Connect with us

ബിഗ് ബോസില്‍ സാധാരണക്കാര്‍ക്കും പങ്കെടുക്കാം ചെയ്യേണ്ടത് ഇത്ര മാത്രം ; വൈറലായി വീഡിയോ !

TV Shows

ബിഗ് ബോസില്‍ സാധാരണക്കാര്‍ക്കും പങ്കെടുക്കാം ചെയ്യേണ്ടത് ഇത്ര മാത്രം ; വൈറലായി വീഡിയോ !

ബിഗ് ബോസില്‍ സാധാരണക്കാര്‍ക്കും പങ്കെടുക്കാം ചെയ്യേണ്ടത് ഇത്ര മാത്രം ; വൈറലായി വീഡിയോ !

ബിഗ് ബോസ് മലയാളത്തിന്റെ നാല് സീസണുകള്‍ കഴിഞ്ഞിരിക്കുകയാണ്. നാലാമത്തെ സീസണിലെ കാര്യങ്ങളാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ക്ക് കാരണമായത്. ഇരുപത്തിനാല് മണിക്കൂറും ഷോ കാണിച്ചതിനാല്‍ ബിഗ് ബോസ് പ്രേക്ഷകരുടെ എണ്ണവും വര്‍ധിച്ചു. അതേ സമയം
ഇനി വരുന്ന സീസണുകളിൽ ബോസിലേക്ക് താരങ്ങള്‍ക്ക് പകരം സാധാരണക്കാരായ ആളുകള്‍ വരുന്നതിനെ പറ്റി ചിന്തിച്ചാല്‍ എങ്ങനെയുണ്ടാവും.

ഇതുവരെ മലയാളത്തില്‍ കണ്ടില്ലെങ്കിലും അങ്ങനൊരു ചാന്‍സ് വേണമെന്നാണ് ബിഗ് ബോസ് ആരാധകരും ആഗ്രഹിക്കുന്നത്. വൈകാതെ സാധാരണക്കാര്‍ക്കും ബിഗ് ബോസില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി പറയുന്നത്. മാത്രമല്ല അതിന്റെ നിയമാവലി എങ്ങനെയാണെന്നും താരം പറഞ്ഞു.

ബിഗ് ബോസില്‍ സാധാരണക്കാര്‍ക്കും പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. തമിഴ് ബിഗ് ബോസാണ് ആദ്യമായി അത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. നിങ്ങള്‍ക്കും പങ്കെടുക്കാം എന്ന് പറഞ്ഞ് പ്രൊമോ വന്നിരിക്കുന്നത്. തമിഴിന്റെ ആറാം സീസണിലാണ് ഇത്തരമൊരു അവസരം ഒരുക്കിയത്.

മുഴുവന്‍ മത്സരാര്‍ഥികളും സാധാരണക്കാരാവാന്‍ സാധ്യതയില്ല. എന്നാലും കുറച്ച് സെലിബ്രിറ്റികളുടെ ഇടയില്‍ സാധാരണക്കാരും ഉണ്ടായേക്കും. മലയാളത്തിന്റെ അഞ്ചാമത്തെയോ ആറാമത്തെയോ സീസണില്‍ ചിലപ്പോള്‍ ഇതുപോലെ സാധാരണക്കാരെ കൊണ്ട് വന്നേക്കും. അത് പറയാനായിട്ടില്ല.

ഇനി സാധാരണക്കാര്‍ക്ക് ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള അവസരം ആദ്യം ഓഡിഷനിലൂടെയാണ്. അതിന്റെ പ്രൊമോ ചാനല്‍ പുറത്ത് വിട്ടിരുന്നു. അതില്‍ അവതാരകനായ കമല്‍ ഹാസന് പകരം അഞ്ചാം സീസണില്‍ വിന്നറായ രാജുവാണ് സംസാരിച്ചത്. മലയാളത്തിലും ഇതുപോലെയാണെങ്കില്‍ ഓഡിഷന്‍ കോള്‍ ഏഷ്യാനെറ്റിലൂടെ വരും. തമിഴിലെ പ്രൊമോയില്‍ ഒരു ചായക്കടക്കാരന്‍ ബിഗ് ബോസില്‍ പോവാനൊരുങ്ങുന്നതാണ് കാണിക്കുന്നത്.

vijay.startv.com എന്ന വെബ്‌സൈറ്റിലൂടെയാണ് ബിഗ് ബോസിലേക്ക് പോവാനുള്ള അപേക്ഷ അയക്കേണ്ടത്. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് പറയുന്ന വീഡിയോയും ഇതില്‍ കൊടുക്കണം. പതിനെട്ട് വയസിനും അറുപത്തിനാല് വയസിനും ഇടയിലുള്ളവര്‍ക്കാണ് ബിഗ് ബോസിലേക്ക് പോവാനുള്ള അവസരം ലഭിക്കൂ. ഇന്ത്യന്‍ പൗരനാവണം.. തുടങ്ങി ഒട്ടനവധി നിയമാവലി കൂടിയുണ്ട്. ഇതെല്ലാം കണ്ട് അവര്‍ക്ക് പറ്റുന്ന ആളാണെന്ന് മനസിലായാല്‍ അവരെ ബിഗ് ബോസ് തിരഞ്ഞെടുക്കും.
മറ്റ് ഭാഷകളിലെ ബിഗ് ബോസിലും മുന്‍പ് സാധാരണക്കാര്‍ വന്നിരുന്നു. ഹിന്ദിയില്‍ പത്താം സീസണിലാണ് ആദ്യമായി ഒരു സാധാരണക്കാരനും പങ്കെടുത്തത്. ടിആര്‍പി ഒക്കെ കിട്ടും. നല്ല രീതിയില്‍ കഷ്ടപ്പെട്ട് നില്‍ക്കാന്‍ സാധാരണക്കാര്‍ ശ്രമിക്കും. ഹിന്ദിയില്‍ വന്ന സാധാരണക്കാരനായ മന്‍വീര്‍ ആണ് വിന്നറായതും.

എന്തൊക്കെ പറഞ്ഞാലും ഇതൊരു ഗെയിം ഷോ ആണെന്നാണ് രേവതി പറയുന്നത്. പറ്റുന്നതും മത്സരാര്‍ഥികളായി വരുന്നവര്‍ റിയലായി നില്‍ക്കണം. അതല്ലെങ്കില്‍ അവരുടെ ഭാവി ജീവിതത്തെയും കരിയറിനെയും മോശമായ രീതിയില്‍ ബാധിച്ചേക്കാം. ബിഗ് ബോസില്‍ വന്ന് പോയ പലരുടെയും അനുഭവം മുന്‍നിര്‍ത്തിയാണ് രേവതി ഇതേപ്പറ്റി സംസാരിച്ചത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top