News
ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം താന്‍ സംവിധാനം ചെയ്ത ‘ഷോലെ’ ആണ്, അഞ്ച് പതിറ്റാണ്ടിനിടയില്‍ ബോളിവുഡ് ഒരുപാട് മാറി; തുറന്ന് പരഞ്ഞ് സംവിധായകന് രമേശ് സിപ്പി
ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം താന്‍ സംവിധാനം ചെയ്ത ‘ഷോലെ’ ആണ്, അഞ്ച് പതിറ്റാണ്ടിനിടയില്‍ ബോളിവുഡ് ഒരുപാട് മാറി; തുറന്ന് പരഞ്ഞ് സംവിധായകന് രമേശ് സിപ്പി
‘കെജിഎഫ്’, ‘ആര്‍ആര്‍ആര്‍’,’പുഷ്പ’ എന്നിങ്ങനെ നിരവധി സിനിമകള്‍ പാന്‍ ഇന്ത്യന്‍ എന്നതില്‍ നിന്ന് ആഗോള തലത്തില്‍ വരെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ എന്ന രീതിയല്‍ സിനിമകള്‍ ശ്രദ്ധനേടാന്‍ തുടങ്ങിയത് സമീപകാലത്താണ്. ഇപ്പോഴിതാ, ഇന്ന് സിനിമ മേഖലയില്‍ ഇന്ത്യ ആഗോളമാണ് എന്നും യുവ താരങ്ങള്‍ രാജ്യത്തെ വലിയൊരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമകള്‍ ചെയ്യുന്നു എന്നും പറയുകയാണ് സംവിധായകന് രമേശ് സിപ്പി.
ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം താന്‍ സംവിധാനം ചെയ്ത ‘ഷോലെ’ ആണെന്നും അഞ്ച് പതിറ്റാണ്ടിനിടയില്‍ ബോളിവുഡ് ഒരുപാട് മാറിയെന്നും സിപ്പി പറഞ്ഞു. ‘കെജിഎഫ് 2’, ‘ആര്‍ആര്‍ആര്‍’ തുടങ്ങിയ സമീപകാല പാന്‍ഇന്ത്യ സിനിമകളുടെ വിജയത്തെക്കുറിച്ചും സംവിധായകന് സംസാരിച്ചു.
‘നമ്മുടെ ചെറുപ്പക്കാര്‍ പുറത്തുപോയി, പുതിയ സംസ്കാരങ്ങള്‍ അനുഭവിച്ച്, പുതിയ കാര്യങ്ങള്‍ പഠിച്ചു. അതിനാല്‍, ഇന്ന് അവര്‍ രാജ്യത്തെ വലിയൊരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമകള്‍ ചെയ്യുന്നു. അവ രാജ്യത്തെ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു, അവയും വിജയമാകുന്നു.’
എല്ലാ സിനിമകള്‍ക്കും ഇപ്പോഴും വിജയിക്കാന്‍ കഴിയും. എല്ലാത്തരം സിനിമകള്‍ കാണാനും പ്രേക്ഷകര്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴും ചെറുതും വ്യത്യസ്തവുമായ സിനിമകള്‍ ചെയ്യാന്‍ കഴിയും. എല്ലാം ഉള്ളടക്കത്തെ ആശ്രയിച്ചാണിരിക്കുന്നത്. അത് വിജയിച്ചാല്‍ സിനിമ വിജയിക്കും. അഞ്ച് പതിറ്റാണ്ടിനിടയില്‍ ബോളിവുഡ് ഒരുപാട് മാറി. എന്നാല്‍ അത് മികച്ച രീതിയിലുള്ള മാറ്റമാണ്. സിനിമകളും ടെലിവിഷനും തുടരുമ്പോള്‍, ഇപ്പോള്‍ ഒടിടി കൂടി ഉണ്ട്. ആളുകള്‍ക്ക് ഇന്ന് അനന്തമായ അവസരങ്ങളാണ്.’എന്നും സിപ്പി കൂട്ടിച്ചേര്‍ത്തു.
