TV Shows
അമ്മേ എന്നാണ് മക്കൾ പ്രതിഭയെ വിളിച്ചത്, വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞത് ഞാനാണ്, ലിനിയുടെ വീട്ടുകാരോടാണ് ആദ്യം പ്രതിഭയെക്കുറിച്ച് പറഞ്ഞത്, അവരുടെ പ്രതികരണം ഇങ്ങനെ! ലിനിയുടെ ഭര്‍ത്താവ് എന്നതാണ് എന്റെ ഐഡന്റിറ്റിഎന്ന് പ്രതിഭയും; എല്ലാം തുറന്ന് പറഞ്ഞ് സജീഷ്
അമ്മേ എന്നാണ് മക്കൾ പ്രതിഭയെ വിളിച്ചത്, വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞത് ഞാനാണ്, ലിനിയുടെ വീട്ടുകാരോടാണ് ആദ്യം പ്രതിഭയെക്കുറിച്ച് പറഞ്ഞത്, അവരുടെ പ്രതികരണം ഇങ്ങനെ! ലിനിയുടെ ഭര്‍ത്താവ് എന്നതാണ് എന്റെ ഐഡന്റിറ്റിഎന്ന് പ്രതിഭയും; എല്ലാം തുറന്ന് പറഞ്ഞ് സജീഷ്
നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയും ലിനിയുടെ കുടുംബത്തേയും മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. അടുത്തിടെയാണ് ലിനിയുടെ ഭർത്താവ് രണ്ടാം വിവാഹിതനായത്. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന സന്തോഷ വാർത്ത സജീഷാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളെ സ്നേഹിക്കുന്നവരെ അറിയിച്ചത് . റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു
വിവാഹത്തിന് ശേഷം ആദ്യമായി ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ മത്സരിക്കാൻ എത്തിയിരിക്കുകയാണ് ഈ കുടുംബം
ഒരു നിഴലായി എപ്പോഴും കാണുമെന്ന് പറഞ്ഞാണ് പ്രതിഭയെ കൂടെക്കൂട്ടിയതെന്നാണെന്ന് സജീഷ് പറയുമ്പോൾ എനിക്ക് ദൈവത്തെപ്പോലെ തന്നെയാണ് ലിനി എന്നായിരുന്നു പ്രതിഭ പ്രതികരിച്ചത്. സജീഷും പ്രതിഭയും ലിനിയെക്കുറിച്ച് വാചാലരാവുകയായിരുന്നു
ഒരുപാട് ഓര്‍മ്മകള്‍ തന്നിട്ടാണ് ലിനി പോയത്. അവരുടെ നിഴല്‍ എന്റെ കൂടെത്തന്നെയാണ്. 2012 ലായിരുന്നു ഞങ്ങളുടെ വിവാഹം. അറേഞ്ച്ഡ് മാര്യേജായിരുന്നു.നഴ്‌സിനെ കല്യാണം കഴിച്ചാല്‍ ഒത്തിരി ബുദ്ധിമുട്ടുകളുണ്ടാവുമെന്ന് പലരും പറഞ്ഞിരുന്നു. അതൊന്നും ഞാന്‍ ഗൗരവത്തിലെടുത്തിരുന്നില്ല. നഴ്‌സിംഗ് പ്രൊഫഷനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിയത് ലിനിയിലൂടെയായിരുന്നു. ആദ്യത്തെ മകന്‍ ജനിച്ചതിന് ശേഷമായാണ് ഞാന്‍ വിദേശത്തേക്ക് പോവുന്നത്. ലിനിയേയും മോനെയും കൂടെ കൊണ്ടുപോവണമെന്നാഗ്രഹിച്ചിരുന്നു.
പ്രതിഭയുമായുള്ള വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മക്കളെക്കുറിച്ചും അവരുടെ കാര്യങ്ങളെന്താവുമെന്നുമായിരുന്നു പലരും ചോദിച്ചത്. സോഷ്യല്‍മീഡിയയിലെ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചതാണെന്നായിരുന്നു പ്രതിഭ പറഞ്ഞത്. കേരളക്കര അത്രയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നയാളാണ് ലിനി സിസ്റ്റര്‍. അവരുടെ മക്കളെ ഞാന്‍ നന്നായി നോക്കുമോയെന്ന പേടിയിലാണ് അങ്ങനെയുള്ള അഭിപ്രായങ്ങള്‍. അവരുടെ സ്‌നേഹത്തില്‍ വരുന്ന പ്രതികരണങ്ങളാണ് അത്.
