Malayalam
ബേസിലിന്റെ ‘പാല് തൂ ജാന്‍വര്‍’ കാണാനെത്തി സഞ്ജു സാംസണ്; തിയേറ്റര്‍ വളഞ്ഞ് ആരാധകര്‍
ബേസിലിന്റെ ‘പാല് തൂ ജാന്‍വര്‍’ കാണാനെത്തി സഞ്ജു സാംസണ്; തിയേറ്റര്‍ വളഞ്ഞ് ആരാധകര്‍
വയനാട്ടുകാരനായ ബേസില്‍ ജോസഫ് അഭിനയിച്ച് ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ ‘പാല് തൂ ജാന്‍വര്‍’ കാണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. ബത്തേരി ഐശ്വര്യ തിയറ്ററിലാണ് സിനിമാസ്വാദകര്‍ക്ക് കൗതുകമായി സഞ്ജുവും കേരള താരങ്ങളുമെത്തിയത്.
വെള്ളി രാത്രി 8.45ന്റെ ഷോ കാണാനെത്തിയ താരത്തെ കണ്ടതോടെ ഒപ്പംനിന്ന് സെല്‍ഫിയെടുക്കാനും സംസാരിക്കാനും ആരാധകരുടെ തിരക്കായി. സഞ്ജുവിന്റെ സുഹൃത്തായ ബേസില്‍ ഒരുക്കിയ സിനിമ റിലീസ് ദിവസം തന്നെ അദ്ദേഹത്തിന്റെ സ്വന്തം നാടായ വയനാട്ടില്‍നിന്ന് ആസ്വദിക്കാനായതിന്റെ സന്തോഷവും സഞ്ജു പങ്കുവച്ചു.
ബേസില്‍ തന്നെയാണ് സിനിമയുടെ സംവിധാനവും. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലനത്തിന്റെ ഭാഗമായാണ് സഞ്ജു ജില്ലയില്‍ എത്തിയത്. 15 വരെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനമുണ്ടാകും.
തിയേറ്റര്‍ മാനേജ്മെന്റിനുവേണ്ടി ഐസണ്‍ കെ ജോസ് സഞ്ജുവിനെ സ്വീകരിച്ചു. ബേസിലിന്റെ മാതാപിതാക്കളായ ഫാ. ജോസഫ് പള്ളിപ്പാട്ട്, തങ്കമ്മ ജോസഫ്, തിയറ്റര്‍ മാനേജര്‍ ഇ എസ് ഷിനോയ് എന്നിവരും ഒപ്പമുണ്ടായി.
