Connect with us

രാത്രി ഉറങ്ങാതെ ഇരുന്ന് ബീഡി തെറുത്ത് ഇപ്പോൾ കൂനായി…; അമ്മച്ചിയുടെ ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം ; സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ ബിനീഷ് ബാസ്റ്റിന്റെ അമ്മ ; ടീമിന്റെ അമ്മച്ചിയെ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ !

News

രാത്രി ഉറങ്ങാതെ ഇരുന്ന് ബീഡി തെറുത്ത് ഇപ്പോൾ കൂനായി…; അമ്മച്ചിയുടെ ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം ; സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ ബിനീഷ് ബാസ്റ്റിന്റെ അമ്മ ; ടീമിന്റെ അമ്മച്ചിയെ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ !

രാത്രി ഉറങ്ങാതെ ഇരുന്ന് ബീഡി തെറുത്ത് ഇപ്പോൾ കൂനായി…; അമ്മച്ചിയുടെ ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം ; സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ ബിനീഷ് ബാസ്റ്റിന്റെ അമ്മ ; ടീമിന്റെ അമ്മച്ചിയെ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ !

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് സ്റ്റാര്‍ മാജിക്. പ്രേക്ഷകരെ ചിരിപ്പിച്ച് ഒരു വഴിയാക്കുന്ന ഷോ എന്നും പറയാറുണ്ട്. എന്നാൽ ചിലപ്പോൾ കരയിപ്പിച്ചു കളയും. സ്റ്റാര്‍ മാജിക് കണ്ട് പ്രേക്ഷകര്‍ക്ക് പോലും കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

അത്തരത്തില്‍ ഒരു എപ്പോസോഡ് ആയിരുന്നു കഴിഞ്ഞ ദിവസത്തേത്. ഷോയില്‍ പങ്കെടുക്കുന്ന താരവും നടനും ആയ ബിനീഷ് ബാസ്റ്റിന്റെ അമ്മ, ചിന്നമ ബാസ്റ്റിന്‍ വന്ന എപ്പിസോഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമ്മച്ചി വരുന്ന കാര്യം ടീമേ എന്ന് വിളിക്കപ്പെടുന്ന ബിനീഷ് അറിഞ്ഞിരുന്നില്ല. അമ്മച്ചിയെ കണ്ടപ്പോള്‍ സ്റ്റക്ക് ആയ അവസ്ഥയിലായിരുന്നു ബിനീഷ്. ജീവിതത്തില്‍ ആദ്യമായിട്ടാണ് അമ്മച്ചി ഇതുപോലൊരു ടിവി പരിപാടിയില്‍ പങ്കെടുക്കുന്നത്. വളരെ അധികം സന്തോഷമുണ്ട് എന്ന് ബിനീഷ് പറഞ്ഞു.

ആകെ രണ്ട് ചാനല്‍ മാത്രമേ ചിന്നമ്മച്ചി കാണാറുള്ളൂ, ഷാലോം ചാനലും ഫ്‌ളവേഴ്‌സ് ചാനലും. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഷോ സ്റ്റാര്‍ മാജിക് തന്നെയാണ്. സ്റ്റാര്‍ മാജിക്ക് ടിവിയില്‍ വരുമ്പോള്‍ അതിന്റെ മുന്നിലിരുന്ന് കൈ കൊട്ടി ചിരിയ്ക്കുന്ന ചിന്നമ്മച്ചിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു.

ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള ആളാണ് ടീമിന്റെ അമ്മച്ചി. അച്ഛന്‍ മരിച്ച ശേഷം ഞങ്ങള്‍ നാല് ആണ്‍മക്കളെയും നോക്കി വളര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു. വീട്ടില്‍ ആദ്യമൊക്കെ ഭയങ്കര ദാരിദ്രം ആയിരുന്നു. ബീഡി തെറുക്കലാണ് അമ്മച്ചിയുടെ പണി. അത് കൂടാതെ ആടിനെ വളര്‍ത്തി വില്‍ക്കുകയും ചെയ്യും.

