Malayalam
ലക്ഷദ്വീപിന്റെ കഥ പറയുന്ന ‘ഫ്‌ലഷ്’; എന്‍ കെ എഫ് എ ഡോ വിഷ്ണുവര്‍ദ്ധനന്‍ സിനി അവാര്‍ഡില്‍ പുരസ്‌കാര നേട്ടവുമായി ഐഷ സുല്‍ത്താന
ലക്ഷദ്വീപിന്റെ കഥ പറയുന്ന ‘ഫ്‌ലഷ്’; എന്‍ കെ എഫ് എ ഡോ വിഷ്ണുവര്‍ദ്ധനന്‍ സിനി അവാര്‍ഡില്‍ പുരസ്‌കാര നേട്ടവുമായി ഐഷ സുല്‍ത്താന
നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ എന്‍ കെ എഫ് എ ഡോ. വിഷ്ണുവര്‍ദ്ധനന്‍ സിനി അവാര്‍ഡില്‍ പുരസ്‌കാര നേട്ടവുമായി ഐഷ സുല്‍ത്താനയുടെ ഫ്‌ലഷ്’. മികച്ച നവാഗത സംവിധായിക(ഐഷ സുല്‍ത്താന), മികച്ച നിര്‍മ്മാതാവ് (ബീനാ കാസിം), മികച്ച ക്യാമറ മാന്‍ (കെ ജി രതീഷ്) എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്.
ദക്ഷിണേന്ത്യന്‍ നടന്‍ ഡോ. വിഷ്ണുവര്‍ദ്ധനന്റെ 72 ാം ജന്മദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. സെപ്റ്റംബര്‍ 17ന് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
ലക്ഷദ്വീപിന്റെ കഥ പറയുന്ന ‘ഫ്‌ലഷ്’ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതാണ് ലഭിച്ചത്.
പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്‌ലഷ് ചിത്രീകരിച്ചിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബീന കാസിം നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കെ ജി രതീഷ് ആണ്. ചിത്രസംയോജനം നൗഫല്‍ അബ്ദുള്ളയാണ്. വില്യം ഫ്രാന്‍സിസും, കൈലാഷ് മേനോനുമാണ് സിനിമയുടെ സംഗീത സംവിധായകര്‍.
