Connect with us

ഞാനൊക്കെ ഒറ്റക്കായിരുന്നെങ്കിൽ എന്നേ തളർന്നു പോയേനെ; ഒന്ന് തൊട്ടാൽ കരയും എന്ന അവസ്ഥയിൽ ആയിരുന്നു പണ്ട് ഞാൻ; ദിൽഷ പറയുന്നു

TV Shows

ഞാനൊക്കെ ഒറ്റക്കായിരുന്നെങ്കിൽ എന്നേ തളർന്നു പോയേനെ; ഒന്ന് തൊട്ടാൽ കരയും എന്ന അവസ്ഥയിൽ ആയിരുന്നു പണ്ട് ഞാൻ; ദിൽഷ പറയുന്നു

ഞാനൊക്കെ ഒറ്റക്കായിരുന്നെങ്കിൽ എന്നേ തളർന്നു പോയേനെ; ഒന്ന് തൊട്ടാൽ കരയും എന്ന അവസ്ഥയിൽ ആയിരുന്നു പണ്ട് ഞാൻ; ദിൽഷ പറയുന്നു

മിനിസ്ക്രീന്‍ ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ ദില്‍ഷ കൂടുതൽ ശ്രദ്ധനേടുന്നത് ബിഗ് ബോസ് നാലാം സീസണിലെത്തിയതോടെയാണ് . ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ ടൈറ്റിൽ വിന്നറായിരുന്നു താരം. ബിഗ് ബോസ് മലയാളത്തിലെ കപ്പുയർത്തുന്ന ആദ്യത്തെ വനിതാ മത്സരാർത്ഥിയായി ചരിത്രം കുറിക്കുകയായിരുന്നു ദിൽഷ.

എന്നാൽ ബിഗ് ബോസ് വിജയി ആയ ശേഷം ദിൽഷയ്ക്ക് അത്ര നല്ല സമയമായിരുന്നില്ല എന്ന് വേണം പറയാൻ . കാരണം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ സൈബർ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്. ആദ്യം തകർന്നുപോയെങ്കിലും പിന്നീട് ദിൽഷ അതിനെയെല്ലാം അതിജീവിച്ചു . സോഷ്യൽ മീഡിയയിലൊക്കെ പഴയതിലും ആക്റ്റീവ് ആവുകയും ചെയ്തു. ഇപ്പോഴിതാ സിനിമയിലേക്കും ചുവടുവെച്ചിരിക്കുകയാണ് ദിൽഷ

ദിൽഷ നായികയാകുന്ന ഓഹ് സിൻഡ്രല്ല എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. അനൂപ് മേനോന്റെ നായികയായാണ് ദിൽഷയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ സൈബർ ആക്രമണത്തെ നേരിട്ടത് എങ്ങനെയാണെന്നും ആ സമയത്ത് കുടുംബം നൽകിയ പിന്തുണയെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് ദിൽഷ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

കുടുംബം നൽകിയ പിന്തുണ വലുതാണ്. ഞാനൊക്കെ ഒറ്റക്കായിരുന്നെങ്കിൽ എന്നേ തളർന്നു പോയേനെ. അങ്ങനെയൊരു അവസ്ഥയിലൂടെ ആയിരുന്നു എന്റെ ലൈഫ് കടന്നുപോയിരുന്നത് എന്നാണ് ദിൽഷ പറയുന്നത് . എന്റെ അനിയത്തിയും ചേച്ചിയുമൊക്കെ എന്നേക്കാൾ പക്വത ഉള്ളവരാണ്. എന്നേക്കാൾ ബോൾഡാണ് അവർ. എന്തൊരു കാര്യം വന്നാലും അതെങ്ങനെ ഫേസ് ചെയ്യണമെന്ന് അവർക്ക് അറിയാം. എന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും അറിയുന്നവരാണ്’,

‘ജീവിതത്തിൽ ഇതല്ല ഇതിനപ്പുറം വരും. അതിനെയൊക്കെ നേരിടണം. എന്നാൽ മാത്രമേ നമ്മുടെ ലക്ഷ്യത്തിലേക്ക് നമുക്ക് എത്താൻ സാധിക്കുകയുള്ളു. ഇങ്ങനെ കുറെ കാര്യങ്ങൾ പറയുകയും സപ്പോർട്ട് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മോശം കമന്റുകളൊക്കെ തള്ളിക്കളഞ്ഞ് അവയൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയായിരുന്നു’,ദിൽഷ പറഞ്ഞു

‘ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ വരുമ്പോൾ അതെങ്ങനെ സോൾവ് ആക്കുമെന്നതിനെ കുറിച്ചാണ് ചിന്തിക്കാറുള്ളത്. പ്രശ്നങ്ങൾ വരുമ്പോൾ ഒരുപാട് ഡൗൺ ആകുന്ന ആളാണ് ഞാൻ. ഫുഡ് കഴിക്കാനൊന്നും പറ്റില്ല. ഒന്നിനോടും ഒരു താല്പര്യമില്ലാത്ത പോലെ തോന്നും. എനിക്ക് ആണെങ്കിൽ എപ്പോഴും കളിച്ചു ചിരിച്ചു നടക്കാനാണ് ഇഷ്ടം അതുകൊണ്ട് പ്രശ്നങ്ങൾ സോൾവ് ആക്കാനാണ് ശ്രമിക്കുക. സോഷ്യൽ മീഡിയയിൽ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അല്ലാതെ വലിയ പ്രശ്നങ്ങളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല’,

മെസേജുകളും കമന്റുകളും ഒന്നും നോക്കാതെ ഇരുന്നാണ് അത് സോൾവ് ചെയ്തത്. ഒരു ഘട്ടത്തിൽ അതൊക്കെ കിട്ടി കിട്ടി എനിക്ക് യൂസ്‌ഡ്‌ ആയി. അതൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും മനസിലായി.. ഫേക്ക് അക്കൗണ്ടിൽ ഇരുന്ന് പറയുന്ന ഏതോ ഒരുത്തർ മാത്രമായിരുന്നു. ആദ്യമായി ഒരു ഉദ്ഘാടനത്തിന് പോകുന്ന സമയത്ത് എന്റെ നേരെ കല്ലെറിയും മുട്ട എറിയും എന്നൊക്കെ മെസേജ് വന്നിരുന്നു. എന്നാൽ അങ്ങനെയൊന്നും ആരും വന്നില്ല. ഇതൊക്കെ മറവിൽ ഇരുന്ന് ഓരോരുത്തർ ചെയ്യുന്നത് ആണ് അങ്ങനെ ആരും വരാൻ പോകുന്നില്ലെന്ന് എനിക്ക് മനസിലായി’, ദിൽഷ പറഞ്ഞു.

അതേസമയം ഈ സംഭവങ്ങളൊക്കെ തന്നെ ബോൾഡ് ആക്കിയിട്ടുണ്ടെന്നും ദിൽഷ കൂട്ടിച്ചേർത്തു . ഒന്ന് തൊട്ടാൽ കരയും എന്ന അവസ്ഥയിൽ ആയിരുന്നു പണ്ട് ഞാൻ. അതിൽ നിന്നൊക്കെ മെച്ചപ്പെട്ടുവെന്ന് താരം പറഞ്ഞു.

More in TV Shows

Trending

Recent

To Top