Connect with us

വിചിത്ര വാദം പുറത്തെടുത്തു, ദിലീപിനെ രക്ഷിക്കാൻ എത്തിയ പൊന്ന് തമ്പുരാന്റെ മുഖം ഇതാ, ഈശ്വരൻ ബാക്കിവെച്ച തെളിവിൽ ദിലീപും ഹണിയും വിറയ്ക്കുന്നു

News

വിചിത്ര വാദം പുറത്തെടുത്തു, ദിലീപിനെ രക്ഷിക്കാൻ എത്തിയ പൊന്ന് തമ്പുരാന്റെ മുഖം ഇതാ, ഈശ്വരൻ ബാക്കിവെച്ച തെളിവിൽ ദിലീപും ഹണിയും വിറയ്ക്കുന്നു

വിചിത്ര വാദം പുറത്തെടുത്തു, ദിലീപിനെ രക്ഷിക്കാൻ എത്തിയ പൊന്ന് തമ്പുരാന്റെ മുഖം ഇതാ, ഈശ്വരൻ ബാക്കിവെച്ച തെളിവിൽ ദിലീപും ഹണിയും വിറയ്ക്കുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് കേസിൽ നടന്നുകൊണ്ടിയിരിക്കുന്നത്. ഇപ്പോഴിതാ
വിചാരണ കോടതിക്കും നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപിനുമെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ പ്രകാശ് ബാരെ രംഗത്ത്. ഇന്ത്യൻ നിയമവ്യവസ്ഥയിലെ മറ്റ് ഏത് ജഡ്ജ് വന്നാലും തങ്ങൾക്ക് നീതി കിട്ടില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. അതിജീവിത ചൂണ്ടിക്കാട്ടുന്നത് അഞ്ച് വർഷമായി നേരിടേണ്ടി വന്ന നീതി നിഷേധമാണ്. വിചാരണ കോടതിയിൽ നിന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുകയാണ് വേണ്ടത്, പ്രകാശ് ബാരെ പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രകാശ് ബാരെയുടെ വാക്കുകളിലേക്ക്

മാസികയിൽ അഭിമുഖങ്ങൾ വരുന്നു, എനിക്കെതിരെ കളിച്ചവരെ കാണിച്ച് തരാമെന്നുള്ള മെസേജുകൾ പുറത്തേക്ക് വരുന്നു, എല്ലാം കഴിഞ്ഞു കേസ് അവസാനിച്ചു എന്ന് കഴിഞ്ഞ് നിൽക്കുന്ന സ്ഥലത്ത് നിന്നാണ് വളരെ നിർണായകമായ സാക്ഷികളും തെളിവുകളുമെല്ലാം കേസിൽ വരുന്നത്. കേസിലെ മെമ്മറി കാർഡ് ഉൾപ്പെടെ നിർണായകമായ തെളിവുകളുടെ ആക്സസ് വേണമെന്ന് പ്രതി ചോദിക്കുന്നത്. ഇതൊരു വിചിത്രമായ കാര്യമായാണ് തനിക്ക് തോന്നുന്നത്’.

‘ആക്സസ് വേണമെന്ന ആവശ്യമുയർത്തി കോടതി വഴി നിയമപരമായി ഒരു വഴിക്ക് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമ്പോൾ തന്നെ ഇതേ ആൾക്കാർ സ്വന്തം സ്വീകരണ മുറിയിൽ വെച്ച് വീഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത് സംബന്ധിച്ചുള്ള സാക്ഷിമൊഴികൾ പുറത്തുവരികയാണ്. ഈ ദൃശ്യങ്ങൾ ഇവർ പുനഃരാവിഷ്കരിച്ചതിന്റേയും ഇതിന്റെ നിമിഷം പ്രതിയുള്ള നോട്ട് ഇവരുടെ ഫോണിൽ നിന്നും ലഭിക്കുകയും ചെയ്തു’.

‘ദൃശ്യങ്ങളുടെ ഓഡിയോ മാനിപുലേറ്റ് ചെയ്തെന്നുള്ള വിവരങ്ങൾ പുറത്ത് വരികയാണ്. കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാർഡ് കണ്ട അണ്ടനും അടങ്ങോടനുമൊക്കെ ആക്സസ് ചെയ്യുകയാണ്. മൂന്ന് തവണയാണ് ആക്സസ് ചെയ്യുന്നത്. ഇതിനെ കുറിച്ച് ഒരു അന്വേഷണം പോലും കോടതി പ്രഖ്യാപിച്ചിട്ടില്ല’.

