Connect with us

ജൂനിയര്‍ എന്‍ടിആര്‍ മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന പരിപാടി ജനക്കൂട്ടം മൂലം പിന്‍വലിച്ചു; ബ്രഹ്മാസ്ത്ര നിര്‍മാതാക്കള്‍ക്ക് നഷ്ടം ഒന്നര കോടി

News

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ബ്രഹ്മാസ്ത്ര. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രമായി അയന്‍ മുഖര്‍ജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. ഈ ചിത്രം മൂന്ന് ഭാഗങ്ങളായാണ് പുറത്തിറങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം ഒമ്പതിന് തിയറ്ററുകളില്‍ എത്തും.

‘ബ്രഹ്മാസ്ത്ര’: ഭാഗം ഒന്ന്: ശിവ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ കൂടാതെ അമിതാഭ് ബച്ചന്‍, മൗനി റോയി, നാഗാര്‍ജുന അക്കിനേനി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. പബ്ലിസിറ്റിയും പ്രിന്‍ഡിങും ഒഴികെ 410 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മാത്രമല്ല ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ സിനിമയാണ് ബ്രഹ്മാസ്ത്രയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായ നഷ്ടത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. പ്രൊമോഷന്റെ ഭാഗമായി ഹൈദരബാദില്‍ ജൂനിയര്‍ എന്‍ടിആര്‍ മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന പരിപാടി ജനക്കൂട്ടം മൂലം പിന്‍വലിക്കേണ്ടി വന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാമോജി ഫിലിം സിറ്റിയില്‍ നടക്കേണ്ടിയിരുന്ന പരിപാടിയാണ് ജനസാഗരം മൂലം മാറ്റിയത്. ഇതോടെ ഏകദേശം ഒന്നര കോടിയുടെ നഷ്ടം നിര്‍മാതാക്കള്‍ക്ക് ഉണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, മൗനി റോയി, നാഗാര്‍ജുന, രാജമൗലി, കരണ്‍ ജോഹര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

More in News

Trending

Recent

To Top