നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ടൈഗര്‍ ഷ്റോഫ്. ഇപ്പോഴിതാ ഹീറോപന്തി 2ന്റെ പരാജയം തന്നെ മാനസികമായി ബാധിച്ചെന്ന് പറയുകയാണ് ടൈഗര്‍ ഷ്റോഫ്. കോഫി വിത്ത് കരണ്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് നടന് ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിന്റെ തകര്‍ച്ച വിഷാദത്തിലേയ്ക്ക് നയിച്ചെന്നും നടന് കൂട്ടിച്ചേര്‍ത്തു. ഏറെ പ്രതീക്ഷ നല്കിയ ചിത്രമായിരുന്നു ഹീറോപന്തി 2. അതിനാല്‍ തന്നെ സിനിമയുടെ പരാജയം ഹൃദയം തകര്‍ത്തു. ഞാന്‍ വിഷാദത്തിലായി. ചെയ്യുന്നത് അങ്ങേയറ്റം മികച്ചതാക്കാന്‍ ശ്രമിക്കാറുണ്ട്.
എന്നാല്‍ അതിന് അര്‍ഥം ഒരുപാട് ത്യാഗം ചെയ്യുന്ന ആളാണ് എന്നല്ല. എനിക്ക് മറ്റൊരു സോഷ്യല്‍ ജീവിതമോ കുറെയധികം സുഹൃത്തുക്കളോയില്ല ടൈഗര്‍ ഷ്റോഫ് സിനിമയുടെ പരാജയത്തെ കുറിച്ച് പറഞ്ഞു.
2022 മെയില്‍ പുറത്ത് ഇറങ്ങിയ ഹീറോപന്തി 2ല്‍ നടനോടൊപ്പം നവാസുദ്ദീന്‍ സിദ്ദീഖി, താര സുതാരിയ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗണപത് ആണ് ഏറ്റവും പുതിയ ചിത്രം. കൃതി സനോന്‍ ആണ് നായിക. ബാഗി 4 ആണ് മറ്റൊരു ചിത്രം.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....