തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. ഇപ്പോഴിതാ തെലുങ്കിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഫര്‍ നിരസിച്ച് സമാന്ത. ജൂനിയര്‍ എന്‍ടിആര്‍ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായാണ് സമാന്തയെ സംവിധായകന് സമീപിപ്പിച്ചത്.
എന്നാല്‍ പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് സമാന്ത ഈ ചിത്രത്തില്‍ നിന്ന് പിന്മാറി. 2.5 കോടി രൂപയാണ് പ്രതിഫലമായി സമാന്തയ്ക്ക് ഓഫര്‍ ചെയ്തത്. എന്നാല്‍ 4 കോടിയോളമാണത്രെ സമാന്ത ആവശ്യപ്പെട്ട പ്രതിഫലം.
അല്ലാത്ത പക്ഷം സിനിമയിലേക്കില്ലെന്ന് സമാന്ത വ്യക്തമാക്കിയതായാണ് വിവരം. സമാന്തയും ജൂനിയര്‍ എന്‍ടിആറും ജനത ഗാരേജ്, രഭസ, ബൃന്ദാബനം എന്നീ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഹിറ്റ് ജോഡിയായിരുന്ന ഇരുവരും ഇനി ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കുന്ന സമാന്ത വന്‍ പ്രതിഫലമാണ് ബിഗ് ബജറ്റ് സിനിമകളില്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പുഷ്പയില്‍ അവതരിപ്പിച്ച ഡാന്‍സ് നമ്പറിനായി അഞ്ച് കോടി രൂപയാണ് സമാന്ത കൈ പറ്റിയത്. ഇന്ത്യയൊട്ടാകെ ഈ ഡാന്‍സ് നമ്പര്‍ ഹിറ്റാവുകയും ചെയ്തു.
്ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് തെലുങ്കില്‍ പുറത്തിറങ്ങാനുള്ള സമാന്ത ചിത്രങ്ങള്‍. ഉടന്‍ തന്നെ ബോളിവുഡ് അരങ്ങേറ്റത്തിനും നടി തയ്യാറെടുക്കുന്നുണ്ട്.
കൈതിയിലൂടെ ശ്രദ്ധേയനായ ധീന വിവാഹിതനായി. ഗ്രാഫിക് ഡിസൈനറായ പ്രഗതീശ്വരി രംഗരാജ് ആണ് വധു. തിരുവരൂറിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...
ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി...
നടന് കാതല്‍ സുഗുമാറിന്റെ വെളിപ്പെടുത്തൽചർച്ചയാകുന്നു. തമിഴ് സിനിമയില്‍ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട് എന്ന വെളിപ്പെടുത്തലാണ് നടൻ ഇപ്പോൾ നടത്തിയിരിക്കുന്നത് നായിക...