പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹസത്ക്കാരത്തിന് എത്തിയപ്പോള്‍ താരം ധരിച്ച ടീഷർട്ടാണ് കാരണം. ടീഷര്‍ട്ടിന്റെ ബ്രാന്റും വിലയും കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.
ബര്‍ബെറി ഇംഗ്ലണ്ടിന്റെ ലോഗോ ടേപ്പ് പോളോ ഷര്‍ട്ടാണ് താരം അണിഞ്ഞിരിക്കുന്നത്. 44,000 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില. ബ്രിട്ടീഷ് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബര്‍ബെറി. ലോകത്തെ തന്നെ ഏറ്റവും മികച്ച പത്ത് ലക്ഷ്വറി ബ്രാന്‍ഡുകളില്‍ ഒന്നായാണ് ഫാഷന്‍ പ്രേമികള്‍ ബര്ബറിയെ വിശേഷിപ്പിക്കുന്നത്.
നേരത്തെ മമ്മൂട്ടി ധരിച്ചിരുന്ന വാച്ചിനും മോഹന്‍ലാലിന്റെ ഷര്‍ട്ടിനും പിന്നാലെ ആയിരുന്നു ആരാധകര്‍. മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വാച്ച് ജര്‍മ്മന്‍ കമ്പനിയായ ‘എ. ലാങ്കെ ആന്‍ഡ് സോനെ’യുടെ വാച്ചാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. 50 ലക്ഷം രൂപയാണ് ഇതിന്റെ വില.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...