ആളെ മനസ്സിലായോ?ന്യൂയോര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങളുമായി ലേഖ ശ്രീകുമാര്‍, ചിത്രങ്ങൾ ഞെട്ടിച്ചു, പുതിയ വിശേഷം തിരക്കി ആരാധകർ
എംജി ശ്രീകുമാറിനെ എവിടെ എപ്പോള്‍ കണ്ടാലും നിഴലായി ഒരാള്‍ കൂടെ ഉണ്ടാകാറുണ്ട് അദ്ദേഹത്തിന്റെ പ്രിയതമ ലേഖാ ശ്രീകുമാര്‍. അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും ഇന്റര്‍വ്യൂകളിലും ശ്രീകുമാറിനൊപ്പം ലേഖയും ഉണ്ടാകും. സോഷ്യൽ മീഡിയയിലും ലേഖ സജീവമാണ്. ഇപ്പോഴിതാ വെക്കേഷന്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ലേഖ.
എംജിക്കൊപ്പം ന്യൂയോര്‍ക്കിലേക്ക് പോയിരിക്കുകയാണ് ലേഖ. ഫേസ്ബുക്കിലൂടെയായാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. വീണ്ടും വെക്കേഷന്‍ ആഘോഷത്തിലാണോയെന്നായിരുന്നു ചോദ്യങ്ങള്‍.
ഓണപ്പരിപാടിയുമായി ബന്ധപ്പെട്ടാണോ എംജിയും ലേഖയും ന്യൂയോര്‍ക്കിലെത്തിയതെന്നായിരുന്നു ചിലര്‍ ചോദിച്ചത്. യാത്രാവിശേഷങ്ങളും പാചകവും മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാമുള്ള വീഡിയോകള്‍ വൈറലായി മാറാറുണ്ട്.
14 വര്‍ഷത്തെ ലിവിങ് റ്റുഗദറിന് ശേഷമാണ് എംജി ശ്രീകുമാർ ഭാര്യ ലേഖയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.ഞങ്ങള്‍ ലിവിങ് റ്റുഗദറായിരുന്നുവെങ്കിലും ഇന്നത്തെ കാലത്ത് അതിനെ പിന്തുണയ്ക്കുന്നില്ലെന്നും എംജിപറഞ്ഞപ്പോൾ ഈഗോ ഇല്ലാതെ പരസ്പരം മനസിലാക്കി ജീവിക്കുന്നവരാണ് ഞങ്ങളെന്നും അത് തന്നെയാണ് ഞങ്ങളുടെ ജീവിത വിജയമെന്നും ലേഖയും വ്യക്തമാക്കിയിരുന്നു.
