Connect with us

കോടികള്‍ വാരിയ ‘കനാ യാരി’ ഗായകന്റെ ജീവിതം കൈക്കുഞ്ഞുമായി തെരുവില്‍…!, കോക്ക് സ്റ്റുഡിയോ സഹായിച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്നും ആരാധകര്‍

News

ഇന്ത്യയിലും നിരവധി ആരാധകരുള്ള പാകിസ്താന്‍ ടെലിവിഷന്‍ പരിപാടിയാണ് ‘കോക്ക് സ്റ്റുഡിയോ’. ആതിഫ് അസ്ലം പാടിയ ‘താജ്ദാറെ ഹറമും’ റാഹത് ഫതേഹ് അലി ഖാന്റെ ‘അഫ്രീന്‍ അഫ്രീനും’ അലി സേതിയും ഷാ ഗില്ലും ചേര്‍ന്ന് പാടിയ ‘പസൂരി’യുമെല്ലാം സോഷ്യല്‍ മീഡയയില്‍ വൈറലാണ്.

ഈ വര്‍ഷമാദ്യം കോക്ക് സ്റ്റുഡിയോയുടെ 14ാം സീസണ്‍ തുടങ്ങിയപ്പോള്‍ ഏറെ ശ്രദ്ധ നേടിയ ഗാനമായിരുന്നു ‘കനാ യാരി’. കൈഫി ഖലീലും ഇവ ബിയും അബ്ദുല്‍ വഹാബ് അലി ഭുക്തിയും ചേര്‍ന്ന് പാടിയ ഈ പാട്ട് വിവാഹാഘോഷങ്ങളിലും ഡിജെ പാര്‍ട്ടികളിലും തരംഗമായി മാറിയിരുന്നു.

എന്നാല്‍ കനാ യാരിയുടെ ഗായകന്‍ അബ്ദുല്‍ വഹാബ് ഭുക്തിയുടെ ജീവിതമാണ് ഇപ്പോഴത്തെ ചര്‍ച്ച. ബലൂചിസ്താന്‍ പ്രളയത്തില്‍ വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു തെരുവില്‍ അലയുകയാണ് ഭുക്തി. പ്രളയം കവര്‍ന്ന വീടിന് മുന്നില്‍ കൈക്കുഞ്ഞിനേയും നെഞ്ചോടുചേര്‍ത്തു നില്‍ക്കുന്ന ഭുക്തിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭുക്തിയെ സാമ്പത്തികമായി സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു സന്നദ്ധ പ്രവര്‍ത്തക പോസ്റ്റ് പങ്കുവെച്ചത്.

പിന്നാലെ ഭുക്തിയെ സഹായിക്കാന്‍ കോക്ക് സ്റ്റുഡിയോ രംഗത്തു വരണമെന്നും കനാ യാരിയിലൂടെ അവര്‍ ഒരുപാട് പണം സമ്പാദിച്ചിട്ടില്ലേ എന്നുമാണ് ആളുകള്‍ കമന്റായി ചോദിക്കുന്നത്. ഭുക്തിയെ സഹായിക്കാന്‍ തയ്യാറായില്ലെങ്കില്‍ കോക്ക് സ്റ്റുഡിയോ ബഹിഷ്‌കരിക്കുമെന്നും ആളുകള്‍ പറയുന്നു. എന്നാല്‍ കോക്ക് സ്റ്റുഡിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

More in News

Trending

Recent

To Top