Connect with us

വിജയ്‌യുടെ പെരുമാറ്റം സിനിമയെ ദോഷകരമായി ബാധിച്ചു, ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിനെ തന്നെ ബാധിച്ചു; വിജയ് ദേവരക്കൊണ്ടയ്‌ക്കെതിരെ തിയേറ്റര്‍ ഉടമ

News

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള വിജയ് ദേവരക്കൊണ്ട നായകനായി എത്തി, പുരി ജഗന്നാഥ് സംവിധാനം ചെയ്ത പുറത്തെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘ലൈഗര്‍’. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 3000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ചത്ര ഹൈപ്പിലേക്ക് കൊണ്ടെത്തിക്കാന്‍ കഴിഞ്ഞില്ല എന്നാണ് പല പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്.

ഇപ്പോഴിതാ ചിത്രം വിജയം നേടാത്തതിന്റെ കാരണം വിജയ് ദേവരകൊണ്ടയാണ് എന്ന് പറയുകയാണ് മുംബൈയിലെ പ്രമുഖ തിയേറ്റര്‍ ഉടമയും മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ദേശായി. സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ലൈഗര്‍ ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നിരുന്നു.

എന്നാല്‍ ബഹിഷ്‌കരണ ക്യാംപെയ്ന്‍ നടക്കുമ്പോള്‍ ഞങ്ങളുടെ സിനിമ ബഹിഷ്‌കരിച്ചോളൂ, എന്ന് വിജയ് പറഞ്ഞു എന്നും ഇതാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നും അദ്ദേഹം പറയുന്നു. വിജയ്‌യുടെ പെരുമാറ്റം സിനിമയെ ദോഷകരമായി ബാധിച്ചു. നിങ്ങള്‍ എന്തിനാണ് സിനിമ ബഹിഷ്‌കരിച്ചോളൂ എന്ന് പറഞ്ഞ് അതിസാമര്‍ഥ്യം കാണിക്കുന്നത്.

ഇങ്ങനെ ചെയ്താല്‍ ഒടിടിയില്‍ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിനെ തന്നെ ബാധിച്ചു. അത് ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാശത്തിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ ബുദ്ധി പ്രവര്‍ത്തിക്കുകയില്ല അദ്ദേഹത്തിന്. അതാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത്’എന്നും മനോജ് ദേശായി പറഞ്ഞു.

More in News

Trending

Recent

To Top