സൂരജ് ദിൽഷയുടെ ഏട്ടാനാണോ , കാമുകനാണോ,? ഞങ്ങള്‍ എന്തിനാണ് ഇതൊക്കെ നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യം; ചോദ്യങ്ങള്‍ക്ക് മറുപടിയായി ദില്‍ഷയുടെ സഹോദരിമാർ !
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ദിൽഷ പ്രസന്നൻ. അറിയപ്പെടുന്ന ഒരു നർത്തകിയും അഭിനേത്രിയുമാണ് ദിൽഷ. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയായ ദില്‍ഷ, ബിബിയിൽ നിന്നും വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ദില്‍ഷ-റോബിന്‍ വിവാദങ്ങളില്‍ ഏറ്റവും സജീവമായി ഉയർന്ന് കേട്ട പേരായിരുന്നു സൂരജിന്റേത്. പല വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നപ്പോഴും ദില്‍ഷയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ പ്രതിരോധത്തിന് എത്തിയത് സൂരജായിരുന്നു. ചില അഭിമുഖങ്ങളിലും അദ്ദേഹം പ്രത്യക്ഷ്യപെട്ടു . ഒഡിയോ ക്ലിപ്പ് ലീക്കായത് ഉള്‍പ്പടേയുള്ള വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേര് നിറഞ്ഞിരുന്നു.
അപ്പോഴൊക്കെ ദില്‍ഷയുടെ ആരാണാ ഈ സൂരജ് എന്ന തരത്തിലുള്ള ചോദ്യങ്ങളും സൈബർ അറ്റാക്കുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി ദില്‍ഷയുടെ സഹോദരിമാരായ അഷിഖയും ഷിംനയും തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഷിംനയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അവർ .
ദില്‍ഷയെന്ന അവന്റെ ബെസ്റ്റ് ഫ്രണ്ടിനെ ഇങ്ങനെ ദ്രോഹിക്കുന്നത് കണ്ടാണ് അവന്‍ രംഗത്ത് എത്തിയത്. എനിക്കൊരു പ്രശ്നം വന്നപ്പോഴും ഫ്രണ്ട്സ് എല്ലാവരും ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. അതാണ് ഫ്രണ്ട്ഷിപ്പ്.ഇത്രയും യൂട്യൂബ് ചാനലുകളും മറ്റും ഒരു കാര്യവുമില്ലാതെ ഞങ്ങള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ ഒരാളെങ്കിലും ഞങ്ങളുടെ കൂടെ നിന്ന് നട്ടെല്ലോടെ സംസാരിച്ചുവെന്നും സഹോദരിമാർ പറയുന്നു.പലർക്കും സംശയമാണ് സൂരജ് ആരാണ്, എന്റെ ഏട്ടാനാണോ , കാമുകനാണോ, ദില്‍ഷയുടെ കാമുകനാണോ എന്നൊക്കെ. ഞങ്ങള്‍ എന്തിനാണ് ഇതൊക്കെ നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യം.
ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്റെ ആർമീസ് മൊത്തം ഞങ്ങളെ വന്ന് തെറിവിളിക്കുമ്പോള്‍ ഇതൊക്കെ ആരാണെന്ന് ഞങ്ങള്‍ വന്ന് ചോദിക്കുന്നുണ്ടോയെന്നും ദില്‍ഷയുടെ ഇളയ സഹോദരി അഷിഖ ചോദിക്കുന്നു.ഞങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ട് ഒരാള്‍ പ്രതികരിക്കുമ്പോള്‍ അവന്‍ ചീത്ത ചെറുക്കനാകുന്നു. മറുവശത്ത് നിന്ന് വലിയൊരു വിഭാഗം ഞങ്ങളെ അക്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതൊന്നും ചോദിക്കാന്‍ ആരുമില്ലേ. ദില്‍ഷയ്ക്ക് വരുന്ന കാര്യങ്ങള്‍ മാത്രം വലിയ പ്രശ്നമാക്കി എല്ലാവരുടേയും മുമ്പില്‍ എത്തിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ഇതൊന്നും ആരും അറിയുകയോ കണ്ടതായി ഭാവിക്കുന്നതോ ഇല്ല.ഡോക്ടർ റോബിനെ ഒന്നും പറയാന്‍ പാടില്ല, ഇപ്പോള്‍ കേരളം വാണുകൊണ്ടിരിക്കുന്നത് റോബിന്‍ രാധാകൃഷ്ണന്‍. പുള്ളിക്കെതിരെ വരുന്ന എന്ത് കാര്യമായാലും വെട്ടി നശിപ്പിച്ചിട്ട് നെഞ്ചത്തൂടെ നടന്നിട്ട് പോവും ഡോക്ടർ ആർമിയെന്നും സഹോദരിമാർ പരിഹാസത്തോടെ പറയുന്നു. നിങ്ങള്‍ ഒരു പെണ്ണാണെങ്കില്‍ തീർന്നു. നിങ്ങളെ മാത്രമല്ല, കുടുംബത്തേയും ഫ്രണ്ട്സിനെ വരേയും എടുത്തിട്ട് അലക്കി ഞങ്ങളാടാ ഹീറോ എന്നും പറഞ്ഞ് മുന്നോട്ട് വരും. നിങ്ങള്‍ ഹീറോയല്ല, വെറും സീറോയാണെന്നും ഇരുവരും വ്യക്തമാക്കുന്നു.ഇപ്പോള്‍ ഞങ്ങള്‍ വളരെ അധികം സന്തോഷവതികളാണ്.
ഇത്രയും നാളായി മനസ്സില്‍ വെച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇത്. സത്യമായും ഇത്രയും നാളായി വലിയ പ്രശ്നങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു ബുദ്ധിമുട്ടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പറയാനുള്ളതൊക്കെ ഞങ്ങള്‍ ഇവിടെ പറഞ്ഞതും അതുകൊണ്ടാണ്. ഇതിന്റെ പേരില്‍ എന്ത് ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലും ഒരു പ്രശ്നവുമില്ല.എത്രയൊക്കെ കുറ്റം പറഞ്ഞും കുതന്ത്രം നടത്തിയും ഞങ്ങളുടെ കുടുംബത്തെ പിരിക്കാന്‍ നോക്കിയാല്‍ അതൊന്നും നടക്കില്ല. നിങ്ങള്‍ എത്രത്തോളം അടിച്ച് താഴ്ത്താന്‍ ശ്രമിക്കുന്നോ അത്രത്തോളം ശക്തിയില്‍ ഞങ്ങള്‍ ഉയർന്ന് വന്നുകൊണ്ടിരിക്കും. അതുകൊണ്ട് ഞങ്ങള്‍ക്ക് ഏല്‍ക്കില്ല.
ഒരു പെണ്ണ് എന്തെങ്കിലും കാര്യങ്ങള്‍ ജീവിതത്തില്‍ നേടിയെടുത്താല്‍ അവള്‍ മറ്റവനെ പറ്റിച്ച് നേടിയത്, അല്ലെങ്കില്‍ മറ്റുള്ളവന്റെ കുടുംബം കലക്കിയിട്ട് എന്നൊക്കെയുള്ള വർത്തമാനം നമ്മുടെ സമൂഹത്തിലുണ്ട്. അതെന്താണ് ആണുങ്ങള്‍ക്ക് മാത്രമേ ഇതൊക്കെ പറ്റുകയുള്ളുവെന്നും ദില്‍ഷയുടെ സഹോദരിമാർ ചോദിക്കുന്നു.