കങ്കണ മികച്ചൊരു സംവിധായികയാണ്. ഇടക്കിടെ എന്റെ ചെവിയില്‍ കങ്കണ ചില നിര്‍ദ്ദേശങ്ങള്‍ മന്ത്രിക്കും, അത് എന്നെ അത്ഭുതപ്പെടുത്തും; കങ്കണയെ കുറിച്ച് അനുപം ഖേര്‍
കങ്കണ മികച്ചൊരു സംവിധായികയാണ്. ഇടക്കിടെ എന്റെ ചെവിയില്‍ കങ്കണ ചില നിര്‍ദ്ദേശങ്ങള്‍ മന്ത്രിക്കും, അത് എന്നെ അത്ഭുതപ്പെടുത്തും; കങ്കണയെ കുറിച്ച് അനുപം ഖേര്‍
കങ്കണ മികച്ചൊരു സംവിധായികയാണ്. ഇടക്കിടെ എന്റെ ചെവിയില്‍ കങ്കണ ചില നിര്‍ദ്ദേശങ്ങള്‍ മന്ത്രിക്കും, അത് എന്നെ അത്ഭുതപ്പെടുത്തും; കങ്കണയെ കുറിച്ച് അനുപം ഖേര്‍
ബോളിവുഡില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടിയാണ് കങ്കണ റണാവത്ത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണാ റണാവത്ത് വേഷമിടുന്ന ചിത്രമാണ് എമര്‍ജന്‍സി. അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് നിര്‍വ്വഹിക്കുന്നത്.
ചിത്രത്തില്‍ ബോളിവുഡ് താരം അനുപം ഖേറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ കങ്കണയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കങ്കണ ഒരു അസാധ്യ സംവിധായികയാണെന്നാണ് അദ്ദേഹം പറയുന്നത്.
‘ഞാന്‍ അടുത്തിടെ കങ്കണയുടെ ഒരു ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. അവര്‍ മികച്ചൊരു സംവിധായികയാണ്. ഇടക്കിടെ എന്റെ ചെവിയില്‍ കങ്കണ ചില നിര്‍ദ്ദേശങ്ങള്‍ മന്ത്രിക്കും, അത് എന്നെ അത്ഭുതപ്പെടുത്തും.”എപ്പോഴും ദയയും കൃപയുമുള്ളയാള്’ എന്നാണ് അനുപം ഖേറിന്റെ വാക്കുകളോട് കങ്കണയുടെ പ്രതികരണം.
തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ‘എമര്‍ജന്‍സി’ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായുള്ള കങ്കണയുടെ മേക്കോവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണിത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...