Connect with us

സൈബർ സെല്ലിൽ പരാതിപ്പെട്ട് റോബിൻ കാരണം ഇത് ? അമ്പരന്ന് ആരാധകർ!

TV Shows

സൈബർ സെല്ലിൽ പരാതിപ്പെട്ട് റോബിൻ കാരണം ഇത് ? അമ്പരന്ന് ആരാധകർ!

സൈബർ സെല്ലിൽ പരാതിപ്പെട്ട് റോബിൻ കാരണം ഇത് ? അമ്പരന്ന് ആരാധകർ!

ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ 70മത്തെ ദിവസം ഷോയിൽ നിന്നും റോബിന് പിന്മാറേണ്ടി വന്നെങ്കിലും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. ബി​ഗ് ബോസിൽ സോഷ്യൽ മീഡിയ ആഘോഷിച്ച സൗഹൃദമായിരുന്നു റോബിൻ്റെയും ദിൽഷയുടെയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളും ഷോയ്ക്ക് അകത്തും പുറത്തും ചർച്ചയായി. എന്നാൽ ഷോ കഴിഞ്ഞ് കുറച്ചു നാളുകള്‍ മാത്രമെ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ.

ഇതിന് ശേഷം റോബിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരാണ് ആരതിയുടേത്. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കാറുമുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് റോബിൻ.

തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ റോബിൻ തന്റെ ഭാവിവധു ആരാണെന്ന് പറയുകയും ചെയ്തു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ.

മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്ന സ്കൂളിൽ അതിഥിയായി എത്തിയ സന്തോഷം അടുത്തിടെ റോബിൻ പങ്കുവെച്ചിരുന്നു. അഭിമാന നിമിഷം എന്നാണ് വീഡിയോ പങ്കുവെച്ച് റോബിൻ കുറിച്ചത്. റോബിന്റെ ഓരോ വീഡിയോയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അടുത്തിടെ റോബിൻ സൈബർ സെല്ലിൽ പരാതിപ്പെട്ടിരുന്നു. തന്റെ പേര് ഉപയോ​ഗിച്ച് വരുന്ന ഓരോ സോഷ്യൽമീഡിയ പോസ്റ്റും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും റോബിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ എന്തിനാണ് സൈബർ സെല്ലിൽ പരാതി നൽകിയതെന്ന് റോബിൻ വ്യക്തമാക്കിയിരുന്നില്ല.

ഇപ്പോഴിത അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ. തന്റെ പേര് പറഞ്ഞ് പലരും ആരാധകരിൽ നിന്നും പണം തട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ആ തട്ടിപ്പ് അവസാനിപ്പിക്കാൻ സൈബർ സെല്ലിൽ പരാതി നൽകിയത് എന്നാണ് റോബിൻ പറഞ്ഞത്.

More in TV Shows

Trending

Recent

To Top