‘ഞാന്‍ മറ്റുള്ളവരെ പോലെ ആകാൻ ശ്രമിയ്ക്കാറില്ല, സ്വയം നന്നാക്കാനാണ് എപ്പോഴും ശ്രമിയ്ക്കാറുള്ളത്’; എല്ലാത്തിനുമുള്ള മറുപടിയുമായി ദിൽഷ!
ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ടൈറ്റിൽ വിന്നറാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ വിന്നറായ ആദ്യത്തെ വനിത മത്സരാർത്ഥിയെന്ന വിശേഷണവും ദിൽഷയ്ക്ക് സ്വന്തം.
വിജയിയായി തിരിച്ചെത്തിയ ദില്‍ഷ പ്രസന്നന് പ്രതീക്ഷിയ്ക്കുന്നത് പോലെ ഒരു സ്വീകരണമല്ല പുറത്ത് നിന്നും ലഭിച്ചത്. റോബിന്റെ സഹായം കൊണ്ട് ജയിച്ചതാണെന്ന പറച്ചിലുകള്‍ ഒരു ഭാഗത്ത്, റോബിനെ ദില്‍ഷ തേച്ചു എന്നുള്ള വിമര്‍ശനം മറ്റൊരു ഭാഗത്. അതിന് ഇടയില്‍ റോബിന് ആരതി പൊടിയുമായി പ്രണയത്തിലായതോടെ, ദില്‍ഷയെ ആരതിയുമായി താരതമ്യം ചെയ്യുന്നവര്‍ മറ്റൊരു ഭാഗത്ത്.
മൗനം വിദ്വാനു ഭൂഷണം എന്ന മാര്‍ഗ്ഗമാണ് അപ്പോഴും ദില്‍ഷ സ്വീകരിച്ചത്. റോബിനുമായി യാതൊരു ബന്ധവും ഇല്ല എന്ന് പരസ്യമായി പ്രതികരിച്ച താരം പിന്നെ ആ വിഷയത്തില്‍ പ്രതികരിക്കാന്‍ നിന്നില്ല. സോഷ്യല്‍ മീഡിയയില്‍ ദില്‍ഷ വലിയൊരു ചര്‍ച്ചാ വിഷയം ആയപ്പോഴും, താരത്തിന്റെ സുഹൃത്തും ബന്ധുക്കളും എല്ലാം ദില്‍ഷ – റോബിന് വിഷയം വന്‍ ചര്‍ച്ചയാക്കിയപ്പോഴും ദില്‍ഷ മാത്രം മൗനം പാലിച്ചു
ഇപ്പോഴിതാ എല്ലാത്തിനും കൂടെ ഒറ്റ വാക്കില്‍ മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് താരം. തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനോടും, തന്റെ നൃത്തത്തെ വിമര്‍ശിക്കുന്നതിനോടും എല്ലാം ഈ പ്രതികരണം യോജിക്കും. ‘ഞാന്‍ മറ്റുള്ളവരെ പോലെ ഡാന്‍സ് ചെയ്യാന്‍ ശ്രമിയ്ക്കാറില്ല, എന്റെ ഡാന്‍സ് സ്വയം നന്നാക്കാനാണ് എപ്പോഴും ശ്രമിയ്ക്കാറുള്ളത്’ എന്നാണ് ദില്‍ഷ പറയുന്നത്. ‘നറുമുഖയേ’ എന്ന പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോയും ദില്‍ഷ പങ്കുവച്ചിട്ടുണ്ട്.
ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് വന്ന ശേഷം അടി മുടി ദില്‍ഷ മാറി. മേക്കോവറും ഫോട്ടോഷൂട്ടും ഉദ്ഘാടനവും ഒക്കെയായി എന്നും തിരക്കാണ്. സിനിമയില്‍ അഭിനയിക്കണം എന്ന് തന്നെയാണ് ദില്‍ഷയുടെ സ്വപ്നം. ചില തിരക്കഥകള്‍ എല്ലാം വന്നിട്ടുണ്ട് എന്നാണ് നേരത്തെ ഒരു അഭിമുഖത്തില്‍ ദില്‍ഷ പറഞ്ഞിട്ടുള്ളത്.