14 വര്‍ഷത്തിന് ശേഷമാണ് ഞാനും ഭര്‍ത്താവും പിരിഞ്ഞത്. ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡിവോഴ്‌സ് കുറ്റകരമായി കാണുന്ന സമയത്തായിരുന്നു ഞങ്ങള്‍ പിരിഞ്ഞത്. മകള്‍ വലുതായ സമയത്താണ് എങ്ങനെയെങ്കിലും ജീവിക്കാമെന്ന ധൈര്യം വന്നത്. സജീഷുമായുള്ള വിവാഹത്തോടെയായി താന്‍ ജോലി രാജി വെച്ചെന്നും പ്രതിഭ പറഞ്ഞിരുന്നു. ലിനിയുടെ ഭര്‍ത്താവ് എന്നതാണ് എന്റെ ഐഡന്റിറ്റി. എന്നും ഒരു നിഴലായി ലിനി എന്റെ കൂടെയുണ്ടാവുമെന്നത് എന്റെ ജീവിതത്തിലേക്ക് വരുന്നയാള്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ലിനിയുടെ മക്കളെ സ്വന്തം മക്കളായി കരുതുമെന്നും അവരുടെ മകളെ ഞാന്‍ സ്വന്തം മകളായി കരുതുമെന്നും ആദ്യം തന്നെ പറഞ്ഞിരുന്നുവെന്ന് സജീഷ് പറയുന്നു.
സമൂഹത്തിന് വേണ്ടി നല്ല കാര്യം ചെയ്താണ് അവരുടെ അമ്മ പോയതെന്ന് മക്കള്‍ക്കറിയാം. ലിനിയുടെ സ്ഥാനത്തേക്ക് വേറൊരാള്‍ വരുന്നത് അവരെ എങ്ങനെ ബാധിക്കുമെന്നോര്‍ത്ത് ആശങ്കപ്പെട്ടിരുന്നു. പെട്ടെന്ന് തന്നെ മക്കള്‍ പ്രതിഭയുമായി ചേരുകയായിരുന്നു. അമ്മേ എന്നാണ് അവര്‍ പ്രതിഭയെ വിളിച്ചത്. ലിനിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ വെച്ചായിരുന്നു പ്രതിഭയെ പരിചയപ്പെട്ടത്. ഒരു സുഹൃത്ത് മുഖേനെയായാണ് പ്രതിഭയെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയത്. വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞത് ഞാനാണ്.
ലിനിയുടെ വീട്ടുകാരോടാണ് ഞാന്‍ ആദ്യം പ്രതിഭയെക്കുറിച്ച് പറഞ്ഞത്. ആദ്യം ആലോചിക്കാമെന്നൊക്കെ പറഞ്ഞെങ്കിലും പ്രതിഭയ്ക്ക് പത്താം ക്ലാസില്‍ പഠിക്കുന്ന മകളില്ലേ, അവളെ എങ്ങനെ മാനേജ് ചെയ്യുമെന്നായിരുന്നു അവരുടെ ചോദ്യം. ഇപ്പോള്‍ രണ്ട് മക്കളുണ്ടല്ലോ എന്നായിരുന്നു പറഞ്ഞത്. പ്രതിഭയുമായും മകളുമായും സംസാരിച്ചപ്പോള്‍ അവര്‍ ഞങ്ങളുമായി ചേരുമെന്നാണ് മനസിലാക്കിയത്. അവള്‍ എല്ലായിടത്തും അച്ഛനെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തുന്നത്. ഈ പ്രൊപ്പോസലിനെക്കുറിച്ച് ഞാന്‍ മകളോടാണ് ആദ്യം പറഞ്ഞത്. പരിചയപ്പെടുത്തിയ സമയത്ത് അവളൊന്നും പറഞ്ഞിരുന്നില്ല. പിന്നെയാണ് ലിനി സിസ്റ്ററിനെക്കുറിച്ചും മക്കളെക്കുറിച്ചും അവള്‍ മനസിലാക്കിയത്. എനിക്കേറ്റവും പിന്തുണ തന്നത് മകളാണെന്നായിരുന്നു പ്രതിഭ പറഞ്ഞത്.