News
‘ നീ എന്തിനാണ് ഇങ്ങനെ ഫോട്ടോ എഡിറ്റ് ചെയ്യുന്നത്..?’ ജാസ്മിനെ ട്രോളി നിമിഷയും ആരാധകരും..; പിന്നാലെ അടിപൊളി മറുപടിയുമായി ജാസ്മിൻ; അവസാനം സംഭവിച്ചത് കണ്ടോ…?!
‘ നീ എന്തിനാണ് ഇങ്ങനെ ഫോട്ടോ എഡിറ്റ് ചെയ്യുന്നത്..?’ ജാസ്മിനെ ട്രോളി നിമിഷയും ആരാധകരും..; പിന്നാലെ അടിപൊളി മറുപടിയുമായി ജാസ്മിൻ; അവസാനം സംഭവിച്ചത് കണ്ടോ…?!
ബിഗ് ബോസ് സീസൺ ഫോറിലൂടെ കുടുംബ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ താരമാണ് ജാസ്മിന്‍ എം മൂസ. ട്രെയിനര്‍ ആയ ജാസ്മിന്റെ ജീവിത കഥയും സാധാരണക്കാർക്ക് ഇപ്പോൾ മനഃപാഠമാണ് . ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് ജാസ്മിന്‍ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തിട്ടുണ്ട് . താനൊരു ലെസ്ബിയന്‍ ആണെന്ന് തുറന്നുപറഞ്ഞ ജാസ്മിന്‍ മത്സരത്തില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തു പോവുയും ചെയ്തു. ഒരു പ്രത്യക ആറ്റിട്യൂട് ആയിരുന്നു ജാസ്മിന്.
ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജാസ്മിന്‍ പുറത്തേക്ക് പോയെങ്കിലും ഒട്ടനവധി ആരാധകരെ നേടിയായിരുന്നു ജാസ്മിന്‍ ബിഗ് ബോസ് വീടിന് പുറത്തേക്ക് വന്നത്. ബിഗ് ബോസ് എന്ന നല്ല സൗഹൃദവും ജാസ്മിന്‍ സ്വന്തമാക്കിയിരുന്നു. നിമിഷയായിരുന്നു ജാസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പിന്നീട് നിമിഷ പുറത്ത് പോയതോടെ റിയാസുമായായിരുന്നു ജാസ്മിന്റെ കൂട്ട്. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നതിന് ശേഷവും മത്സരാര്‍ത്ഥികള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ്.
ഇപ്പോള്‍ ജാസ്മിന്‍ പങ്കുവെച്ച ഫോട്ടോയില്‍ നിന്നാണ് ഈ സൗഹൃദം വീണ്ടും ചര്‍ച്ചയാകുന്നത്. ജാസ്മിന്‍ പങ്കുവെച്ച തന്റെ ചിത്രത്തില്‍ കമന്റ് ആയി എത്തിയിരിക്കുകയാണ് നിമിഷ. എഡിറ്റ് ചെയ്ത ഒരു ചിത്രമാണ് ജാസ്മിന്‍ പങ്കുവെച്ചിരിക്കുന്നത്. അതിനു ചുവടെ നീ എന്തിനാണ് ഇങ്ങനെ ഫോട്ടോ എഡിറ്റ് ചെയ്യുന്നത് എന്ന് ചോദ്യവുമായാണ് നിമിഷ എത്തുന്നത്.
ഇതോടൊപ്പം മുഖം ചളുങ്ങിയ ഒരു ഇമോജിയും നിമിഷ പങ്കുവെച്ചിട്ടുണ്ട്. നിമിഷയുടെ ചോദ്യം ആവര്‍ത്തിച്ച് ഒട്ടനവധി ആരാധകരും പോസ്റ്റിനു ചുവടെ എത്തി. ഞങ്ങള്‍ക്കും ഇതുതന്നെയാണ് ജാസ്മിനോട് ചോദിക്കാനുള്ളതെന്നാണ് ആരാധകരും പറയുന്നത്. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടിയും വളരെ രസകരമാണ്.
ഫ്രീയായി എഡിറ്റ് ചെയ്യേണ്ട എന്ന് കരുതി ഇന്‍സ്റ്റഗ്രാം ഫില്‍റ്റര്‍ ഇട്ട് എടുത്തതാണ് ഈ പാവങ്ങള്‍’ എന്നാണ് ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി. ഇതിന് നിമിഷ നല്‍കിയ മറുപടി ഇങ്ങനെയാണ് ‘ഫില്‍റ്റര്‍ ഇടുമ്പോള്‍ ഒരു വൃത്തിയുള്ളതൊക്കെ ഇടണ്ടേ..’ ഇതോടെ കമന്റുകള്‍ കൊണ്ട് നിറയുകയാണ് ജാസ്മിന്റെ പുതിയ പോസ്റ്റ്.
ട്രോളുകള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴും മറുഭാഗത്ത് ജാസ്മിന്റെ ചിത്രത്തിന് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. നിമിഷ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളൊക്കെ വളരെ മികച്ചതാണെന്ന് ഒരു അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ഇതോടെ ജാസ്മിന് ട്രെയിനിങ് നല്‍കാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. ബിഗ് ബോസിന് ശേഷം ജാസ്മിനും നിമിഷയും പങ്കാളികളായി കൊണ്ട് ഫിറ്റ്‌നസിന്റെ പല ട്രെയിനിങ് സെക്ഷനുകളും ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപെട്ട നിരവധി പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാറുണ്ട്.
about jasmin
