Malayalam
ലോകത്ത് ആരും മോഹന്‍ലാലിനോട് ഇങ്ങനെ ചോദിക്കില്ല; ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യവുമായി നോബി
ലോകത്ത് ആരും മോഹന്‍ലാലിനോട് ഇങ്ങനെ ചോദിക്കില്ല; ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യവുമായി നോബി
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയായിരുന്നു ബിഗ് ബോസ് സീസണ്‍ മൂന്നിനായി കാത്തിരുന്നത്. ഫെബ്രുവരി 14 ന് പതിന്നാല് മത്സരാര്‍ത്ഥികളുമായി വന്‍ആഘോഷത്തോടെ ഷോയ്ക്ക് തുടക്കമായിരിക്കുകയാണ്. ചുവന്ന റോസപ്പൂക്കള്‍ നല്‍കി ഏറെ സ്‌നേഹത്തോടെയായിരുന്നു മോഹന്‍ലാല്‍ 14 മത്സരാര്‍ഥികളേയും സ്വാഗതം ചെയ്തത്. മത്സരത്തിന്റെ ചൂട് മുറുകിയപ്പോഴാണ് ബിഗ് ബോസ് സീസണ്‍ ടു കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തേണ്ടി വന്നത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മൂന്നാം സീസണ്‍ ആരംഭിച്ചിരിക്കുന്നത്. മത്സരാര്‍ഥികളുടെ തിരഞ്ഞെടുപ്പിലും ഈ വ്യത്യസ്തത ദൃശ്യമാകുന്നുണ്ട്. സിനിമ- സീരിയല്‍ താരങ്ങള്‍ മാത്രമല്ല കായിക താരങ്ങളും പബ്ലിക് ഫിഗറുകളും പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഹൗസില്‍ എത്തിയിട്ടുണ്ട്.ഷോ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായ പേരാണ് നോബിയുടേത്. ഇപ്പോഴിത മോഹന്‍ലാലിനോട് ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യവുമായി നോബി രംഗത്തെത്തിയിരിക്കുകയാണ്.
ഷോ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു മോഹന്‍ലാലിനോട് ചോദ്യവുമായി നോബി എത്തിയത്. തന്റേതായ സ്‌റ്റൈലിലായിരുന്നു താരത്തിന്റെ ചോദ്യം. താന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ തന്നെ സപ്പോര്‍ട്ട് ചെയ്ത് ഒരു കോമഡി വേഷം ചെയ്യാന്‍ പറ്റുമോ? ഒരു ചെറിയൊരു വേഷമാമാണ്. ചെയ്യാന്‍ പറ്റുമോ? ഇതാണ് ലാലേട്ടന്റെ മുഖത്ത് നോക്കി ചോദിക്കാന്‍ പറ്റാത്ത ഒരു ചോദ്യം. ലോകത്ത് ഒരു മനുഷ്യനും ഇത് ചോദിക്കില്ലെന്നും നോബി ചിരിച്ച് കൊണ്ട് പറയുന്നു. ബിഗ് ബോസ് ഹൗസില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്നുള്ള വിശ്വാസവും നോബി പ്രകടിപ്പിക്കുന്നുണ്ട്. കൗണ്ടര്‍ അടവുകള്‍ ഫലിക്കുമോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. കളരിയല്ലെന്ന് ഉറപ്പാണ്. പക്ഷെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്നുള്ള വിശ്വാസമുണ്ട്. ഇനി ആരെങ്കിലും തലയ്ക്കിട്ട് കൊട്ട് തന്നാല്‍ മിണ്ടാതെ ഒരു ഭാഗത്ത് പോയിരിക്കും.അത്രയുള്ളൂവെന്നും നടന്‍ ഹാസ്യരൂപത്തില്‍ പറഞ്ഞു.
ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണില്‍ നിന്ന് വിളി വന്നിരുന്നു. എന്നാല്‍ ചെറിയ പേടി കാരണം പോയില്ല. പിന്നെ മൂന്നാം സീസണിലും ക്ഷണം ലഭിച്ചു. അപ്പോള്‍ താന്‍ വിചാരിച്ചു രസകരമായ മത്സരമല്ലേ. പിന്നെ കൊറോണയല്ലേ. പുറത്ത് ഇരിക്കുന്നതിനെക്കാളും സെയ്ഫ് ആണല്ലോ അകത്ത് നില്‍ക്കുന്നത്. അങ്ങനെയാണ് സീസണ്‍ 3 ല്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്. പിന്നെ മൂന്ന് മാസം മാസ്‌ക്ക് ഇടാതെ നില്‍ക്കാമല്ലോ. അതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും നോബി തന്റേതായ ശൈലിയിലൂടെ പറഞ്ഞു. ബിഗ് ബോസ് സീസണ്‍ 3 ല്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച ഒരു മത്സരാര്‍ഥിയായിരുന്നു നോബി. തുടക്കം മുതല്‍ തന്നെ താരത്തിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബിഗ് ബോസ് ഹൗസിലെത്തിയ ആദ്യത്തെ മത്സരരാര്‍ഥിയായിരുന്നു നോബി.ഡാന്‍സോട് കൂടിയാണ് നോബി ഹൗസിനുള്ളില്‍ എത്തിയത്. പ്രേക്ഷകര്‍ സ്ഥിരം കാണാറുള്ള കൗണ്ടര്‍ പറയുന്ന നോബിയെ തന്നെയാണ് ഹൗസിനുള്ളിലും കാണുന്നത്. വരും ദിവസങ്ങള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് നോക്കുന്നത്.