Connect with us

മതം ഞങ്ങള്‍ക്കൊരു പ്രശ്‌നമായിരുന്നില്ല; ചെറുപ്പത്തില്‍ ഞാന്‍ മദ്രസയില്‍ പോയിരുന്നു, അമ്പലങ്ങളിലും പോവാറുണ്ടായിരുന്നു; അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവും ; അനു സിത്താരയുടെ വാക്കുകൾ ഏറ്റെടുത്ത് മലയാളികൾ!

News

മതം ഞങ്ങള്‍ക്കൊരു പ്രശ്‌നമായിരുന്നില്ല; ചെറുപ്പത്തില്‍ ഞാന്‍ മദ്രസയില്‍ പോയിരുന്നു, അമ്പലങ്ങളിലും പോവാറുണ്ടായിരുന്നു; അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവും ; അനു സിത്താരയുടെ വാക്കുകൾ ഏറ്റെടുത്ത് മലയാളികൾ!

മതം ഞങ്ങള്‍ക്കൊരു പ്രശ്‌നമായിരുന്നില്ല; ചെറുപ്പത്തില്‍ ഞാന്‍ മദ്രസയില്‍ പോയിരുന്നു, അമ്പലങ്ങളിലും പോവാറുണ്ടായിരുന്നു; അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവും ; അനു സിത്താരയുടെ വാക്കുകൾ ഏറ്റെടുത്ത് മലയാളികൾ!

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ നായികയാണ് അനു സിത്താര. കാവ്യ മാധവനെപ്പോലെയുള്ള നായികയെന്നാണ് ചിലര്‍ താരത്തെ വിശേഷിപ്പിക്കുന്നത്. ചിലരൊക്കെ നേരില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും അനു പറഞ്ഞിരുന്നു.

വ്യത്യസ്ത മതവിഭാഗക്കാരായിരുന്നു താരത്തിന്റെ അമ്മയും അച്ഛനും. മാനു എന്നാണ് അനു പിതാവിനെ വിളിക്കുന്നത്. അറിയപ്പെടുന്ന നാടകനടനാണ് സലീം. അമ്മ രേണുക നൃത്താധ്യാപികയാണ്. കുട്ടിക്കാലം മുതലേ തന്നെ അനു സിത്താരയും നൃത്തം അഭ്യസിച്ചിരുന്നു. മതം ഞങ്ങള്‍ക്കൊരു പ്രശ്‌നമായിരുന്നില്ലെന്നും വീട്ടിലെ ആഘോഷങ്ങളെല്ലാം വേറിട്ടത് തന്നെയാണെന്നും താരം പറയുന്നു. ജാംഗോ സ്‌പേസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അനു സിത്താര വിശേഷങ്ങള്‍ പങ്കുവെച്ചത്.

അച്ഛനും അമ്മയും വ്യത്യസ്ത മതവിഭാഗത്തിലുള്ളവരായതിനാല്‍ ഞങ്ങളുടെ വീട്ടിലെ ആഘോഷങ്ങളും വേറിട്ടതാണ്. ഓണത്തിന് അമ്മമ്മ സദ്യയുണ്ടാക്കുമ്പോള്‍ ഉമ്മൂമ്മ ബിരിയാണിയുണ്ടാക്കും. സാമ്പാറിന് കായം ചേര്‍ന്നോ എന്ന് അമ്മൂമ്മ ഉമ്മൂമ്മയോട് ചോദിക്കുന്നതൊക്കെ കേള്‍ക്കാറുണ്ട്. പെരുന്നാള്‍ വന്നാലും എല്ലാവരും ഒന്നിച്ച് ഭക്ഷണമുണ്ടാക്കിയാണ് ആഘോഷിക്കുന്നത്. സാധാരണ മതം പ്രശ്‌നമാണ് എന്നൊക്കെയല്ലേ പറയുന്നത് നമ്മുടെ വീട്ടില്‍ അങ്ങനെയല്ല. അതൊന്നും വിഷയമല്ല.

മകള്‍ എല്ലാം അറിഞ്ഞ് വളരണമെന്നാണ് മാനു പറയാറുള്ളത്. ചെറുപ്പത്തില്‍ ഞാന്‍ മദ്രസയില്‍ പോയിരുന്നു. അമ്പലങ്ങളിലും പോവാറുണ്ടായിരുന്നു. അമ്മയുടെ അച്ഛനാണ് അന്ന് എന്നെ മദ്രസയില്‍ കൊണ്ടുവിട്ടിരുന്നത്. തട്ടമൊക്കെ ചുറ്റി ഞാന്‍ അച്ഛന്റെ കൈപിടിച്ചാണ് പോവുന്നത്. മദ്രസ കഴിയുന്നത് വരെ അച്ഛന്‍ അവിടെ നില്‍ക്കും. മോള്‍ പഠിച്ചോട്ടെ എന്നായിരുന്നു അച്ഛന്. അങ്ങനെയുള്ള വലിയ ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.

എല്ലാ സിനിമകളും കാണുന്നവരാണ് ഞങ്ങള്‍. വീട്ടിനടുത്ത് തന്നെ തിയേറ്ററുണ്ട്. ഞങ്ങളൊന്നിച്ച് പോയി കാണും. ഫാമിലി സ്റ്റോറിയും ഫീല്‍ ഗുഡ് സ്റ്റോറിയൊക്കെ എനിക്കിഷ്ടമാണ്. വാത്സല്യം, തിളക്കം, ചതിക്കാത്ത ചന്തു, വെട്ടം ഇതൊക്കെ ഞാന്‍ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇതൊക്കെ എത്രവട്ടം കണ്ടുവെന്ന് എനിക്കറിയില്ല. അധികം സ്റ്റണ്ടുകളൊക്കെയുള്ള ചിത്രങ്ങളൊന്നും ഞാന്‍ അധികം കാണില്ല.

രാമന്റെ ഏദന്‍തോട്ടത്തിലെ ക്യാരക്ടര്‍ ചെയ്യുമ്പോള്‍ ഇത് ആളുകള്‍ക്ക് ഇഷ്ടമാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. അതേക്കുറിച്ച് സംവിധായകനോട് ചോദിച്ചിരുന്നു. ഇഷ്ടമാവും അനൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ കഥാപാത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് അന്നറിയില്ലായിരുന്നു. ഞങ്ങളുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് കുറേ ചേച്ചിമാര്‍ മെസ്സേജ് അയച്ചിരുന്നു. അധികം പ്ലാനൊന്നുമില്ലാതെ വളരെ കൂളായി ചെയ്ത സിനിമയാണ് അത്. ഡാന്‍സുമായുള്ള ബന്ധം മാത്രമാണ് ഞാനും ആ ക്യാരക്ടറും തമ്മിലുള്ളത്.

ജയസൂര്യ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞ് തരും. ഡയലോഗ് പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് തന്നിട്ടുണ്ട്. ട്വല്‍ത്ത് മാന്‍ സമയത്ത് അനൂയെന്ന് വിളിക്കുമ്പോള്‍ ഞങ്ങള്‍ നാല് പേരും നോക്കുന്ന അവസ്ഥയായിരുന്നു. മമ്മൂക്കയേയും ലാലേട്ടനേയും നേരില്‍ കാണാനും അവരോടൊപ്പം സിനിമ ചെയ്യാനും കഴിഞ്ഞത് കരിയറിലെ വലിയ ഭാഗ്യമായാണ് കാണുന്നതെന്നും അനു സിത്താര പറഞ്ഞിരുന്നു.

about anu sithara

More in News

Trending

Recent

To Top