രാത്രി ഉറങ്ങാതെ കൂനി കൂനി ഇരുന്ന് ബീഡി തെറുക്കുമായിരുന്നു. അവസാനം അമ്മച്ചിയ്ക്ക് കൂന് വന്നു. അന്ന് ഭയങ്കര കഷ്ടപ്പാടാണെങ്കിലും ഇന്ന് വലിയ ബുദ്ധിമുട്ടുകളില്ലാതെയാണ് അമ്മച്ചിയും ഞങ്ങളും കഴിഞ്ഞു പോകുന്നത് എന്നും ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. ബിനീഷിനെ കൂടാതെ മറ്റ് മൂന്ന് പേരും നല്ല രീതിയില്‍ എത്തി.

ഇപ്പോള്‍ ബിനീഷ് പുതിയ വീട് വച്ചു, പുതിയ കാര്‍ വാങ്ങി. കാറ് വാങ്ങിയപ്പോള്‍ ആദ്യം തന്നെ അമ്മച്ചിയെയും കൊണ്ട് പള്ളിയിലേക്കാണത്രെ പോയത്. ”നമ്മുടെയൊക്കെ ജീവിതത്തില്‍ ഇപ്പോഴാണ് ലോക്ക് ഡൗണും കാര്യങ്ങളും വന്നത്. അമ്മച്ചിയൊക്കെ ജീവിച്ചത് മുഴുവന്‍ ലോക്ക് ഡൗണായിട്ടാണ്.

അമ്മച്ചിയ്ക്ക് വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല. പള്ളിയും വീടും അല്ലാതെ മറ്റൊന്നും അറിയില്ല. ഞാന്‍ ഇപ്പോള്‍ കൂട്ടി കൊണ്ടു പോകുന്ന സ്ഥലങ്ങള്‍ മാത്രമാണ് അമ്മച്ചിയ്ക്ക് അറിയാവുന്നത്. അതുകൊണ്ട് ഇടയ്ക്ക് അമ്മച്ചിയെയും കാറിലിരുത്തി പുറത്ത് പോകും. ഞങ്ങള്‍ ചെറുതായിരുന്ന കാലത്ത് അപ്പച്ചന്‍ വരുമ്പോള്‍ എന്നും ഒരു പൊതി കൊണ്ടുവരുമായിരുന്നു. പലപ്പോഴും ആ പൊതിയില്‍ പരിപ്പുവടയും പഴംപൊരിയും ഒക്കെ ആയിരിയ്ക്കും. ഇപ്പോള്‍ ഞാന്‍ വീട്ടിലേക്ക് വരുമ്പോള്‍ അത് പോലെ ഒരു പൊതി മേടിയ്ക്കും. അമ്മച്ചിയ്ക്ക് അത് ഭയങ്കര ഇഷ്ടമാണ്. അത്രയൊക്കയേ ഉള്ളൂ അമ്മച്ചിയുടെ ആഗ്രഹങ്ങള്‍”

ബിനീഷ് ബാസ്റ്റിന്റെ വ്‌ളോഗ് വീഡിയോകളിലൂടെയും അമ്മച്ചിയെ എല്ലാവര്‍ക്കും പരിചയമാണ്. ചിന്നമ്മച്ചി നല്ലൊരു ഷെഫ് ആണെന്നാണ് ലക്ഷ്മി വിശേഷിപ്പിച്ചത്. മാത്രമല്ല. ഫ്‌ളോറില്‍ ചിന്നമ്മച്ചി ഉണ്ടാക്കിയ അയലക്കറി കൊണ്ട് വന്ന് ഷാജോണ്‍ അടക്കമുള്ളവര്‍ കഴിച്ചു നോക്കി സൂപ്പര്‍ അഭിപ്രായങ്ങള്‍ പറഞ്ഞു. ഇനി അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം ബിനീഷിന്റെ കല്യാണമാണ്. അത് കൂടെ കാണണം. അമ്മച്ചിയെ കുറിച്ച് ബിനീഷ് ബാസ്റ്റിന്‍ സംസാരിക്കുമ്പോള്‍ ഷാജോണും ബിനു അടിമാലിയും എല്ലാം കണ്ണ് തുടയ്ക്കുന്ന കാഴ്ചയും കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കാണാമായിരുന്നു.

about bineesh

Continue Reading
You may also like...

More in News

Trending

Recent

To Top