഭര്‍ത്താവ്. മക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത് എന്ന് നടി പറയുന്നു. അതിനുണ്ടായ സാഹചര്യത്തെ കുറിച്ചും തന്റെ കുടുംബ ജീവിതത്തെ കുറിച്ചും എല്ലാം ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ യമുന സംസാരിക്കുകയുണ്ടായി.
എന്റെ ആദ്യ വിവാഹ ജീവിതം ബ്രേക്കപ്പ് ആയപ്പോള്‍ തന്നെ എന്റെ മക്കള്‍ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയിരുന്നു. അമ്മ ഇനിയൊരു വിവാഹം കഴിക്കണം, കുറച്ച് കഴിഞ്ഞാല്‍ ജോലി ഒക്കെയായി ഞങ്ങള്‍ പുറത്തേക്ക് പോവും, അപ്പോള്‍ അമ്മ തനിച്ചാവും എന്നൊക്കെ അവര്‍ പറയും. അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്, എനിക്ക് ഫാമിലി സപ്പോര്‍ട്ട് ഇല്ല. മക്കള്‍ അല്ലാതെ മറ്റാരും ഇല്ല.
എല്ലാവരും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു, എന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നപ്പോള്‍. ഞാന്‍ എന്റെ കുടുംബത്തിന്റെ നട്ടെല്ല് തന്നെയായിരുന്നു അപ്പോള്‍. എന്നാല്‍ എന്റെ കൈയ്യിലെ പണം എല്ലാം തീര്‍ന്ന് കഴിഞ്ഞപ്പോള്‍ നട്ടെല്ല് മാത്രമല്ല, ഒരു എല്ലും ഇല്ല എന്ന അവസ്ഥയിലായി. ഇത് ഇപ്പോഴും പറയാന്‍ എനിക്ക് മടിയൊന്നും ഇല്ല.
മാത്രവുമല്ല എനിക്ക് രണ്ട് പെണ്‍കുട്ടികളാണല്ലോ. എന്നെ നോക്കിയാല്‍ മക്കള്‍ തലയിലാവുമോ, ഒന്നും ഇല്ലാത്ത കാലത്ത് എന്നെ ഏറ്റെടുത്താല്‍ അവര്‍ക്ക് കൊടുത്തത് എല്ലാം ഞാന്‍ തിരിച്ച് ചോദിയ്ക്കുമോ എന്നൊക്കെയായിരുന്നു ഓരോരുത്തരുടെയും ടെന്‍ഷന്‍. അപ്പോഴാണ് മക്കള്‍ ഇനിയൊരു വിവാഹം കൂടെ ചെയ്യണം എന്ന് നിര്‍ബന്ധിച്ചത്.
ആദ്യത്തെ ആയാലും രണ്ടാമത്തെ ആയാലും വിവാഹം ചെയ്യുമ്പോള്‍ നന്നായി ആലോചിക്കണം. ദേവേട്ടനെ കുറിച്ച് ഞാന്‍ നന്നാക്കി മനസ്സിലാക്കിയ ശേഷമാണ് വിവാഹം ചെയ്തത്. ദേവേട്ടന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായി എനിക്ക് അനുഭവം ഉണ്ടായാല്‍ ഞാന്‍ മാത്രമല്ല, എന്റെ മക്കളും അത് അനുഭവിയ്ക്കണം. അതുകൊണ്ട് തന്നെ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ് രണ്ടാം വിവാഹം.
കല്യാണത്തിന് പ്രായം ഒരു തടസ്സമാണ് എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ആ സമയത്ത് പ്രണയിച്ച് നേരം കളയാന്‍ എനിക്ക് പറ്റില്ലായിരുന്നു. അതുകൊണ്ട് ഒരു റിലേഷന്‍ഷിപ്പില്‍ ആവുകയാണ് എങ്കില്‍ അത് വിവാഹത്തിന് വേണ്ടിയായിരിയ്ക്കും എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. രണ്ടാമത്തെ വിവാഹം എന്റെ തീരുമാനമാണ്. ആദ്യത്തേത്ത് എന്റേത് ആയിരുന്നില്ല. മുന്‍പ് ഞാന്‍ പലരും പറയുന്ന വഴികളിലൂടെയാണ് പോയത്. ഇപ്പോള്‍ എന്റെ ജീവിതത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്.
