Connect with us

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചു വരാനൊരുങ്ങി ബോളിവുഡ് നടന്‍ അനുപം ഖേര്‍; ഇത്തവണ എത്തുന്നത് ദിലീപ് ചിത്രത്തില്‍

Malayalam

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചു വരാനൊരുങ്ങി ബോളിവുഡ് നടന്‍ അനുപം ഖേര്‍; ഇത്തവണ എത്തുന്നത് ദിലീപ് ചിത്രത്തില്‍

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചു വരാനൊരുങ്ങി ബോളിവുഡ് നടന്‍ അനുപം ഖേര്‍; ഇത്തവണ എത്തുന്നത് ദിലീപ് ചിത്രത്തില്‍

എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി.

ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റേതായി പുറത്തെത്താറുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

അതുപോലെ തന്നെ, അനുപം ഖേറിനെ കുറിച്ച് പറയുമ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരുടെയും മനസില്‍ ആദ്യമെത്തുന്ന ചിത്രം മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത പ്രണയം ആയിരിക്കും. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യൂസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അനുപം ഖേര്‍ അവതരിപ്പിച്ചത്.

അച്യുത മേനോന്‍ എന്നായിരുന്നു അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. എന്നാല്‍ പ്രണയത്തിനു മുന്‍പും അനുപം ഖേര്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ തന്നെ ഇന്ദ്രജാലം, പ്രജ, ബ്ലെസിയുടെ കളിമണ്ണ്, ഒപ്പം നയന എന്ന ചിത്രത്തിലും അനുപം ഖേര്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ജോയിന്‍ ചെയ്തതിന്റെ സന്തോഷം അനുപം ഖേര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അനുപം ഖേറിന്റെ കരിയറിലെ 531ാം ചിത്രമാണ് ഇത്. ദിലീപ്, ജഗപതി ബാബു, ജോജു ജോര്‍ജ്, ജനാര്‍ദ്ദനന്‍, വീണ നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനായതില്‍ ഏറെ സന്തോഷം. ചിത്രത്തിന്റെ കഥ ഏറെ ഇഷ്ടപ്പെട്ടു. ഉഗ്രന്‍ സിനിമ, സഹതാരങ്ങള്‍ക്കൊപ്പം ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അനുപം ഖേര്‍ കുറിച്ചു.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റാഫി ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിം?ഗ് ആരംഭിച്ചത്. എന്നാല്‍ പല കാരങ്ങളാല്‍ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. സിദ്ദിഖ്, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

റാഫി തന്നെയാണ് ചിത്രത്തിന്റെ രചനയും. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിലസ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ മുബീന്‍ എം റാഫി, സ്റ്റില്‍സ് ഷാലു പേയാട്, പിആര്‍ഒ പി ശിവപ്രസാദ് മഞ്ജു ഗോപിനാഥ്, ഡിസൈന്‍ ടെന്‍ പോയിന്റ്.

More in Malayalam

Trending

Recent

To Top