വെറും കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം, രൂപമാറ്റമില്ലാതെ കണ്ണുകള്‍ കൊണ്ട് കഥാപാത്രങ്ങളായി മിന്നി മാറുന്ന ഒരു അപൂര്‍വ്വ സിദ്ധി ആ നടനുണ്ട്; തുറന്ന് പറഞ്ഞ് വിനീത്
വെറും കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം, രൂപമാറ്റമില്ലാതെ കണ്ണുകള്‍ കൊണ്ട് കഥാപാത്രങ്ങളായി മിന്നി മാറുന്ന ഒരു അപൂര്‍വ്വ സിദ്ധി ആ നടനുണ്ട്; തുറന്ന് പറഞ്ഞ് വിനീത്
വെറും കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം, രൂപമാറ്റമില്ലാതെ കണ്ണുകള്‍ കൊണ്ട് കഥാപാത്രങ്ങളായി മിന്നി മാറുന്ന ഒരു അപൂര്‍വ്വ സിദ്ധി ആ നടനുണ്ട്; തുറന്ന് പറഞ്ഞ് വിനീത്
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് വിനീത്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെക്കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. കണ്ണുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നടനാണ് ഫഹദ് ഫാസില്‍ എന്നാണ് വിനീത് പറയുന്നത്.
മാനത്തെ വെള്ളിത്തേര് എന്ന സിനിമ ചെയ്യുമ്പോള്‍ മുതല്‍ ഫഹദിനെ തനിക്ക് അറിയാം. വളരെ സമര്‍ത്ഥനായ വ്യക്തിയാണ് അദ്ദേഹം. ഒരു നടനെ സംബന്ധിച്ചിടത്തോളം കണ്ണുകള്‍ വളരെ പ്രധാനപ്പെട്ടതാണ് ആ കാര്യത്തില്‍ ഫഹദിന് അനുഗ്രഹമാണ്. അവന്റെ കണ്ണുകള്‍ കണ്ടാല്‍ തന്നെ നമ്മള് മയങ്ങിപ്പോകും.
മാസ്മരികമായ കണ്ണുകളുള്ളവനാണ് ഫഹദ്. വെറും കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് ഫഹദ്. അതായത് രൂപമാറ്റമില്ലാതെ കണ്ണുകള്‍ കൊണ്ട് കഥാപാത്രങ്ങളായി മിന്നി മാറുന്ന ഒരു അപൂര്‍വ്വ സിദ്ധി ഫഹദിനുണ്ട് എന്നാണ് താന്‍ മനസ്സിലാക്കിയതെന്നും വിനീത് പറഞ്ഞു. ഫഹദ് ഒരിക്കലും വസ്ത്ര ധാരണയില്‍ മാറ്റം വരുത്താറില്ല.
അവന്റെ ശരീരഭാഷ കൊണ്ടും കണ്ണുകള്‍ കൊണ്ടുമാണ് അവന് അഭിനയിക്കുന്നത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിലെ കള്ളനും, ടേക്ക് ഓഫിലെ ഓഫീസറും, ജോജിയിലെ കഥാപാത്രവും ചെയ്തത് ഒരാളാണ്.
ഇത് പോലുള്ള കഥാപാത്രമായി മാറുക എന്നുള്ളത് ഫഹദിന്റെ ഒരു അപാര കഴിവാണെന്നും. അത് താന്‍ എന്നും അത്ഭുതത്തേടെ കണ്ട് നിന്നിട്ടുണ്ടെന്നും വിനീത് പറഞ്ഞു. താന്‍ ഷാനുവിന്റെ വലിയ ആരാധകനാണെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. തന്റെ വിനോദം സിനിമകള്‍ കാണലാണെന്നും, ഫഹദ് ഫാസിലിന്റെ സി യൂ സൂണ്‍ എന്ന സിനിമ കണ്ട് താന്‍ അദ്ദേഹത്തിനെ കോണ്ടാക്ട് ചെയ്തിരുന്നുവെന്നും വിനീത് പറഞ്ഞു.
അരിക്കൊമ്പന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ...
സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരികലെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ...
സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീഡനം സഹിച്ചവരുണ്ട്. ചിലർ...
സിനിമയിൽ ഒരിക്കലും നികത്താനാകാത്തൊരു വിടവാണ് നടൻ ഇന്നസെന്റ് ബാക്കിയാക്കിയത്. ചിരിച്ചുകൊണ്ട് ക്യാൻസറിനെ പോലും നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. സിനിമയിലൂടേയും രാഷ്ട്രീയത്തിലൂടേയുമെല്ലാം മലയാള...