Connect with us

ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യര്‍ഥന മാനിച്ച് സിനിമയുടെ 20 മിനിറ്റ് വെട്ടിക്കുറച്ച് അണിയറ പ്രവര്‍ത്തകര്‍; ഇന്ന് വൈകിട്ട് മുതല്‍ തിയേറ്ററിലെത്തുന്നത് പുതിയ പതിപ്പ്

News

വിക്രം നായകനായി എത്തിയ കോബ്ര കഴിഞ്ഞ ദിവസമാണ് റിലീസായത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. മൂന്നു മണിക്കൂറോളം വരുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ എല്ലാവരുടേയും പരാതി മാനിച്ച് സിനിമയുടെ 20 മിനിറ്റ് വെട്ടിക്കുറച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ നിര്‍മാതാക്കളാണ് വിവരം ആരാധകരെ അറിയിച്ചത്. ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യര്‍ഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ പുതിയ പതിപ്പ് ഇന്ന് വൈകിട്ട് മുതല്‍ തിയേറ്ററുകളിലെത്തും.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 31നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്നും 12 കോടി വാരിയിരുന്നു. ശ്രീനിധി ഷെട്ടിയാണ് നായിക.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പഠാനും പ്രധാന വേഷത്തിലെത്തി. മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്നത്.

More in News

Trending

Recent

To Top