Malayalam
മലയാളത്തില്‍ പച്ച പിടിക്കാത്തതിന് പിന്നില്‍ താന്‍ മാത്രമാണ് കാരണം; തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം
മലയാളത്തില്‍ പച്ച പിടിക്കാത്തതിന് പിന്നില്‍ താന്‍ മാത്രമാണ് കാരണം; തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് കാളിദാസ് ജയറാം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തില്‍ സിനിമകള്‍ വിജയിക്കാത്തതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍. മലയാളത്തില്‍ പച്ച പിടിക്കാത്തതിന് പിന്നില്‍ താന്‍ മാത്രമാണ് കാരണം. താന്‍ ചിന്തിക്കുന്നത് തമിഴിലാണ്. അതുകൊണ്ടാകാം തമിഴില്‍ നിന്നു കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ചിത്രമായ ‘നച്ചത്തിരം നഗര്‍കിരത്തി’ന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് നടന്റെ പ്രതികരണം. ‘ഞാന്‍ താമസിക്കുന്നത് ചെന്നൈയിലാണ്. അതിനാല്‍ ഞാന്‍ ചിന്തിക്കുന്നത് തമിഴിലാണ്. അതാവാം എനിക്ക് തമിഴ് പ്രൊജക്റ്റ്‌സ് കൂടുതല്‍ ലഭിക്കുന്നത്. ചിലപ്പോള്‍ ഞാന്‍ പ്രയത്‌നിക്കാത്തത് കൊണ്ടാകാം. ഇനി കൂടുതല്‍ ശ്രമിക്കാം.
ഒരു ടീമുമായി കംഫര്‍ട്ടബിള്‍ ആയാല്‍ മാത്രമേ സിനിമ ചെയ്യാന്‍ പറ്റൂ. ഒരു ഫിലിം മേക്കറുടെ ഐഡിയോളോജിയുമായി സെറ്റായാല്‍ നമുക്ക് സിനിമ ചെയ്യാന്‍ പറ്റുകയുള്ളു’. തന്റെ സിനിമകള്‍ മലയാളത്തില്‍ വിജയിക്കാത്തതിന് പിന്നില്‍ മറ്റു കഥകള്‍ ഒന്നുമില്ലെന്നും നടന്‍ വ്യക്തമാക്കി. ‘മലയാളത്തില്‍ മാത്രം പച്ച പിടിച്ചില്ല. മലയാളത്തില്‍ പച്ച പിടിക്കാത്തതിന് പിന്നില്‍ ഒരുകഥയുമില്ല, ഞാന്‍ തന്നെയാണ് അതിന്റെ കഥ’,എന്നും കാളിദാസ് പറഞ്ഞു.
