News
പ്രകാശ് രാജ് സ്വര ഭാസ്കറിന്റെ പുരുഷ വേര്‍ഷന്‍; സ്വര ഭാസ്കറുമായി താരതമ്യം ചെയ്യുന്നത് ബഹുമതിയാണെന്ന് മറുപടിയുമായി പ്രകാശ് രാജ്
പ്രകാശ് രാജ് സ്വര ഭാസ്കറിന്റെ പുരുഷ വേര്‍ഷന്‍; സ്വര ഭാസ്കറുമായി താരതമ്യം ചെയ്യുന്നത് ബഹുമതിയാണെന്ന് മറുപടിയുമായി പ്രകാശ് രാജ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള അദ്ദേഹത്തിന്റെ വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
അടുത്തിടെ പങ്കുവെച്ച ട്വീറ്റിന് പിന്നാലെ പ്രകാശ് രാജ് സ്വര ഭാസ്കറിന്റെ പുരുഷ വേര്‍ഷന്‍ ആണെന്ന് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വര ഭാസ്കറുമായി താരതമ്യം ചെയ്യുന്നത് ബഹുമതിയാണെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
‘സ്വര ഭാസ്കറിന്റെ പുരുഷ പതിപ്പ് എന്ന് വിളിക്കപ്പെടുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ ആരുടെ പതിപ്പാണ്’ എന്നാണ് വിമര്‍ശനങ്ങള്‍ക്ക് പ്രകാശ് രാജ് മറുപടി പറഞ്ഞത്. സ്വര ഭാസ്കറിനെയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. പിന്നാലെ മറുപടിയുമായി സ്വരയും എത്തി. ‘സര് നിങ്ങളാണ് എക്കാലത്തെയും ബെസ്റ്റ് വേര്‍ഷന്‍’ എന്നാണ് നടി ട്വീറ്റ് ചെയ്തത്.
രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിന്റെ പേരില്‍ പലപ്പോഴും സൈബര്‍ ആക്രമണം നേരിടാറുള്ള ആളാണ് നടി സ്വര ഭാസ്കര്‍.
ദിവസങ്ങള്‍ക്ക് മുന്‍പ് ഷാരൂഖ് ഖാന്റെ കുടുംബത്തിന് എതിരെയുള്ള പീഡനത്തെ ചോദ്യം ചെയ്യുന്ന ഒരു ട്വീറ്റ് പ്രകാശ് രാജ് വീണ്ടും പങ്കിട്ടിരുന്നു. ‘പതിറ്റാണ്ടുകളായി രാജ്യത്തിന് സ്നേഹവും സന്തോഷവും നല്കിക്കൊണ്ടിരിക്കുന്ന ഷാരൂഖിനെയും കുടുംബത്തെ ഇത്രയധികം പീഡനങ്ങളിലൂടെയും ആഘാതത്തിലൂടെയും തള്ളിവിടാന്‍ എങ്ങനെ കഴിഞ്ഞു’ എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.
