ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. ഇപ്പോഴിതാ ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് നടി. ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് തന്റെ സിനിമയിലെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആരാണെന്ന് അറിയാമോ എന്നായിരുന്നു ആലിയയുടെ മറുചോദ്യം.
രാഷ്ട്രപതി ആരാണെന്ന് അവതാരകന് ചോദിച്ചപ്പോള്‍ അതൊക്കെ മാറിയെന്നും മാഡം പ്രസിഡന്റാണ് ഇന്ത്യയുടെ പ്രസിഡന്റ് എന്നുമായിരുന്നു ആലിയയുടെ മറുപടി. എന്തിനാണ് ഇതെല്ലാം അറിയുന്നതെന്നും തന്റെ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആരാണെന്ന് അറിയാമോയെന്നും ആയിരുന്നു ആലിയ തിരിച്ചു ചോദിച്ചത്.
പ്രൊഡക്ഷന്‍ ഡിസൈനറിനെയും ഇന്ത്യന്‍ പ്രസിഡന്റിനെയുമാണോ താരതമ്യം ചെയ്യുന്നതെന്നായിരുന്നുവെന്ന് അവതാരകന് ചോദിച്ചു. അവതാരകന്റെ ഈ ചോദ്യത്തിനും കൃത്യമായ മറുപടി ഉണ്ടായിരുന്നു ആലിയക്ക്.
താങ്കള്‍ എന്റെ സിനിമ കണ്ടില്ലേ. പ്രൊഡക്ഷന്‍ ഡിസൈനര്‍ ആരാണെന്ന് നോക്കാഞ്ഞതെന്താണ്? ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ അറിഞ്ഞിരിക്കണം. എന്നാല്‍, നിങ്ങള്‍ കണ്ട എന്റെ സിനിമയിലെ പ്രൊഡക്ഷന്‍ ഡിസൈനറെ അറിയില്ലേ’ എന്നും ആലിയ ഭട്ട് ചോദിച്ചു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...