Connect with us

സിനിമാ ചിത്രീകരണത്തിനിടെ കിടിലം ഫിറോസിന് പരിക്ക്; ശരീരത്തില്‍ തറച്ച ഗ്ലാസുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ട്

Malayalam

സിനിമാ ചിത്രീകരണത്തിനിടെ കിടിലം ഫിറോസിന് പരിക്ക്; ശരീരത്തില്‍ തറച്ച ഗ്ലാസുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ട്

സിനിമാ ചിത്രീകരണത്തിനിടെ കിടിലം ഫിറോസിന് പരിക്ക്; ശരീരത്തില്‍ തറച്ച ഗ്ലാസുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ട്

നിരവധി ആരാധകരുള്ള താരമാണ് കിടിലം ഫിറോസ്. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടെ കിടിലം ഫിറോസിന് പരിക്ക് പറ്റി എനന്ുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. അപ്പോസ്തലന്മാരുടെ പ്രവര്‍ത്തികള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു പരിക്കേറ്റത്.

തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഫിറോസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പട്ടം കോസ്‌മോപൊളിറ്റന്‍ ആശുപത്രിയിലാണ് കിടിലം ഫിറോസിനെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. ശരീരത്തില്‍ തറച്ച ഗ്ലാസുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സിനിമയുടെ അവസാന ഷെഡ്യൂള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.

നോബി മാര്‍ക്കോസുമായുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ നിര്‍ത്തിയിട്ടിരുന്ന വാനിന്റെ ഗ്ലാസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കിടിലം ഫിറോസിന്റെ വലതു കൈയ്ക്കാണ് പരിക്കേറ്റത്. ഇതിന് പുറമേ ശരീരത്തില്‍ ചില്ലുകള്‍ കുത്തിക്കയറുകയും ചെയ്തു.

എല്‍3 എന്റര്‍മെന്റ് ബാനറില്‍ രാഹുല്‍ കൃഷ്ണയാണ് സിനിമയുടെ സംവിധാനം. ഡിസ്ചാര്‍ജ് ആയാലുടന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കാന്‍ ആണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. സെപ്റ്റംബര്‍ ആദ്യവാരം ചിത്രീകരണം അവസാനിക്കുന്ന ചിത്രം ഉടന്‍തന്നെ തിയേറ്ററുകളില്‍ എത്തും.

എട്ടോളം ഫൈറ്റ് സീക്വന്‍സുകള്‍ ഉള്ള അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ എന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, അപ്പാനി ശരത്, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, സുധീര്‍ കരമന, നിയ,ഡയാന ഹമീദ്, നെല്‍സന്‍, കലാഭവന്‍ നന്ദന, ബിജുക്കുട്ടന്‍, റിയാസ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top