Malayalam
മകളും കൊച്ചുമകനും തന്നെ കാണാന്‍ വന്നു; വിശേഷങ്ങള്‍ പങ്കുവെച്ച് ലേഖ ശ്രീകുമാര്‍
മകളും കൊച്ചുമകനും തന്നെ കാണാന്‍ വന്നു; വിശേഷങ്ങള്‍ പങ്കുവെച്ച് ലേഖ ശ്രീകുമാര്‍
എംജി ശ്രീകുമാര്‍ എന്ന ഗായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികള്‍ എന്നും എപ്പോഴും മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. ഗാന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ പത്‌നി ലേഖയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇന്നും ജീവിതം ആസ്വദിക്കുന്നവരാണ്.
ഇരുവരും സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. എം.ജി ശ്രീകുമാറും ലേഖയും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്ന് വൈറലായും മാറാറുണ്ട്. ലേഖയ്ക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരാണുള്ളത്. എവിടെ പോയാലും താന്‍ ലേഖയെയും കൂടെ കൊണ്ടു പോകുമെന്നും സന്തോഷങ്ങളും ദുഖങ്ങളും പങ്കുവയ്ക്കാന്‍ ഭാര്യ എപ്പോഴും അടുത്തുള്ളതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും മുമ്പ് ഒരു അഭിമുഖത്തില്‍ എം.ജി ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്.
തനിക്ക് അറിയാവുന്ന റെസിപ്പികളും മറ്റും ആരാധകരുമായി പങ്കുവെക്കാനും മറ്റുമായി ഒരു യുട്യൂബ് ചാനലും ലേഖയ്ക്കുണ്ട്. എന്നാല്‍ ഇപ്പോഴിതാ വളരെ നാളുകള്‍ക്കുശേഷം ലേഖ പങ്കുവെച്ച വീഡിയോയും അതില്‍ മകളേയും കൊച്ചുമകനേയും കുറിച്ച് പറഞ്ഞ കാര്യങ്ങളുമാണ് വൈറലാകുന്നത്. കൊച്ചുമകന് വളരെ ഇഷ്ടപ്പെട്ട ഒരു ഐസ്‌ക്രീമിന്റെ റെസിപ്പിയെ കുറിച്ചും മകളും കൊച്ചുമകനും തന്നെ കാണാന്‍ വന്ന വിശേഷങ്ങളുമെല്ലാമാണ് ലേഖയുടെ പുതിയ വീഡിയോയിലുള്ളത്.
വളരെ നാളുകള്‍ക്കുശേഷമാണ് യുട്യൂബില്‍ ഒരു വീഡിയോ ലേഖ പങ്കിടുന്നത്. പൊതുവെ മകളേയും കുടുംബത്തേയും കാണാന്‍ ലേഖയും എം.ജിയും അമേരിക്കയിലേക്ക് പോവുകയാണ് ചെയ്യാറുള്ളത്. കൊച്ചുമകന്റെ ഇഷ്ടപ്പെട്ട റെസിപ്പി തയ്യാറാക്കിയ ശേഷം ആദ്യം രുചിച്ചത് എം.ജി തന്നെയാണ്. പ്രശസ്തനായ ഗായകന്റെ ഭാര്യയാണെങ്കിലും ഒരു സഹായിയെ പോലും ലേഖ പാചകത്തിനായി വെച്ചിട്ടില്ല. എല്ലാം ലേഖ തന്നെയാണ് ചെയ്യുന്നത്.
ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെയാണ് ലേഖയും എംജി ശ്രീകുമാറും പ്രണയത്തിലാകുന്നത്. 14 വര്‍ഷത്തോളം ഇവര്‍ ലിവിംഗ് ടുഗെദറിലായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് 2004 ജനുവരി 14 നാണ് ലേഖയും എംജി ശ്രീകുമാറും വിവാഹിതരായത്. ലേഖയുമായുള്ള വിവാഹത്തിന് എം.ജി തുടക്കകാലത്ത് വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. ഇപ്പോഴും ചില ബന്ധുക്കളില്‍ ആ അനിഷ്ടം നിലനില്‍ക്കുന്നുണ്ടെന്നാണ് എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നത്.
ഒരു സമയത്ത് ഇതിനെകുറിച്ചെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു. ആദ്യ വിവാഹത്തില്‍ ലേഖയ്ക്ക് ഒരു മകളുണ്ട്. എം.ജി ശ്രീകുമാറിനെ പരിചപ്പെടുമ്പോള്‍ അമേരിക്കന്‍ പ്രവാസിയായിരുന്നു ലേഖ. 1988ല്‍ തിരുവനന്തപുരം തൈക്കാട് ധര്‍മശാസ്ത ക്ഷേത്രത്തില്‍ വെച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയില്‍ തന്നെ ലേഖ തന്റെ മനം കവര്‍ന്നുവെന്നാണ് എം.ജി ശ്രീകുമാര്‍ പറയാറുള്ളത്.
ചിത്രം സിനിമയുടെ സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആ സമയത്ത് ലേഖ യുഎസ്സില്‍ നിന്നും വന്ന സമയമായിരുന്നു. കവടിയാര്‍ വഴി കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഞാന്‍ ചിത്രത്തിന്റെ കാസറ്റ് സുന്ദരിയായ ലേഖയ്ക്ക് നല്‍കി. അന്ന് എം.ജി ശ്രീകുമാര്‍ എം.ജി ശ്രീകുമാറായിട്ടില്ല. അന്ന് എം.ജി ശ്രീകുമാറാണെന്ന് ലേഖയ്ക്ക് അറിയില്ലായിരുന്നു. കാര്‍ സൈഡില്‍ വന്ന് നിര്‍ത്തിയപ്പോള്‍ ലേഖ ഭയന്നു. നേരത്തെ തന്നെ ഫോളോ ചെയ്താണ് ലേഖയുടെ സ്ഥലം ഞാന്‍ മനസിലാക്കിയത്.’
‘അന്ന് ഒരുപാട് മുടിയൊക്കെയായി വേറൊരു ലുക്കായിരുന്നു ലേഖയ്ക്ക്. ആ സമയത്ത് ലേഖയെ വര്‍ണിച്ച് കൈതപ്രം സാറിനെ കൊണ്ട് പാട്ട് എഴുതി വാങ്ങിപ്പിച്ചിട്ടുണ്ട് ഞാന്‍. ഇഷ്ടമാണെന്ന് ലേഖ പറഞ്ഞിട്ടില്ല. പതിനാല് വര്‍ഷം വരെ നമുക്ക് കല്യാണം കഴിക്കാമെന്ന് ലേഖ പറഞ്ഞിട്ടില്ല. ആ സമയത്ത് ലേഖ വിവാഹിതയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് മൊബൈല്‍ ഒന്നും ഇല്ലല്ലോ. ലേഖ അമേരിക്കയില്‍ നിന്നും നാട്ടില്‍ വന്നശേഷം ഞങ്ങള്‍ ഒരുമിച്ച് പതിനാല് വര്‍ഷം ജവഹര്‍നഗറില്‍ ഫ്‌ലാറ്റെടുത്ത് താമസിച്ചുവെന്നുമാണ് എംജി പറഞ്ഞിരുന്നത്.