‘കോടതിയുടെ കൈയ്യിലിരുക്കുന്ന തെളിവുകൾ തരണേയെന്ന് പറയുകയും അതേസമയം ഇത്തരം പോക്രിത്തരങ്ങൾ നടക്കുകയുമാണ്. നമ്മളൊക്കെ വെറും നോക്ക് കുത്തിയായി നിൽക്കുകയാണ്. വിചാരണ കോടതി ഇപ്പോൾ കാണിക്കുന്ന മൗനത്തിലൂടെ വലിയ മെസേജാണ് സമൂഹത്തിലേക്ക് പോകുന്നത്. അത് തിരുത്തുപ്പെടേണ്ടത് മേൽക്കോടതികളുടെ ഇടപെടലിലൂടെയാണ്’.

‘പ്രതികൾക്ക് പൊന്നു തമ്പുരാനാണ് വിചാരണ കോടതി ജഡ്ജി. രണ്ട് പേർക്കും ഈ ജഡ്ജ് മാത്രം മതി. തേടിയവള്ളി കാലിൽ ചുറ്റി എന്നത് സംബന്ധിച്ചുള്ള തെളിവുകളുടെ വിവരങ്ങൾ പ്രതി ചോദിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇവരുടെ തന്നെ ഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച കാര്യമാണത്. മെമ്മറി കാർ‍ഡ് ചോദിച്ചത് പോലുള്ള ആവശ്യമായി മാത്രമേ ഇതിനെ കാണാൻ സാധിക്കു’.

‘ഇന്ത്യൻ നിയമവ്യവസ്ഥയിലെ മറ്റ് ഏത് ജഡ്ജ് വന്നാലും തങ്ങൾക്ക് നീതി കിട്ടില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. അതിജീവിത ചൂണ്ടിക്കാട്ടുന്നത് അഞ്ച് വർഷമായി നേരിടേണ്ടി വന്ന നീതി നിഷേധമാണ്. വിചാരണ കോടതിയിൽ നിന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുകയാണ് വേണ്ടത്. പ്രത്യേകിച്ച് അവർ കോടതി മാറി പോകുകയും കൂടി ചെയ്ത സാഹചര്യത്തിൽ’.

ദിലീപ് ഇപ്പോൾ സുപ്രീം കോടതിയിൽ പറഞ്ഞിരിക്കുന്നത് തന്റെ കരിയർ ഭയങ്കരമായ പ്രശ്നത്തിൽ പെട്ടിരിക്കുകയാണെന്നാണ്. 2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഒരു ഡസനിലധികം സിനിമ ദിലീപ് ചെയ്തിട്ടുണ്ട്. പലതും വലിയ ഹിറ്റാണ്. അടുത്ത വർഷം നാല് സിനിമകൾ അനൗൺസ് ചെയ്തിട്ടുണ്ട്. ഇവിടെ എവിടെയാണ് കരിയർ പ്രശ്നത്തിലായത്? അതിജീവിത കഴിഞ്ഞ അഞ്ച് വർഷമായി മലയാളത്തിൽ എത്ര സിനിമയിൽ അഭിനയിച്ചു? അതിജീവിതയ്ക്ക് ഒപ്പം നിന്ന പെൺകുട്ടികളെ സിനിമ സംഘടന ഏത് രീതിയിലാണ് ട്രീറ്റ് ചെയ്തത്? എന്നിട്ടും പ്രതി പറയുകയാണ് എന്റെ കരിയർ അപകടത്തിലാണെന്ന്. ഇതൊക്കെ ആളുകൾ കാണുന്നില്ലെ? അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നെയും മുറുമുറപ്പ് എന്ന് പറയുന്നത് പോലെയാണ്’.

‘പെൺകുട്ടിയുടെ കരിയർ നഷ്ടപ്പെട്ടതിന് ആരാണ് ഉത്തരവാദി? അവരുടെ വാശിയാണ്, നായികാ പ്രാധാന്യമുള്ള കഥാപാത്രം ലഭിക്കാത്തത് കൊണ്ടാണ് എന്നൊക്കെയാണ് പറയുന്നത്. ഇതൊക്കെ സാധരണ പ്രേക്ഷകരുടെ ബുദ്ധിയെ ചോദ്യം ചെയ്യലാണ്.പെൺകുട്ടിക്ക് വേണ്ടിയുള്ള ബജന സംഘത്തിന്റെ ഭാഗമാകാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്. പ്രതിക്ക് വേണ്ടി വാദിക്കുന്നവർ കൊള്ള സംഘമാണ്’, പ്രകാശ് ബാരെ പറഞ്ഞു.

More in News

Trending

Recent

To Top