Connect with us

രണ്ടാനമ്മ എപ്പോഴും വില്ലത്തി എന്ന പ്രശ്‌നമുള്ളത് കൊണ്ട് ഞാന്‍ ഇവരോട് എന്ത് ചെയ്യുന്നു എന്നുള്ളത് എപ്പോഴും ഫോക്കസായിരിക്കും ; ലിനിയുടെ ഭർത്താവ് എന്നാണ് എന്നും അറിയപ്പെടുക; പ്രതിഭയും സജീഷും പറയുന്നു!

News

രണ്ടാനമ്മ എപ്പോഴും വില്ലത്തി എന്ന പ്രശ്‌നമുള്ളത് കൊണ്ട് ഞാന്‍ ഇവരോട് എന്ത് ചെയ്യുന്നു എന്നുള്ളത് എപ്പോഴും ഫോക്കസായിരിക്കും ; ലിനിയുടെ ഭർത്താവ് എന്നാണ് എന്നും അറിയപ്പെടുക; പ്രതിഭയും സജീഷും പറയുന്നു!

രണ്ടാനമ്മ എപ്പോഴും വില്ലത്തി എന്ന പ്രശ്‌നമുള്ളത് കൊണ്ട് ഞാന്‍ ഇവരോട് എന്ത് ചെയ്യുന്നു എന്നുള്ളത് എപ്പോഴും ഫോക്കസായിരിക്കും ; ലിനിയുടെ ഭർത്താവ് എന്നാണ് എന്നും അറിയപ്പെടുക; പ്രതിഭയും സജീഷും പറയുന്നു!

നിപ അതിജീവനത്തിനിടെ അന്തരിച്ച സിസ്റ്റർ ലിനി ഇന്നും മലയാളികളുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ ലിനിയുടെ ഭർത്താവ് രണ്ടാമത് വിവാഹിതനായതിൽ സന്തോഷവും ആശംസകളും പങ്കുവക്കുന്നവരും ഉണ്ട്..

അടുത്തിടെയായിരുന്നു സജീഷിന്റെയും മക്കളുടേയും ജീവിതത്തിലേക്ക് പ്രതിഭയും ദേവപ്രിയയും എത്തിയത്. ലിനിയുടെ വീട്ടുകാരൊക്കെ ഞങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അവരെല്ലാം ആലോചിച്ചാണ് വിവാഹം തീരുമാനിച്ചത്. ലിനിയുടെ അമ്മയും എന്റെ അച്ഛനുമൊക്കെ ഞങ്ങളുടെ കൂടെത്തന്നെയാണ് താമസിക്കുന്നതെന്ന് സജീഷ് പറയുന്നു. മക്കളുടെ സാന്നിധ്യത്തില്‍ തന്നെ വിവാഹം വേണമെന്ന് തീരുമാനമെടുത്തത് താനാണെന്ന് പ്രതിഭ പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴുള്ള പ്രതിഭയുടെയും സജീഷിന്റെയും വാക്കുകളാണ് വൈറലാകുന്നത്.

മകള്‍ വലിയ കുട്ടിയാണല്ലോ എന്നായിരുന്നു എല്ലാവരും ചിന്തിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാവുക എന്നത് റിസ്‌ക്കുള്ള കാര്യമാണെന്നായിരുന്നു ആളുകള്‍ പറഞ്ഞത്. രണ്ടാനമ്മ എപ്പോഴും വില്ലത്തി എന്ന പ്രശ്‌നമുള്ളത് കൊണ്ട് ഞാന്‍ ഇവരോട് എന്ത് ചെയ്യുന്നു എന്നുള്ളത് എപ്പോഴും ഫോക്കസായിരിക്കും എന്നറിയാമായിരുന്നു.

