Connect with us

എട്ടിനും എട്ടേ മുക്കാലിനുമിടെയാണ് വീട്ടിൽ വെച്ച് അത് നഷ്ടപെട്ടത്, ഞാന്‍ ഇന്നേ ദിവസം വീടിന് പുറത്തു പോയിട്ടില്ല, ഷോണ്‍ 2019ല്‍ നല്‍കിയ പരാതി ഇങ്ങനെ, റെയിഡിന് പിന്നിലെ പരാതിയുടെ പകർപ്പ് പുറത്ത്

News

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. നടിയെ അക്രമിച്ച കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയായിരുന്നു വ്യാജ് വാട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഷോണ്‍ ജോർജിന്റെ നമ്പറില്‍ നിന്നാണ് സ്ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്റെ ഫോണിലേക്ക് പോയിരിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് 2019ല്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഐഫോണ്‍ എക്‌സ് ഫോണ്‍ 2019 നവംബര്‍ 25ന് നഷ്ടപ്പെട്ടെന്നാണ് പരാതിയില്‍ ഷോണ്‍ ജോര്‍ജ് പറയുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പരാതിയുടെ പകര്‍പ്പ് പുറത്തുവന്നത്.

പരാതിയില്‍ ഷോണ്‍ പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ ഉപയോഗിച്ച് കൊണ്ടിരുന്ന ഐഫോണ്‍ എക്‌സ് മൊബൈല്‍ ഫോണ്‍ ഇന്ന് രാവിലെ എട്ടു മണി മുതല്‍ നഷ്ടപ്പെട്ടിരിക്കുന്നു. എട്ടു മണിക്കും 8.45നും ഇടയിലാണ് ഫോണ്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇന്നേ ദിവസം വീടിന് പുറത്തു പോയിട്ടില്ല. എന്റെ പരാതി സ്വീകരിച്ച് ഫോണ്‍ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.’ ഇങ്ങനെയാണ് പരാതി അവസാനിക്കുന്നത്

ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഫോണ്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് ഷോണ്‍ 2019ല്‍ കോട്ടയം എസ്പിക്ക് പരാതിയിരുന്നെന്ന് പിസി ജോര്‍ജും പറഞ്ഞു. 2019 ദിലീപിന്റെ അനിയന്‍ ഷോണിനെ വിളിച്ച ഫോണ്‍ കണ്ടെത്താനുള്ള ഓര്‍ഡറുമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനയ്ക്ക് എത്തിയതെന്ന് പി സി ജോര്‍ജ് പ്രതികരിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top