Malayalam
കുറിപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്പനി
കുറിപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്പനി
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു കുറുപ്പ്. കോവിഡ് കാരണം ദീര്‍ഘ നാള്‍ അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായി തിയറ്ററിലെത്തിയ ചിത്രം കൂടിയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തിയ കുറുപ്പ്.
ഇപ്പോഴിതാ കുറിപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സീ കമ്ബനി സ്വന്തമാക്കിയെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വന്‍ തുക കമ്ബനി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമാണ് ചിത്രം നിര്‍മിച്ചത്. ഇരു നിര്‍മാണ കമ്ബനികളുമായി സീ കരാറില്‍ ഒപ്പിട്ടു.
35 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. തീയറ്റര്‍, ഒടിടി, ഡബ്ബിംഗ്, സാറ്റലൈറ്റ് റൈറ്റ്‌സ് ഉള്‍പ്പെടെയാണ് ചിത്രം വന്‍ തുക കളക്ട് ചെയ്തത്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് വാര്‍ത്തയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ് കുറുപ്പ് മാറി.
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിന്റെ കഥ ജിതിന്‍ കെ ജോസിന്റേതായിരുന്നു. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ പന്ത്രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. തുടര്‍ന്ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീം ചെയ്തിരുന്നു.