Connect with us

എൻ്റെ ദൈവമേ… അത് കണ്ടോ?; “സോണി – വിക്രം” പ്രണയം വെറും തേപ്പ് ആയിരുന്നോ..?; ശ്രീ ശ്വേതാ അത് ഉറപ്പിച്ചു; രസകരമായ ആ മറുപടി എത്തി!

News

എൻ്റെ ദൈവമേ… അത് കണ്ടോ?; “സോണി – വിക്രം” പ്രണയം വെറും തേപ്പ് ആയിരുന്നോ..?; ശ്രീ ശ്വേതാ അത് ഉറപ്പിച്ചു; രസകരമായ ആ മറുപടി എത്തി!

എൻ്റെ ദൈവമേ… അത് കണ്ടോ?; “സോണി – വിക്രം” പ്രണയം വെറും തേപ്പ് ആയിരുന്നോ..?; ശ്രീ ശ്വേതാ അത് ഉറപ്പിച്ചു; രസകരമായ ആ മറുപടി എത്തി!

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാ​ഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്. സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി എത്തുന്നത് കല്യാണിയും പയ്യൻ കിരണും ആണ്. ഇവരുടെ കോമ്പോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്‌ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്.

തമിഴ് താരമായ നലീഫാണ് പരമ്പരയിൽ നായക വേഷത്തിലെത്തുന്നത്. പരമ്പരയെ ഹിറ്റാക്കിയ താര ജോഡികളാണ് കല്യാണിയും കിരണും. ഇരുവരുടെയും പ്രണയ രംഗങ്ങൾ തന്നെയാണ് പ്രേക്ഷകരെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നതും.

നായികാ നായകന്മാരെ കൂടാതെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റ് താരങ്ങളാണ് കല്യാൺ ഖന്നയും ശ്രീശ്വേതയും. ഇരുവരും അടുത്തിടെയായി ​ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം നിറഞ്ഞ് നിൽക്കുകയും ചെയ്തു. വില്ലനും നായികയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച് കഴിഞ്ഞു.

എന്നാൽ ഇത്തരം ​ഗോസിപ്പുകളോട് താരം തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം താരം തനിക്ക് പറയാനുള്ളത് ആരാധകരെ അറിയിച്ചത്. ഞങ്ങൾ പ്രണയത്തിലല്ല. ഈ വാർത്തകൾ വായിച്ച് ഞങ്ങൾ രണ്ടുപേരും ചിരിച്ചു. ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കളാണെന്നാണ് ശ്വേത പറഞ്ഞത്. ശ്വേതയുടെ വാക്കുകൾ വിശദമായി വായിക്കാം.

ഞങ്ങൾ സീരിയലിൻ്റെ പ്രൊമോഷൻ്റെ ഭാ​ഗമായി റീലുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കൂടാതെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്. ഇതിന്റെ പേരിൽ ഇങ്ങനെയൊക്കെ പറഞ്ഞ് ഉണ്ടാക്കിയാൽ എങ്ങനെയാ? ഞങ്ങളുടെ പ്രണയ വാർത്തകൾ കണ്ട് ഞങ്ങൾ സ്വയം ചിരിച്ചു.

എന്റെ ദൈവമേ.. ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ഞാൻ ആരെയെങ്കിലും വിവാഹം കഴിക്കാൻ പോകുന്നുണ്ടെന്നോ അല്ലെങ്കിൽ ആരെങ്കിലുമായി പ്രണയത്തിലാണെന്നോ പറഞ്ഞിട്ടുണ്ടോ? ഇല്ലെന്ന് എനിക്ക് ഉറപ്പാണ്. ചിലരൊക്കെയാണ് ഇങ്ങനെ ഓരോ കാര്യങ്ങളെ വളച്ചൊടിക്കുന്നത്.

ഇങ്ങനെ വരുന്ന വാർത്തകളെ തമാശയായിട്ടാണ് ഞാൻ കാണുന്നത്. പക്ഷെ വിവാഹം എന്നത് ഒഫീഷ്യലായി ഞാൻ അറിയിക്കും. ഞാൻ വീഡിയോ പോസ്റ്റ് ചെയ്തതിൽ വളരെ വ്യക്തമായി തന്നെ മെൻഷൻ ചെയ്തിട്ടുണ്ട്.ബീയിങ് റൊമാൻ്റിക്ക് വിത് മൈ വില്ലൻ എന്ന്. വിക്രം സോണി എന്ന്. കല്യാണം പോലുള്ള ഗൗരവമേറിയ കാര്യങ്ങളെ ഇങ്ങനെ വ്യാജ വാർത്തകൾ നൽകി ആളുകളുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും ശ്വേത ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.

ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് വിക്രമായി എത്തുന്ന കല്യാൺ ഖന്ന. കല്യാണിന്റെ പിതാവ് വ്യത്യസ്തതയ്ക്ക് വേണ്ടിയാണ്‌ ആൺമക്കളുടെ പേരിനൊപ്പം ഖന്ന കൂടി ചേർത്തത്. കല്യാൺ ആനിമേഷൻ പഠിച്ചതിന് ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്. ചോക്ലേറ്റ് എന്ന സീരിയലിൽ ശ്രദ്ധേയ വേഷത്തിൽ കല്യാൺ എത്തിയിരുന്നു. നെഗറ്റീവ് വേഷത്തിൽ ആണ് താരം മൗനരാഗത്തിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

സീരിയൽ താരം സിനിയുടെ മകനാണ് കല്യാൺ ഖന്ന. വർഷങ്ങൾ ആയി അഭിനയരംഗത്ത് സജീവമായിരുന്ന കലാകാരിയാണ് സിനി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച അഭിനയ പ്രകടനം കാഴ്ചവച്ച സിനി നാടക രംഗത്തുനിന്നുമാണ് അഭിനയ മേഖലയിൽ എത്തിയത്. ഏറ്റവും ഒടുവിലായി സീ കേരളത്തിലെ ചില പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

about mounaragam

More in News

Trending