Malayalam
പുള്ളിയെ ഫോണില്‍ നേരിട്ട് വിളിച്ചു കഥ പറയണം എന്ന് പറഞ്ഞപ്പോ അപ്പുറത്തെ വെപ്രാളം എനിക്ക് കേള്‍ക്കാമായിരുന്നു; കുറിപ്പുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
പുള്ളിയെ ഫോണില്‍ നേരിട്ട് വിളിച്ചു കഥ പറയണം എന്ന് പറഞ്ഞപ്പോ അപ്പുറത്തെ വെപ്രാളം എനിക്ക് കേള്‍ക്കാമായിരുന്നു; കുറിപ്പുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രം സൗദി വെള്ളക്ക റിലീസിന് തയാറെടുക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള തരുണിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
തരുണിന്റെ കുറിപ്പ് ഇങ്ങനെ;
ഞാന്‍ അന്നയും റസൂലുമെന്ന സിനിമ പണ്ട് തിരുവനന്തപുരത്ത് നിന്നാണ് കാണുന്നത്. ഒരുപാട് ശിുെശൃല ചെയ്ത സിനിമ…ചിന്തിപ്പിച്ച സിനിമ..
എന്നിലെ പ്രേക്ഷകനെ ഉടച്ചു വാര്‍ത്ത അനുഭവം ആയിരിന്നു അന്നയും റസൂലും ഫഹദ് എന്ന നടനെ കൊതിയോടെ ഇഷ്ടപെട്ടു തുടങ്ങിയ സിനിമയാണ് അന്നയും റസൂലും….പക്ഷെ അന്ന് റസൂലിനെയും കൊണ്ട് കോടതിയില്‍ പോകുന്ന ഒരു പോലീസ് കാരനെ മനസ്സില്‍ ഉടക്കി.
റസൂല്‍ ഓടി പോകുമ്‌ബോ വെപ്രാളത്തില്‍ പിന്നാലെ ഓടുന്ന പോലീസ്‌കാരന്‍ സിനിമ കഴിഞ്ഞും മനസ്സില്‍ മായാതെ നിന്നു, പിന്നെയും അയാളെ പല സിനിമ കളില്‍ ശ്രദ്ധിക്കപെടാത്ത വേഷങ്ങളില്‍ ആത്മാര്‍ഥമായി അഭിനയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സൗദി വെള്ളക്ക യുടെ സ്‌ക്രിപ്റ്റ് എല്ലാം കഴിഞ്ഞു കാസ്റ്റിംഗ് ചിന്തകളില്‍ ഞങ്ങളുടെ സ്‌ക്രിപ്റ്റ് അസോസിയേറ്റ് ഉവമിൗവെ ഢമൃഴവലലെ നോട് ഞാന്‍ പറഞ്ഞിരുന്നു നമ്മുക്ക് ആ വേഷം അന്നയും റസൂലിലെ ആ പോലീസ് ചേട്ടനെ കൊണ്ട് ചെയ്യിക്കാം എന്ന്.
അങ്ങനെ തപ്പി കണ്ടു പിടിച്ചു നമ്ബര്‍ എടുത്തു… ആളുടെ പേര് സജീവ് കുമാര്‍, ആലുവയ്ക്ക് അടുത്താണ് താമസം. റേഡിയോ നിലയത്തിലെ ജോലി കാരന്‍ ആണ്. അഭിനയ മോഹി ആണ്. ഡബ്ബിങ് അര്ടിസ്റ്റ് ആണ്. രണ്ടാമത് ഒന്നും ആലോചിച്ചില്ല. പുള്ളിയെ ഫോണില്‍ നേരിട്ട് വിളിച്ചു കഥ പറയണം എന്ന് പറഞ്ഞപ്പോ അപ്പുറത്തെ വെപ്രാളം എനിക്ക് കേള്‍ക്കാമായിരുന്നു.
പനമ്ബള്ളി നാഗറിലെ ഗോകുലം ഊട്ടുപുരയില്‍ ഇരുന്ന് കഥ മുഴുവന്‍ നാറേറ്റ് ചെയ്യുമ്‌ബോ പുള്ളിടെ കൈയും കാലും എല്ലാം പച്ചവെള്ളം പോലെ ആകുന്നുണ്ടായിരിന്നു. ആ മനസ് നിറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ വളരെ പ്രതിക്ഷ കാത്ത് ഇരിക്കുന്ന ഒരു കഥാപാത്രവും, ആ കഥാപാത്രം ചെയ്ത നടനുമാണ് സജീവന്‍ ചേട്ടന്‍. അത്രക്ക് ആഴമാണ്, അനുഭവമാണ് അയാള്‍ നമ്മള്‍ എഴുതിയ കഥാപാത്രങ്ങള്‍ ഏറ്റ് എടുക്കുമ്‌ബോള്‍.