എന്റെ ജീവിതത്തില്‍ രണ്ടാനമ്മ വില്ലത്തിയല്ല, ആ ജീവിതം കണ്ടാണ് ഞാന്‍ വളര്‍ന്നതെന്നും പ്രതിഭ പറഞ്ഞിരുന്നു. ലിനിയുടെ ഹസ്ബന്‍ഡായാണ് ഞാന്‍ എന്നും അറിയപ്പെടുക എന്നത് പ്രതിഭക്ക് ബോധ്യമായ കാര്യമാണ്. രണ്ടാനമ്മയല്ല, മക്കള്‍ക്ക് അവരമ്മയാണ്. ലിനി എന്നും ഞങ്ങളുടെ കൂടെത്തന്നെയുണ്ടാവും, അതുള്‍ക്കൊണ്ടാണ് പ്രതിഭ ജീവിതത്തിലേക്ക് കടന്നുവന്നതെന്നായിരുന്നു സജീഷ് പറഞ്ഞത്.

മക്കള്‍ക്ക് ഒരച്ഛനേയും അമ്മയേയും കിട്ടി. അവര്‍ക്ക് വേണ്ടിയൊരു തീരുമാനമെടുത്തപ്പോള്‍ അത് അവരുടെ സാന്നിധ്യത്തില്‍ നടത്തണമെന്നാണ് ആഗ്രഹിച്ചത്. വിവാഹ സമയത്ത് കൈപിടിച്ച് തരുന്ന ചടങ്ങുണ്ടല്ലോ, അത് മക്കളെക്കൊണ്ട് ചെയ്യിപ്പിക്കണമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആ സമയത്ത് അതിന് കഴിഞ്ഞില്ല. സജീഷേട്ടന്റെ അച്ഛനും എന്റെ അമ്മാവനുമൊക്കെയുണ്ടായിരുന്നു. മക്കള്‍ ഞങ്ങളുടെ കൂടെത്തന്നെയുണ്ടായിരുന്നു. മക്കള്‍ നേരത്തെ തന്നെ നല്ല കൂട്ടായവരാണ്.

സജീഷേട്ടന്റെ വീട്ടിലേക്ക് പോയപ്പോള്‍ കല്യാണം കഴിച്ച് ചെന്നതാണെന്ന ഫീലൊന്നുമുണ്ടായിരുന്നില്ല. നമ്മളവരുടെ ആളാണെന്നായിരുന്നു അവിടെയുള്ളവര്‍ക്ക്. ലിനി സിസ്റ്ററിന്റെ ഫോട്ടോയും അവസാനമായെഴുതിയ കത്തുമൊക്കെ അവിടെ കണ്ടിരുന്നു.

എല്ലാവരുടെ മനസിലും ലിനി മാലാഖയാണെങ്കില്‍ എനിക്കവര്‍ ദൈവമാണ്. ആദ്യം ചെന്നപ്പോള്‍ കണ്ടത് ലിനി സിസ്റ്റര്‍ സജീഷേട്ടനെഴുതിയ കത്താണ് ആദ്യം കണ്ടത്. അവരുടെ ജീവിതം നമ്മള്‍ കണ്ടതാണ്. അവരുടെ അവസാനത്തെ കത്തിലുണ്ടല്ലോ എല്ലാം, അവരെങ്ങനെയാണ് ജീവിച്ചത് എന്നതിനുള്ള തെളിവാണല്ലോ ആ കത്ത്.

ആദ്യത്തെ കല്യാണം പരാജയമായിരുന്നതിനാല്‍ രണ്ടാമതൊരു കല്യാണം എന്നത് പേടിയായിരുന്നു. ഇനിയൊരു ജീവിതം, കല്യാണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. സജീഷേട്ടന്റെയും ലിനി സിസ്റ്ററുടെയും ജീവിതത്തെക്കുറിച്ച് അറിയാമായിരുന്നു. അവരുടെ ലൈഫാണ് എനിക്ക് ഇന്‍സ്പിരേഷനായി വന്നത്.

കാര്യങ്ങളെല്ലാം മനസിലാക്കിത്തന്നെയാണ് ഞങ്ങൾ ഒന്നായത്. ചേച്ചി, അനിയൻ എന്ന പരിചയപ്പെടുത്തലുകളുടെ ആവശ്യം പോലും മക്കൾക്ക് വേണ്ടി വന്നിരുന്നില്ല, അവര് നേരത്തെ തന്നെ കൂട്ടായവരാണെന്നും പ്രതിഭ പറയുന്നു.

about prathibha

Continue Reading
You may also like...

More in News

Trending

Recent

To Top