Malayalam
ശ്രീക്കുട്ടൻ എപ്പോഴും സന്തോഷവാനാണ്. എപ്പോഴും ചിരിയാണ്, വേറൊരാൾക്ക് വേണ്ടി എഴുതിയ പാട്ട് ശ്രീക്കുട്ടൻ തട്ടിയെടുക്കാറില്ല, ശ്രീക്കുട്ടന് കിട്ടേണ്ട പാട്ട് അദ്ദേഹത്തിന് തന്നെ കിട്ടും; ലേഖ ശ്രീകുമാർ
ശ്രീക്കുട്ടൻ എപ്പോഴും സന്തോഷവാനാണ്. എപ്പോഴും ചിരിയാണ്, വേറൊരാൾക്ക് വേണ്ടി എഴുതിയ പാട്ട് ശ്രീക്കുട്ടൻ തട്ടിയെടുക്കാറില്ല, ശ്രീക്കുട്ടന് കിട്ടേണ്ട പാട്ട് അദ്ദേഹത്തിന് തന്നെ കിട്ടും; ലേഖ ശ്രീകുമാർ
നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാർ. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാർ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കർത്താവായും അവതാരകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളിൽ എത്താറുള്ളത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എംജിയ്ക്ക് ലഭിക്കേണ്ട പാട്ടുകൾ അദ്ദേഹത്തിന് കിട്ടാതെ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ലേഖ ശ്രീകുമാർ. ശ്രീക്കുട്ടൻ ഒരിക്കലും അങ്ങനെ പറയുന്നത് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല. എനിക്ക് ആ പാട്ട് തന്നില്ലെന്നോ എന്നെ ആ സിനിമയിലേക്ക് വിളിച്ചില്ല എന്നോ ഒരിക്കലും പറഞ്ഞിട്ടില്ല.
അദ്ദേഹം എപ്പോഴും പറയുന്നത് നമുക്കുള്ളത് എഴുതി വച്ചിട്ടുണ്ടാകും എന്നാണ്. നമുക്ക് കിട്ടിയിട്ടില്ല എന്നൊന്നും പറയുന്നതിൽ കാര്യമില്ല. പലരും ഗോസിപ്പ് പറയുന്നത് കേട്ടിട്ടുണ്ട്, തനിക്ക് പാടാൻ വച്ചത് എംജി ശ്രീകുമാർ തട്ടിയെടുത്തുവെന്ന്. അക്കാലത്ത് അങ്ങനെ കുറച്ച് വിവാദങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷെ അങ്ങനൊന്നും ആർക്കും തട്ടിയെടുക്കാനാകില്ല.
ശ്രീക്കുട്ടന് കിട്ടേണ്ട പാട്ട് ശ്രീക്കുട്ടന് തന്നെ കിട്ടും. ഔസേപ്പച്ചൻ ചേട്ടനൊക്കെ ശ്രീക്കുട്ടന് വേണ്ടി പാട്ട് ചെയ്യുമായിരുന്നു. രവീന്ദ്രൻ മാഷും അങ്ങനെയാണ്. അഅല്ലാതെ വേറൊരാൾക്ക് വേണ്ടി എഴുതിയത് ശ്രീക്കുട്ടൻ തട്ടിയെടുക്കാറില്ല. അങ്ങനെ ചില അനാവശ്യ വിവാദങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ തന്നെ എബ്രിഡ് ഷൈന്റെ പുതിയ സിനിമയിലെ പാട്ട് ഇന്നലെയാണ് റെക്കോർഡ് ചെയ്തത്. വീട്ടിൽ വച്ച് തന്നെയായിരുന്നു റെക്കോർഡിംഗ്. ആനന്ദവല്ലിയെന്ന പെൺകുട്ടിയാണ് സംവിധാനം ചെയ്യുന്നത്. അവരൊക്കെ വരുന്നത് ഈ പാട്ട് എംജി ശ്രീകുമാർ പാടിയാൽ മതിയെന്ന് പറഞ്ഞ് വരുന്നതാണ്. അല്ലാതെ ശ്രീക്കുട്ടൻ ആരേയും ഫോൺ വിളിച്ച് എനിക്ക് ഈ പാട്ട് തരണം എന്ന് പറയാറൊന്നുമില്ല.
ശ്രീക്കുട്ടൻ എപ്പോഴും സന്തോഷവാനാണ്. എപ്പോഴും ചിരിയാണ്. രാവിലെ എഴുന്നേൽക്കുന്നത് തന്നെ സന്തോഷത്തോടെയാണ്. ഒരു വാക്ക് പറഞ്ഞാൽ തന്നെ ഒരുപാട് ചിരിക്കും. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. ഞാൻ അത്ര ചിരിക്കുന്നൊരാളല്ല. ശ്രീക്കുട്ടൻ ചിരിച്ചു കൊണ്ടിരിക്കും. എപ്പോഴും ഹാപ്പി മൂഡാണ്. ഭാര്യയും ഭർത്താവും ആണെങ്കിൽ എപ്പോഴും സന്തോഷം വേണമെന്നാണ് പറയുക. ദേഷ്യവും വഴക്കുമാണെങ്കിൽ ജീവിതം മുന്നോട്ട് പോകാൻ പറ്റില്ലെന്ന് പറയും എന്നും ലേഖ ശ്രീകുമാർ പറയുന്നു.
സഹോദരൻ എം.ജി.രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും നിന്നുമായി ഏകദേശം 35000ത്തോളം ഗാനങ്ങൾ ഇതിനോടകം എംജി ശ്രീകുമാർ പാടിയിട്ടുണ്ട്. രണ്ട് തവണ നാഷണൽ അവാർഡും നേടി. മൂന്ന് തവണ കേരള സംസ്ഥാന അവാർഡിനും എംജി ശ്രീകുമാർ അർഹനായി. എംജിയുടെ ഫാസ്റ്റ് നമ്പർ ഗാനങ്ങൾ കേൾക്കാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.