Connect with us

അമിതാഭ് ബച്ചനൊപ്പം ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് രശ്മിക മന്ദാന; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

News

അമിതാഭ് ബച്ചനൊപ്പം ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് രശ്മിക മന്ദാന; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അമിതാഭ് ബച്ചനൊപ്പം ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് രശ്മിക മന്ദാന; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് രശ്മിക മന്ദാന. ആറ് വര്‍ഷത്തെ കരിയറിനിടയില്‍ കന്നഡയിലും തെലുങ്കിലും തമിഴിലുമായി 15 ചിത്രങ്ങള്‍ രശ്മിക പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡിലേയ്ക്കും എത്തിയിരിക്കുകയാണ് താരം.

അമിതാഭ് ബച്ചനൊപ്പമാണ് താരം ബോളിവുഡിലേയ്ക്ക് എത്തുന്നത്. ഗുഡ്‌ബൈ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചില്ലര്‍ പാര്‍ട്ടിയും ക്വീനുമൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ്.

വികാസിന്റേത് തന്നെയാണ് ചിത്രത്തിന്റെ രചനയും. നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്ത, അഭിഷേക് ഖാന്‍, എല്ലി അവ്‌റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്!നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

2021 ഏപ്രില്‍ ആദ്യം ആരംഭിച്ച ചിത്രീകരണം ഈ വര്‍ഷം ജൂണില്‍ അവസാനിച്ചിരുന്നു. ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്‌ചേഴ്‌സ്, സരസ്വതി എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ഒക്ടോബര്‍ 7 ആണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റിലീസ് തീയതി.

More in News

Trending

Recent

To Top